A Moment to Remember
എ മൊമന്റ് ടു റിമമ്പർ (2004)

എംസോൺ റിലീസ് – 649

ഭാഷ: കൊറിയൻ
സംവിധാനം: John H. Lee,
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ, റൊമാൻസ്
Download

16316 Downloads

IMDb

8.1/10

കിം സു-ജിൻ എന്ന യുവതി കടയിൽ നിന്നും വാങ്ങിയ ജ്യൂസ് മറന്നു തിരികെ എടുക്കാൻ വരികയും ചോയ് ചുൽ-സൂ എന്ന യുവാവിനെ, യാദൃച്ഛികമായി തെറ്റിദ്ധാരണയുടെ പുറത്തുണ്ടാകുന്ന സംഭവവികാസത്തിലൂടെ പരിചയപ്പെടുന്നു. അതിന്റെ തുടർച്ചയായി പല തവണ കണ്ടുമുട്ടുന്ന അവർ പ്രണയ ബന്ധത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുന്നു. പ്രണയപാരവശ്യമായ ഒരു പാട് നാളത്തെ ദാമ്പത്യ ജീവിത നിമിഷങ്ങൾക്ക് ശേഷം പതുക്കെ സു-ജിൻ മറവി രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതോടെ കഥാഗതി മാറുകയാണ്. സു-ജിൻ തന്റെ പ്രിയതമനെ ഒരുനാൾ മറക്കുന്ന നിലയിലാവും എന്ന നിജസ്ഥിതി മനസ്സിലാക്കുമ്പോൾ, ചുൽ-സൂ വിനോടു തന്നെ ഉപേക്ഷിച്ചു പോകണം എന്ന് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും അവൻ അവളെ കൈവിട്ടുകളയാൻ ഒരുക്കമായിരുന്നില്ല. മറവിരോഗത്തിനെതിരെ ഉള്ള അവരുടെ പ്രണയാർദ്രമായ ചെറുത്തു നിൽപ്പിന്റെ അനുഭവ മുഹൂർത്തങ്ങളാൽ സമൃദ്ധമാണ് ഈ മനോഹര പ്രണയ കാവ്യം.