എം-സോണ്‍ റിലീസ് – 215

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spielberg |
പരിഭാഷ | നിദർശ് രാജ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ |
വിഖ്യാത അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ്, ജോർജ് ലൂക്കാസ് സൃഷ്ടിച്ച ഹെൻറി ജോൺസ് ജൂനിയർ (ഇന്ത്യാന ജോൺസ്) എന്ന സാങ്കൽപ്പിക കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് നിർത്തി ഒരുക്കിയ ചലചിത്ര പരമ്പരയാണ് ഇന്ത്യാന ജോൺസ് ക്വാഡ്രിലോജി. 1981ൽ പുറത്തിറങ്ങിയ “റൈഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്” ആണ് പരമ്പരയിലെ ആദ്യചിത്രം. തുടർന്ന് 1984ൽ “ടെമ്പിൾ ഓഫ് ഡൂം” എന്നും 1989ൽ ” ലാസ്റ്റ് ക്രുസേഡ്” എന്നും പേരുകളിൽ ചിത്രങ്ങൾ പുറത്തു വന്നു.
ഇന്ത്യാനാ ജോണ്‍സ് ടെമ്പിൾ ഓഫ് ഡൂം (1984)
ഇന്ത്യാന ജോൺസ് ആന്റ് ദ ടെമ്പിൾ ഓഫ് ഡൂം 1934ൽ ഒരു വധ ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട് ജോൺസും ഗായിക വില്ലി സ്കോട്ടും ഷോർട്ട് റൗണ്ട് എന്ന കുട്ടിയും ഇന്ത്യയിലെ ഒരു കുഗ്രാമത്തിലെത്തുന്നു. ഗ്രാമത്തിൽ നിന്നും ഒരു ശിവലിംഗം മോഷണം പോയതിനാൽ അവിടെ കൊടും വരൾച്ചയാണ്. ശിവലിംഗം കാളി പൂജയ്ക്കായി പാങ്കോട്ട് രാജവംശം മോഷ്ടിച്ചതാണെന്നും ജോൺസത് എടുത്തുകൊടുക്കാൻ നിയുക്തനാണെന്നും ഗ്രാമവാസികൾ പറയുന്നു. ഈ കഥാഗതിയിലാണ് സിനിമ വികസിക്കുന്നത്. മികച്ച വിഷ്വൽ എഫക്റ്റ്സിനുള്ള 1985ലെ ഓസ്കാർ പുരസ്കാരം ഈ സിനിമയ്ക്കാണ് ലഭിച്ചത്.