Jojo Rabbit
ജോജോ റാബിറ്റ് (2019)
എംസോൺ റിലീസ് – 1523
ഏറ്റവും നല്ല അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കാർ അവാർഡിന്റെ പൊൻതിളക്കവുമായി ജോജോ റാബ്ബിറ്റ്. നാസി പശ്ചാത്തലത്തിലൂടെ 10 വയസ്സുകാരനായ ജോജോ എന്ന കുട്ടിയുടെ ചിന്തകളിലൂടെയും പ്രവർത്തികളിലൂടെയും ആണ് സിനിമ സഞ്ചരിക്കുന്നത്. ഹിറ്റ്ലറിന്റെ സേവകൻ ആവണം എന്നാണ് നാസി ഭക്തൻ ആയ ജോജോയുടെ ആഗ്രഹം. തന്റെ സാങ്കൽപ്പിക സുഹൃത്തായ അഡോൾഫ് ഹിറ്റ്ലറിന്റെ ഉപദേശങ്ങൾക്ക് അനുസരിച്ചാണ് അവന്റെ ജീവിതം. ആര്യന്മാരുടെ രക്തം ആണ് തന്റെ ഉള്ളിൽ ഉള്ളത് എന്ന് അഭിമാനത്തോടെ പറയുന്ന അവൻ മറ്റെല്ലാ നാസികളെ പോലെയും ജൂതന്മാരെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ പ്രതിജ്ഞ എടുത്തവനാണ്. എന്നാൽ ഒരു ദിവസം കൊണ്ട് അവന്റെ ജീവിതം കീഴ്‌മേൽ മറിയുകയാണ്. അവന്റെ ജീവിതത്തിലെ പിന്നീടുള്ള മാറ്റങ്ങൾ ആണ് ചിത്രം പറയുന്നത്.