Sri Asih
ശ്രീ ആസി (2022)

എംസോൺ റിലീസ് – 3257

Download

6741 Downloads

IMDb

6.2/10

മാർവെൽസും, ഡിസിയും പോലെ ഇന്തോനേഷ്യ ആരംഭിച്ച അവരുടെ സ്വന്തം സിനിമ ഫ്രാഞ്ചേഴ്സിയാണ് “ഭൂമി ലാൻഗിറ്റ്”. ഭൂമി ലാൻഗിറ്റ് എന്നത് 2009 മുതൽ ഇന്തോനേഷ്യയിൽ പബ്ലിഷ് ചെയ്ത ഒരു കോമിക് ബുക്കാണ്. ഏകദേശം 1000 ത്തോളം സൂപ്പർ ഹീറോസുള്ള ഈ ഫ്രാഞ്ചേസി, ഓരോ എറാസ് (era) ആയിട്ടാണ് ഇവര് സിനിമകൾ പ്ലാൻ ചെയ്തിട്ടുള്ളത്. അതിലെ “പാട്രിയോട്ട് എറയിലെ സിനിമകളാണ് നിലവിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിട്ടുള്ളത്, ആദ്യസിനിമ 2019-ൽ റിലീസ് ചെയ്ത “ഗുണ്ടാല” യാണ്. ഇതിനു ശേഷം വരുന്നതാണ് “ശ്രീ ആസി” എന്ന ഈ സിനിമ.

2022-ൽ പുറത്തിറങ്ങിയ ഈ സിനിമ അലാന എന്ന ഒരു കഥാപാത്രത്തെ അടിസ്ഥനമാക്കിയാണ് നിർമിച്ചിട്ടുള്ളത്. പ്രഫഷണൽ ഫൈറ്റർ ആയ അലാനക്ക് സൂപ്പർ ഹീറോ പവർ ചെറുപ്പത്തിൽ തന്നെ കിട്ടിയിട്ടുണ്ട്. സൂപ്പർ ഹീറോ പവർ അവൾക്ക് എങ്ങനെയാണു കിട്ടിയതെന്നും, എന്തൊക്കെയാണ് അവളുടെ സൂപ്പർ പവറുകളും എന്നു പറയുന്ന സിനിമയാണ് ശ്രീ ആസി. ഈ ഫ്രഞ്ചേഴ്സിയിലെ അടുത്ത സൂപ്പർ ഹീറോയെ പരിചയപെടുത്തിയാണ് സിനിമ അവസാനിക്കുന്നത്.