Soundtrack #1
സൗണ്ട്ട്രാക്ക് #1 (2022)

എംസോൺ റിലീസ് – 3517

ഭാഷ: കൊറിയൻ
സംവിധാനം: Kim Hee Won
പരിഭാഷ: അരവിന്ദ് കുമാർ
ജോണർ: ഡ്രാമ, റൊമാൻസ്
Download

919 Downloads

IMDb

7.7/10

Series

N/A

19 വർഷത്തെ നീണ്ട സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഹാൻ സോൺവൂവും ലീ ഉൻസൂവും. സോൺവൂ വളരെ കഴിവുള്ള ഒരു ഫോട്ടോഗ്രാഫറാണ്, അതേസമയം ഉൻസൂ ഒരു ഗാനരചയിതാവാകാനുള്ള കഠിനമായ ശ്രമത്തിലാണ്. തന്റെ കഴിവ് തെളിയിക്കാൻ, ഉൻസൂവിന് ‘തിരിച്ച് ലഭിക്കാത്ത പ്രണയത്തെ’ ആസ്പദമാക്കി ഒരു ഗാനം കമ്പോസറുടെ മുന്നിൽ അവതരിപ്പിക്കേണ്ടതായി വരുന്നു. എന്നാൽ പ്രണയജീവിതത്തിൽ അങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ലാത്ത ഉൻസൂ, വരികൾക്കുള്ള ആശയത്തിനായി ആരെയോ മനസ്സിൽ അഗാധമായി പ്രണയിക്കുന്ന തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സോൺവൂവിന്റെ സഹായം തേടുന്നു. തുടർന്നുള്ള മനോഹരമായ ഒരു പ്രണയകഥയാണ് ഈ മിനി കൊറിയൻ സീരീസ് പറയുന്നത്.
പാർക്ക് ഹ്യോങ് ഷിക്, മൈ നെയിം സീരീസ് ഫെയിം ഹാൻ സോ ഹീ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന 50 മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള 4 എപ്പിസോഡുകൾ മാത്രമടങ്ങിയ സൗണ്ട്ട്രാക്ക് #1 ഫീൽഗുഡ് റൊമാൻസ് പ്രേമികൾക്ക് മികച്ചൊരു അനുഭവം തന്നെയാകും സമ്മാനിക്കുക.