A Piece of Your Mind
എ പീസ് ഓഫ് യുവർ മൈൻഡ് (2020)

എംസോൺ റിലീസ് – 3311

Download

4296 Downloads

IMDb

7.3/10

Series

N/A

തൻ്റെ സ്വന്തം കമ്പനിയുടെ കീഴിൽ ആശുപത്രി രോഗികൾക്കായി ഒരു ഉപകരണം വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു AI പ്രോഗ്രാമറാണ് ഹാ വോൺ. വളരെ ശാന്തനും നല്ലൊരു മനസ്സിനും ഉടമയായ അവന് പക്ഷേ തൻ്റെ ചെറുപ്പകാലത്ത് ഉണ്ടായ അമ്മയുടെ വിയോഗവും പ്രണയ നൈരാശ്യം കാരണവും ഉള്ളിൽ യാതന അനുഭവിക്കുന്നുണ്ട്.

ഒരു സൗണ്ട് റെക്കോർഡിംഗ് എൻജിനീയർ ആയി സ്റ്റുഡിയോയിൽ പ്രവർത്തിക്കുന്ന പെൺകുട്ടിയാണ് ഹാൻ സോ വൂ. ഒരു അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അവൾക്ക് സ്വന്തമായി വേറേ ആരുമില്ലെങ്കിലും ജീവിതത്തിൽ എല്ലാം പോസിറ്റീവായി കാണുകയും വിഷമങ്ങൾ മറികടക്കാൻ ഒരു പുഞ്ചിരിയോടെ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന് ഉടമയാണ്.

ഹാ വോണിൻ്റെ ആദ്യ പ്രണയമായ ജീ സൂ കാരണം ഹാൻ സോ വും ഹാ വോണും തമ്മിൽ കണ്ടുമുട്ടാൻ ഇട വരുന്നു. തങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾക്ക് പരസ്പരം താങ്ങായി മാറി ആശ്വാസം കണ്ടെത്തുന്ന ഇരുവരും തമ്മിൽ കൂടുതൽ അടുക്കുന്നു. പിന്നീട് അവർ തമ്മിൽ ഉടലെടുക്കുന്ന ഉഷ്മളമായ പ്രണയത്തിലൂടെ കഥ മുന്നോട്ട് സഞ്ചരിക്കുന്നു.

വളരെ അണ്ടർറേറ്റഡ് ആയ 12 എപ്പിസോഡുകൾ അടങ്ങിയ സ്ലോ പേസ്ഡ് കൊറിയൻ മേലോ ഡ്രാമയാണ് പ്രസ്തുത സീരീസ്. അല്പം പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ഈ സീരീസ് പിന്നീട് കാണികളുടെ മനസ്സിൽ ഹൃദ്യമായ ചടുലത കൈവരിക്കുന്നുണ്ട്. ഇതിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജുങ് ഹേ ഇനും ചൊ സോ ബിനും തമ്മിലുള്ള മനോഹര കെമിസ്ട്രിയും സീരിസിൻ്റെ മറ്റൊരു മനോഹര പ്ലസ് പോയിൻ്റാണ്.