Indiana Jones and the Last Crusade
ഇൻഡിയാന ജോൺസ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ് (1989)

എംസോൺ റിലീസ് – 216

ഇൻഡിയാന ജോണ്‍സ് ഫ്രാഞ്ചൈസിയിലെ [റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981), ടെമ്പിൾ ഓഫ് ഡൂം (1984)] മൂന്നാമത്തെ പതിപ്പായി 1989-ൽ പുറത്തിറങ്ങിയ സിനിമയാണ് ഇൻഡിയാന ജോണ്‍സ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ്.

ഒരുനാൾ അമേരിക്കൻ വ്യവസായിയായ വാൾട്ടർ ഡോനവൻ, അമർത്യത നൽകുമെന്ന് പറയപ്പെടുന്ന യേശുക്രിസ്തു അന്ത്യ അത്താഴ വേളയിൽ ഉപയോഗിച്ച പാനപാത്രം സൂക്ഷിച്ച് വെച്ചിരിക്കുന്ന സ്ഥലം കണ്ടുപിടിക്കണമെന്ന് പറഞ്ഞ് അദ്ദേഹത്തെ സമീപിക്കുന്നു. ആദ്യം സമ്മതിക്കാൻ കൂട്ടാക്കാതെ ജോൺസ്‌, തന്റെ പിതാവ് പാനപാത്ര അന്വേഷണത്തിൽ കാണാതായി എന്നറിഞ്ഞതോടെ പിതാവിനെ കണ്ടുപിടിക്കാനും ഒപ്പം ആ പാനപാത്രത്തിന്റെ നിഗൂഢതകൾ തേടിയും പുറപ്പെടുകയാണ്.

മുൻപുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായി സിനിമയിലെ പ്രധാന കാതൽ, ജോൺസും തന്റെ പിതാവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധമാണ്. ആദ്യ ജെയിംസ് ബോണ്ടിനെ അനശ്വരമാക്കിയ ഇതിഹാസതാരം ഷോൺ കോണറിയാണ് ഇൻഡിയാന ജോണ്‍സിന്റെ പിതാവായി വേഷമിട്ടിരിക്കുന്നത്.