Inside Man
ഇൻസൈഡ് മാൻ (2006)

എംസോൺ റിലീസ് – 3594

ഡെൻസെൽ വാഷിങ്ടൺ പ്രധാന വേഷത്തിലെത്തുന്ന അമേരിക്കൻ ക്രൈം ത്രില്ലർ സിനിമയാണ് ഇൻസൈഡ് മാൻ.
മൻഹാട്ടൻ ട്രസ്റ്റ് എന്ന ബാങ്കിലേക്ക് മുഖംമൂടിയണിഞ്ഞെത്തുന്ന കൊള്ളക്കാർ ബാങ്കിലുള്ള എല്ലാവരെയും ബന്ദികളാക്കുന്നു.

പിടിക്കപ്പെടാതിരിക്കാൻ അസാമാന്യമായ ഒരു പദ്ധതിയുമായാണ് അവരെത്തുന്നത്. ബന്ദികളെ രക്ഷിക്കാനും കൊള്ളക്കാരുമായി സന്ധിസംഭാഷണം നടത്താനും ഡിറ്റക്ടീവുമാരായ കീത്ത് ഫ്രേഷ്യറും ബിൽ മിച്ചെലും എത്തുന്നു. എല്ലാത്തിലും ദുരൂഹമായി ഫ്രേഷ്യർക്ക് തോന്നിയത് കൊള്ളക്കാരുടെ യഥാർഥ ലക്ഷ്യമെന്ത് എന്നതാണ്.