A Fish Called Wanda
എ ഫിഷ് കോൾഡ് വാൻഡ (1988)

എംസോൺ റിലീസ് – 3492

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Charles Crichton
പരിഭാഷ: വിഷ്‌ണു പ്രസാദ്
ജോണർ: കോമഡി, ക്രൈം
IMDb

7.5/10

ലണ്ടനിൽ ഒരു വജ്രക്കവർച്ച നടത്തിയ ശേഷം നേതാവിനെ പൊലീസ് പൊക്കുന്നതോടെ, തന്ത്രശാലിയായ വാൻഡ, ബുദ്ധിജീവിയാണെന്ന് സ്വയം കരുതുന്ന മണ്ടനായ ഓട്ടോ, മൃഗങ്ങളെ ‘സ്നേഹിച്ചു കൊല്ലുന്ന’ വിക്കനായ കെൻ എന്നിവരടങ്ങുന്ന ഒരു സംഘം വെട്ടിലാകുന്നു.

ഒളിപ്പിച്ച വജ്രം കണ്ടെത്താനായി, വാൻഡ തന്റെ നേതാവിന്റെ വക്കീലിനെ പാട്ടിലാക്കാൻ നടക്കുന്നു, ഇതിന്റെയൊക്കെ ഇടയിൽ ഒരാൾ മറ്റൊരാളെ ചതിക്കുന്നു, ചതിച്ചവനെ വേറൊരാൾ വീണ്ടും ചതിക്കുന്നു. അങ്ങനെ കാര്യങ്ങൾ അസൂയയും ചതിയും മണ്ടത്തരങ്ങളും നിറഞ്ഞ ചിരിയുടെ പൊടിപൂരത്തിന് തിരികൊളുത്തുകയായി.

ഈ സിനിമയുടെ ഇതിവൃത്തം ആധാരമാക്കി മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്ത കാക്കക്കുയിൽ.