എംസോൺ റിലീസ് – 3382
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spielberg |
പരിഭാഷ | അഗ്നിവേശ് & എല്വിന് ജോണ്‍ പോള്‍ |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ |
എർണസ്റ്റ് ക്ലെൻ്റെ നോവൽ ആസ്പദമാക്കി സ്റ്റീവൻ സ്പീൽബെർഗ് ഡയറക്ട് ചെയ്ത് 2018 -ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ചിത്രമാണ് ‘റെഡി പ്ലേയർ വൺ” .
2045-ൽ അനേകം പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നൊരു ലോകത്തിലാണ് വേഡ് വാട്ട്സ് ജീവിക്കുന്നത്. തന്റെ ഇരുണ്ട യാഥാർഥ്യത്തിൽ നിന്നും രക്ഷനേടാനായി ജെയിംസ് ഹാലിഡേ എന്ന സൃഷ്ടാവ് സമ്മാനിച്ച ‘ദി ഒയാസിസ്‘ എന്ന വിർച്യുൽ റിയാലിറ്റി ഗെയിമിൽ ലോകത്തിലെ ഭൂരിഭാഗം ജനങ്ങൾക്കുമൊപ്പം അവനും അഭയം തേടുന്നു.
ഹാലിഡേയുടെ മരണത്തിന് ശേഷം, ഒയാസിസിന്റെ പുതിയ അവകാശിയെ കണ്ടെത്താനായി ഒരു മത്സരം ആരംഭിക്കുന്നു. ഒയാസിസിൻ്റെ അധികാരം ഈ ലോകത്തിന് മേലെ തന്നെയുള്ള അധികാരമായതിനാൽ ഈ മത്സരത്തിൽ വിജയിക്കാൻ പല വ്യക്തികളും സ്ഥാപനങ്ങളും ഇറങ്ങി തിരിക്കുന്നു.
ബാറ്റ്മാൻ, സൂപ്പർമാൻ, കിംഗ് കോങ്ങ്, ഗോഡ്‌സില്ല, ചക്കി, സ്റ്റാർ വാർസ്, ജുറാസിക് പാർക്ക്, ഏലിയൻ, ദ ഷൈനിങ്, ദി അയൺ ജയന്റ്, അകിര, ബാക്ക് ടു ദ ഫ്യൂച്ചർ തുടങ്ങിയ നിരവധി സിനിമ, സീരീസ്, ഗെയിമുകളുടെ പോപ്പ് കൾച്ചർ റെഫറൻസുകൾ ഈ സിനിമയിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്നു.