Hundreds of Beavers
ഹണ്ട്രഡ്സ് ഓഫ് ബീവേഴ്സ് (2022)
എംസോൺ റിലീസ് – 3470
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Mike Cheslik |
പരിഭാഷ: | വിഷ്ണു എം കൃഷ്ണൻ |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, കോമഡി |
ആപ്പിളിൽനിന്ന് മദ്യമുണ്ടാക്കുന്ന ഷോങ് കയേക്ക് എന്ന ചെറുപ്പക്കാരൻ, തന്റെ സമ്പാദ്യം മുഴുവൻ തകർത്ത ബീവറുകളുമായി പോരിനിറങ്ങുകയാണ്. അതിനിടെ അയാൾക്കു പ്രണയം തോന്നിയ കച്ചവടക്കാരന്റെ മകളെ സ്വന്തമാക്കുവാനും മോഹമുണ്ട്. ആ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള കഷ്ടപ്പാടുകളാണ് സിനിമ പറയുന്നത്.
ചാർലി ചാപ്ലിൻ, അബട്ട് ആൻഡ് കോസ്റ്റെല്ലോ, ബസ്റ്റർ കീറ്റൻ, ത്രീ സ്റ്റൂജസ് തുടങ്ങിയ കൊമേഡിയൻസിന്റെ ചലച്ചിത്ര പരമ്പരകളിൽനിന്നും സൂപ്പർ മാരിയോപോലുള്ള വീഡിയോഗെയിമുകളിൽനിന്നും പ്രചോദനമുൾക്കൊണ്ട്, കുറഞ്ഞ മുതൽമുടക്കിൽ നിർമ്മിച്ച ഇൻഡിപ്പെൻഡന്റ് സ്ലാപ്സ്റ്റിക്ക് കോമഡി ഫിലിമാണ് ‘ഹണ്ട്രഡ്സ് ഓഫ് ബീവേഴ്സ്‘.
2022-23 വർഷങ്ങളിൽ ഏതാനും ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് നിരൂപകപ്രശംസ നേടിയ സിനിമ, തേടിയെത്തിയ വിതരണക്കാരെയെല്ലാം നിരാകരിച്ചുകൊണ്ട് 2024-ൽ വീഡിയോ ഓൺ ഡിമാൻഡ് ആയി സാധാരണ സിനിമാപ്രേക്ഷകർക്കു മുന്നിലെത്തി. തുടർന്ന്, ലെറ്റർബോക്സ്ഡിൽ കഴിഞ്ഞ വർഷത്തെ ടോപ്-ടെൻ ചിത്രങ്ങളിലൊന്നായും ഹൈയസ്റ്റ് റേറ്റഡ് കോമഡി ചിത്രമായും ഇടംപിടിച്ചു.