Mickey 17
മിക്കി 17 (2025)

എംസോൺ റിലീസ് – 3466

Download

1616 Downloads

IMDb

6.9/10

പ്രശസ്ത കൊറിയന്‍ സംവിധായകന്‍ ബോങ്ങ് ജൂന്‍ ഹോയുടെ സംവിധാനത്തില്‍ റോബര്‍ട്ട് പാറ്റിന്‍സണ്‍ അഭിനയിച്ച് 2025-ല്‍ പുറത്തിറങ്ങിയ ഒരു സയന്‍സ് ഫിക്ഷന്‍ ബ്ലാക്ക് കോമഡി ചിത്രമാണ് മിക്കി 17.

വര്‍ഷം 2054 – മിക്കി ബാണ്‍സ് ഒരു ബഹിരാകാശ കോളനിയിലെ “എക്സ്പെന്‍ഡബിളാണ്”. “ക്രീപ്പറുകള്‍” എന്ന് വിളിക്കുന്ന ഒരു കൂട്ടം അന്യഗ്രഹജീവികള്‍ ജീവിക്കുന്ന “നിഫല്‍ഹൈം” എന്ന തണുത്തുറഞ്ഞ ഒരു ഗ്രഹം മനുഷ്യര്‍ക്ക് ജീവിക്കാന്‍ യോഗ്യമാക്കുന്ന ശ്രമത്തിലാണ് മിക്കിയുടെ പര്യവേക്ഷണ സംഘം. മിക്കിയുടെ സകലമാന ഡേറ്റയും മേലധികാരികള്‍ സ്റ്റോര്‍ ചെയ്തു വെച്ചിട്ടുണ്ട്. മിക്കിയുടെ ജോലിയാണ് സംഘത്തിലെ ഏറ്റവും അപകടം പിടിച്ച പണി. മിക്കി മരിച്ചാല്‍ ഇവരാ ഓര്‍മ്മകള്‍ അവന്റെ ഒരു പുതിയ ശരീരം ക്ലോണ്‍ ചെയ്ത് അതിലേക്ക് മാറ്റും. ഇങ്ങനെ പല തവണ മരിച്ചുജീവിച്ച മിക്കിയുടെ പതിനേഴാം പകര്‍പ്പിനെയാണ് സിനിമ തുടങ്ങുമ്പോള്‍ നാം പരിചയപ്പെടുന്നത്.

മറ്റുള്ള മിക്കികളെക്കാള്‍ കൂടുതല്‍ കാലം ജീവിച്ച പതിനേഴാമന്‍ തന്റെ ജീവിതത്തിന്റെ അര്‍ത്ഥമെന്താണെന്ന് ചോദ്യം ചെയ്ത് തുടങ്ങുന്നു. ഇതിനിടയില്‍ മേലധികാരികള്‍ പതിനേഴാമന്‍ മരിച്ചെന്ന് കരുതി മിക്കിയുടെ പതിനെട്ടാം പകര്‍പ്പിനെയും ക്ലോണ്‍ ചെയ്ത് എടുക്കുന്നു. രണ്ട് പകര്‍പ്പുകളും ഒരേ ആളുടെ തന്നെ ക്ലോണുകളാണെങ്കിലും, രണ്ട് പേര്‍ക്കും വ്യത്യസ്തങ്ങളായ സ്വഭാവങ്ങളാണുള്ളത്. രണ്ട് പകര്‍പ്പുകളും അതിജീവനത്തിനായി പോരാടുമ്പോള്‍, അവരെ വെറും ഉപഭോഗവസ്തുക്കളായി കാണുന്ന വ്യവസ്ഥിതിയെ അവര്‍ ചോദ്യം ചെയ്യുന്നതും, നിഫല്‍ഹൈം മനുഷ്യവാസത്തിന് യോഗ്യമാക്കാന്‍ മിക്കിയും കൂട്ടരും ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.