Period. End Of Sentence.
പിരീഡ്. എന്‍ഡ് ഓഫ് സെന്‍റന്‍സ്. (2018)

എംസോൺ റിലീസ് – short8

Download

282 Downloads

IMDb

7.4/10

ഇന്ത്യന്‍ കഥ പറഞ്ഞ് ഓസ്‌കാര്‍ സ്വന്തമാക്കി പീരിഡ് എൻഡ് ഓഫ് സെന്റൻസ്. അമേരിക്കയിലെ ഇറാനിയൻ വംശജയായ റെയ്‌ക സഹ്താബ്ഷിയുടെ സംവിധാനത്തിലൊരുങ്ങിയ പീരിഡ് എൻഡ് ഓഫ് സെന്റൻസ് മികച്ച ഹൃസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരമാണ് നേടിയത്.

ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച പീരിഡ് എന്റ് ഓഫ് സെൻസസ്. ഉത്തർപ്രദേശിലെ സ്ത്രീ കൂട്ടായ്മയിലെ ആർത്തവത്തെക്കൂറിച്ചുളള ബോധവൽക്കരണം കൂടിയാണ് ഡോക്യുമെന്ററി. 26 മിനിറ്റ് ദൈർഖ്യമുളള ചിത്രത്തിൽ നോർത്ത് ഇന്ത്യയിലെ ഹാപൂർ എന്ന ഗ്രാമത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി ഒരു പാഡ് മെഷീൻ സ്ഥാപിച്ചതും അതിനു ശേമുണ്ടാവുന്ന അനുഭവങ്ങളുമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

തലമുറകളായി ഹാപൂർ ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാഡിനെക്കുറിച്ച് ബോധം ഉണ്ടായിരുന്നില്ല. ഇത് പെണ്‍കുട്ടികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചിരുന്നു. പിന്നീട് ഒരു കൂട്ടം പെണ്‍കുട്ടികളുടെ ശ്രമഫലമായി പിന്നീട് ഗ്രാമത്തില്‍ ഒരു സാനിട്ടറി പാഡ് വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കപ്പെട്ടു. പാഡ് വിപണിയില്‍ നിന്നും വാങ്ങാന്‍ കഴിയുമെന്നതടക്കമുള്ള അവബോധം പെണ്‍കുട്ടികളില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

22 കാരിയായ സ്‌നീല്‍ എന്ന പെണ്‍കുട്ടി ഗ്രാമത്തില്‍ നിന്നും ഓസ്‌ക്കര്‍ വേദിയില്‍ പുരസ്‌ക്കാരത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. റെയ്കാ സഹ്താബ്ഷിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ഡോക്യുമെന്ററി.