എംസോൺ ആപ്പുകൾ
എംസോൺ രണ്ട് ആപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. സബ്ടൈറ്റിൽ നിർമ്മിക്കുന്ന ആപ്പും സബ്ടൈറ്റിലുകൾ ഡൗൺലോഡ് ചെയ്യുന്ന ആപ്പും.
സബ്ടൈറ്റിൽ സ്റ്റുഡിയോ ബൈ എംസോൺ
സബ്ടൈറ്റിലുകൾ നിർമ്മിക്കുന്നതിനും ട്രാൻസിലേറ്റ് ചെയ്യുന്നതിനുമായി എംസോൺ പുറത്തിറക്കിയ ആപ്ലിക്കേഷനാണ് Subtitle Studio. സബ്ടൈറ്റിലിന്റെ കൂടെ വീഡിയോ ലോഡ് ചെയ്യാനും രണ്ട് സബ്ടൈറ്റിൽ ഇട്ടുകൊണ്ട് ട്രാൻസിലേറ്റ് ചെയ്യാനും ഡിക്ഷ്ണറി ഉപയോഗിക്കാനും സാധിക്കുന്നതിലൂടെ സബ്ടൈറ്റിൽ നിർമ്മാണം വളരെ എളുപ്പമാകുന്നു.
ഇപ്പോൾ ആൻഡ്രോയ്ഡിന് മാത്രമേ ലഭ്യമായിട്ടുള്ളൂ, ആപ്പ് സ്റ്റോറിലും വിന്റോസ്, ലിനക്സ്, മാക് തുടങ്ങിയവകളിലും താമസിയാതെ ആപ്പ് ലഭ്യമാകും.

ആപ്പിന്റെ പ്രത്യേകതകൾ
- പുതിയ സബ്ടൈറ്റിൽ നിർമ്മിക്കാം
- വീഡിയോയിൽ നിന്ന് സബ്ടൈറ്റിലുകൾ എക്സ്ട്രാക്ട് ചെയ്യാം
- സബ്ടൈറ്റിൽ എഡിറ്റ് ചെയ്യാം, പ്രത്യേകിച്ചും ട്രാൻസിലേറ്റ് ചെയ്യാൻ സൗകര്യപ്രദം. ഇംഗ്ലീഷ് അതുപോലെ നിർത്തി മലയാളം താഴെ ടൈപ്പ് ചെയ്ത് പോകാം.
- വീഡിയോ ലോഡ് ചെയ്യാം, ഇതുവഴി വീഡിയോ കണ്ടുകൊണ്ട് സബ്ടൈറ്റിൽ ചെയ്യാം.
- രണ്ട് സബ്ടൈറ്റിൽ ഒരുമിച്ച് ലോഡ് ചെയ്യാം.
- ഓളം, അർബൻ തുടങ്ങിയ ഡിക്ഷ്ണറികൾ ആപ്പിനകത്തുനിന്ന് ആക്സസ് ചെയ്യാം.
- കളർ, ഫോർമാറ്റ് തുടങ്ങിയ മാറ്റാം
- സ്പ്ലിറ്റ്, മെർജ് തുടങ്ങി സബ്ടൈറ്റിലിന് ആവശ്യമായ ഫംഗ്ഷനുകൾ
- പിന്നീട് നോക്കേണ്ട ലൈനുകൾ മാർക്ക് ചെയ്യാനും അതിൽ കമന്റ് ചെയ്യാനുമുള്ള സൗകര്യം
- .msone എന്ന പേരിൽ പ്രോജക്ട് ആയി സേവ് ചെയ്യാം. ഇത് വഴി ഈ ഫയൽ വേറെ ഡിവൈസിലും ഉപയോഗിക്കാം.
- സബ്ടൈറ്റിൽ സിങ്ക് ചെയ്യാനുള്ള ഓപ്ഷൻ
- കൂടാതെ എംസോണിന് വേണ്ടിയുള്ള പ്രത്യേകം ഓപ്ഷനുകൾ
- എംസോൺ ബാനറുകൾ ഒറ്റ ക്ലിക്കിൽ ചേർക്കാം
- അക്ഷരത്തെറ്റുകളും മലയാളം എൻകോഡിങ് ഇഷ്യൂകളും പരിഹരിക്കാം
- എംസോണിലേക്ക് സബ്ടൈറ്റിൽ നേരിട്ട് സബ്മിറ്റ് ചെയ്യാം
ആപ്പ് ഡെവലപ്പർ : അൻസിൽ ആർ
എംസോൺ ആപ്പ്
എംസോൺ വെബ്സൈറ്റിന് പകരമായി ഉപയോഗിക്കാവുന്ന ആപ്പാണ് Msone. വെബ്സൈറ്റിലുള്ള ഫീച്ചറുകൾക്ക് പുറമേ ട്രെന്റിംഗ് ഫേവറൈറ്റ് തുടങ്ങി നിരവധി പുതുമകൾ ആപ്പിൽ നൽകുന്നു. പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും എംസോൺ ലഭ്യമാണ്.

മൊബൈൽ ആപ്പിന്റെ പ്രത്യേകതകൾ
- ഒറ്റ ക്ലിക്കിൽ സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്യാം
- പേര്, പരിഭാഷകൻ, റിലീസ് നമ്പർ എന്നീ ടാഗുകളിൽ സെർച്ച് ഒപ്ഷൻ
- ഴോണർ, ലാംഗ്വേജ്, ഫെസ്റ്റുകൾ എന്നീ ഫിൽടറുകൾ ആഡ് ചെയ്ത് സെർച് ചെയ്യാനുള്ള ഒപ്ഷൻ
- എസോൺ സ്റ്റാറ്റസ് ബാർ (ഇൻസ്റ്റ, വാട്സാപ്പ് പോലെ)
- ട്രെന്റിങ്ങ് ഇൻ എംസോൺ (ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ നടക്കുന്ന പത്ത് ചിത്രങ്ങളുടെ ലിസ്റ്റ്)
- പുതിയ റിലീസുകളുടെ നോട്ടിഫിക്കേഷൻ
- സബ്ടൈറ്റിൽ അയക്കാനുള്ള സൗകര്യം
- സെർച് ചെയ്ത് എടുക്കുന്ന സിനിമകളുടെ അനുബന്ധ ചിത്രങ്ങൾ സജഷനായി വരുന്നു.
- നിങ്ങൾക്ക് ഇഷ്ടമുള്ള പരിഭാഷകൾ സെലക്ട് ചെയ്ത് ഫേവറൈറ്റ് ചെയ്യാനുള്ള ഒപ്ഷൻ
- റിവ്യൂ എഴുതാൻ ആവശ്യമായ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ
App Developer : സാമിർ