Violent Night
വയലന്റ് നൈറ്റ് (2022)
എംസോൺ റിലീസ് – 3592
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Tommy Wirkola |
| പരിഭാഷ: | റിയാസ് പുളിക്കൽ |
| ജോണർ: | ആക്ഷൻ, കോമഡി, ത്രില്ലർ |
നൂറ്റാണ്ടുകളായി കുട്ടികൾക്കുള്ള സമ്മാന വിതരണത്തിൽ വീഴ്ച്ച വരുത്താതെ തന്റെ കടമ നിർവ്വഹിച്ചുപോന്ന സാന്റാക്ലോസ്, മുതിർന്ന മനുഷ്യരിലെന്ന പോലെ മനുഷ്യക്കുരുന്നുകളിലും സ്വഭാവികമായി നിലനിന്നിരുന്ന അത്യാഗ്രഹത്തിലും ധൂർത്തിലും മനംമടുത്തു തന്റെ സേവനം നിർത്താൻ തീരുമാനിച്ചുകഴിഞ്ഞിരുന്നു. ഒരു മുഴുക്കുടിയനായി മാറിയ സാന്റാക്ലോസ് തന്റെ അവസാനത്തെ ക്രിസ്മസ് സേവനത്തിനായി കലമാൻ തേരിൽ പുറപ്പെടുകയാണ്. അയാൾ അവസാനമായി എത്തിപ്പെടുന്നത് ഗെർട്രൂഡ് എന്ന ശതകോടീശ്വരിയുടെ എസ്റ്റേറ്റിലാണ്. അവിടെ സ്വന്തം മക്കൾക്കും മരുമക്കൾക്കും ഒരു ക്രിസ്മസ് വിരുന്നൊരിക്കുകയാണ് അവർ. ഗെർട്രൂഡിന്റെ കൊച്ചുമകൾ ട്രൂഡി, സാന്റാക്ലോസ് വരുന്നതും കാത്ത് ആകാശത്ത് കണ്ണുംനട്ടിരിക്കുന്ന ആ സമയത്ത് ആയുധധാരികളായ ഒരു കൂട്ടം കവർച്ചക്കാർ ഗെർട്രൂഡിന്റെ എസ്റ്റേറ്റ് ആക്രമിക്കുകയും ആ കുടുംബത്തെ ബന്ധികളാക്കുകയും ചെയ്യുന്നു. കൊച്ചുട്രൂഡിക്ക് സമ്മാനവുമായി എത്തിപ്പെട്ട സാന്റാക്ലോസിന് അവളെയും കുടുംബത്തെയും രക്ഷിക്കേണ്ടത് ബാധ്യതയായിത്തീരുന്നു. പിന്നീട് നടക്കുന്നത്, വയലൻസ്.. വയലൻസ്.. വയലൻസുകൾ നിറഞ്ഞ ഒരു ക്രിസ്മസ് രാത്രിയാണ്!
അശ്ലീലസംഭാഷണങ്ങൾ, വയലൻസ് എന്നിവ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണാൻ ശ്രദ്ധിക്കുക.
