Sinners
സിന്നേഴ്സ് (2025)

എംസോൺ റിലീസ് – 3471

Download

24198 Downloads

IMDb

8.1/10

2025-ൽ പുറത്തിറങ്ങിയ “സിന്നേഴ്സ്” റയാൻ കൂഗ്ലർ രചനയും സംവിധാനവും നിർവഹിച്ച ഒരു അമേരിക്കൻ ആക്ഷന്‍ ഹൊറർ ഡ്രാമ സിനിമയാണ്. മൈക്കൽ ബി. ജോർഡൻ ഇരട്ട വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തില്‍ 1932-ലെ മിസിസിപ്പി ഡെൽറ്റയിലെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

തങ്ങളുടെ പ്രശ്നഭരിതമായ ഭൂതകാലത്തിൽ നിന്ന് രക്ഷനേടാനായി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന ഇരട്ട സഹോദരന്മാരാണ് സ്മോക്കും സ്റ്റാക്കും. എന്നാൽ, അവർ പ്രതീക്ഷിക്കാത്ത അസാധാരണവും ഭയാനകവുമായ ഒരു ദുഷ്ടശക്തി അവരെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു.

വംശീയത, കല, അതിജീവനം എന്നീ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം, ചരിത്രവും അമാനുഷിക ഭീകരതയും ഉദ്വേഗജനകമായ നിമിഷങ്ങളും കോർത്തിണക്കിയ ഒരു ദൃശ്യാനുഭവമാണ്.