Oblivion
ഒബ്ലീവിയൻ (2013)

എംസോൺ റിലീസ് – 3272

Download

8581 Downloads

IMDb

7/10

വർഷം 2077, സ്കാവുകൾ എന്നറിയപ്പെടുന്ന അന്യഗ്രഹ ആക്രമണകാരികളുമായുള്ള യുദ്ധത്തിൽ ഭൂമി നശിച്ച് വാസയോഗ്യമല്ലാതായിത്തീർന്നിരിക്കുന്നു. യുദ്ധത്തെ അതിജീവിച്ച മനുഷ്യർ ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലേക്ക് പലായനം ചെയ്തുപോയി. സമുദ്രജലം മനുഷ്യരുടെ പുതിയ കോളനിയിലേക്കുള്ള ഊർജമായി മാറ്റുന്ന ഹൈഡ്രോ റിഗ്ഗുകളെ സംരക്ഷിക്കുന്ന ഡ്രോണുകളുടെ അറ്റകുറ്റപ്പണികൾ നോക്കുന്ന ജാക്ക് ഹാർപ്പറും, വിക്ടോറിയയും മാത്രമാണ് ഇപ്പോൾ ഭൂമിയിൽ അവശേഷിക്കുന്ന മനുഷ്യർ.

ഒരു ദിവസം പഴയ ഒരു ബഹിരാകാശ പേടകം ഭൂമിയിൽ വന്ന് പതിക്കുന്നത് ജാക്ക് കാണുന്നു. അതിൽ നിന്നും ഒരു സ്ത്രീയെ ജാക്ക് കണ്ടുമുട്ടുന്നു. അവളാകട്ടെ സ്ഥിരമായി ജാക്കിന്റെ മായ്ച്ചുകളയപ്പെട്ട പഴയ ഓർമശകലങ്ങളിൽ വരാറുള്ള അതേ സ്ത്രീരൂപം. ആ നിമിഷം തൊട്ട് നിഗൂഢമായ ഒരുപാട് രഹസ്യങ്ങൾ ഓരോന്നായി ജാക്കിന് മുമ്പിൽ ചുരുളഴിയുകയാണ്.

ടോം ക്രൂസിന്റെ പ്രകടനവും, അപ്രതീക്ഷിതമായ ട്വിസ്റ്റുകളും, ഒപ്പം ഗംഭീര ദൃശ്യങ്ങളും നിറഞ്ഞ ഈ സിനിമയ്ക്ക് തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്നുണ്ട്.