The Tunnel
ദ ടണല്‍ (2011)

എംസോൺ റിലീസ് – 726

Download

1021 Downloads

IMDb

5.8/10

Movie

N/A

കാർലോ ലെഡസ്മ സംവിധാനം ചെയ്ത മികച്ച ഒരു ഹൊറർ ത്രില്ലറാണു , “ദ ടണൽ”. സിഡ്നി നഗരത്തിലെ കുടി വെള്ള ക്ഷാമം പരിഹരിക്കാനായി ഭൂഗർഭ തുരങ്കങ്ങളിൽ ജലം പുനരുത്പാദിക്കാൻ സർക്കാർ തീരുമാനിക്കുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ കോടികൾ മുടക്കിയ ഈ പദ്ധതി സർക്കാർ ഉപേക്ഷിക്കുകയും ജനങ്ങളോട്‌ വിശദീകരണം നൽകാൻ മടിക്കുകയും ചെയ്യുന്നു. ഈ രഹസ്യത്തിന്റെ ചുരുളഴിക്കാൻ ആ ടണലിനു ഉള്ളിലേക്ക്‌ പോകുകയാണു നടാഷ വാർണർ എന്ന പത്ര പ്രവർത്തകയും സംഖവും. തുടർന്ന് ആ ടണലിനുള്ളിൽ നടക്കുന്നത്‌ സംഭവ ബഹുലമായ രംഗങ്ങളാണു. ടണലിനു ഉള്ളിലേക്ക്‌ സംഖം കൊണ്ട്‌ പോകുന്ന രണ്ട്‌ ക്യാമറയിലും റെയിൽ വേ സ്റ്റേഷൻ പരിസരത്തെ CCTV ക്യാമറയിലുമാണു ഈ സിനിമ പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്‌ എന്നത്‌ പ്രേക്ഷകനു പുതിയ ഒരു അനുഭവം സമ്മാനിക്കുന്നു. അമിതമായ ശബ്ദകോലാഹലങ്ങളോ രക്ത ചൊരിച്ചിലോ ഇല്ലാത്ത ഈ ഹൊറർ ത്രില്ലർ ഓരോ നിമഷവും കാഴ്ച്ചക്കാരനെ മുൾ മുനയിൽ നിർത്തുന്നുമുണ്ട്‌. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ചിത്രമാണു “ദ ടണൽ”