എം-സോണ്‍ റിലീസ് – 216

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spielberg |
പരിഭാഷ | നിദർശ് രാജ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ |
വിഖ്യാത അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ്, ജോർജ് ലൂക്കാസ് സൃഷ്ടിച്ച ഹെൻറി ജോൺസ് ജൂനിയർ (ഇന്ത്യാന ജോൺസ്) എന്ന സാങ്കൽപ്പിക കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് നിർത്തി ഒരുക്കിയ ചലചിത്ര പരമ്പരയാണ് ഇന്ത്യാന ജോൺസ് ക്വാഡ്രിലോജി. 1981ൽ പുറത്തിറങ്ങിയ “റൈഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്” ആണ് പരമ്പരയിലെ ആദ്യചിത്രം. തുടർന്ന് 1984ൽ “ടെമ്പിൾ ഓഫ് ഡൂം” എന്നും 1989ൽ ” ലാസ്റ്റ് ക്രുസേഡ്” എന്നും പേരുകളിൽ ചിത്രങ്ങൾ പുറത്തു വന്നു.
ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രുസേഡ്
രണ്ടാം ലോകയുദ്ധത്തിന്റെ കാലത്ത് ജർമനിയും അമേരിക്കയും തമ്മിൽ നടക്കുന്ന ഒരു കിട മൽസരമാണ് ഇതിന്റെയും പശ്ചാത്തലം. യേശുവിന്റെ വിശുദ്ധ പാനപാത്രം അനശ്വരമായ യുവത്വം കൊണ്ടു വരും എന്ന വിശ്വാസത്താൽ ഈ വസ്തുവിനു പിന്നാലെ പല പര്യ വേഷകരും എത്തുന്നു. കൂട്ടത്തിൽ ഇന്ത്യാന ജോൺസും. എന്നാൽ ജോൺസിനിത് തന്റെ അച്ഛനെ രക്ഷിക്കാനുള്ള ദൗത്യം കൂടിയാണ്. പാനപാത്രത്തിനു വേണ്ടിയുള്ള പര്യവേഷണത്തിനിടയിൽ ജോൺസിന്റെ അച്ഛനെ കാണാതായിരുന്നു. ഇത്തരം ഉദ്വേഗജനകമായ കഥാ സന്ദർഭങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. ഈ സിനിമ 1990ലെ അക്കാദമി അവാർഡുകളിൽ മികച്ച ശബ്ദ മിശ്രണത്തിനുള്ള ഓസ്കാർ അവാര്‍ഡ് നേടുകയുണ്ടായി.