എം-സോണ്‍ റിലീസ് – 666 ഭാഷ കൊറിയൻ സംവിധാനം Bong Joon Ho പരിഭാഷ ഹരികൃഷ്ണൻ വൈക്കം ജോണർ ക്രൈം, ഡ്രാമ, ത്രില്ലെർ 7.8/10 ഒരു പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തെ തുടർന്ന് അറസ്റ്റിലായ തന്റെ മകന്റെ നിരപരാദിത്വം തെളിയിക്കാൻ സാദാരണക്കാരിയായ ഒരമ്മ നടത്തുന്ന ഏകാങ്ക പോരാട്ടങ്ങളുടെ ശക്തമായ ചലച്ചിത്ര ഭാഷ്യമാണ് ഈ ചിത്രം … അധികാരികൾ കയ്യൊഴിഞ്ഞ അവർ സ്വന്തം നിലയിൽ യഥാർത്ഥ കൊലയാളിയെ കണ്ടത്താൻ ശ്രമിക്കുന്നു ….. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Lucy / ലൂസി (2014)
എം-സോണ്‍ റിലീസ് – 664 ഭാഷ ഇംഗ്ലീഷ് സംവിധാനം Luc Besson പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലെർ 6.4/10 എല്ലാ മനുഷ്യരും അവരുടെ ബ്രെയിനിന്റെ 10 % മാത്രമേ കൂടിപ്പോയാൽ ഉപയോഗപ്പെടുത്തുന്നുള്ളൂ എന്നാണ് സയൻസ് പറയുന്നത് ..ഐൻസ്റ്റീനെ പോലുള്ളവർ മാത്രമാണ് ഇതിന് അപവാദം സൃഷ്ടിച്ചിട്ടുള്ളൂ . മനുഷ്യൻ മനുഷ്യനായി പരിണമിച്ച് കൊണ്ടിരിക്കുന്ന ഓരോ കാലഘട്ടത്തിലും അവന്റെ ബ്രെയിൻ കപ്പാസിറ്റി ഇന്നുള്ളതിനേക്കാൾ കുറവായിരുന്നു. ഈ 10 ശതമാനം എന്നതിനപ്പുറം പിന്നീടങ്ങോട്ട് എന്ത് കൊണ്ടായിരിക്കാം […]
Phantom Detective / ഫാന്റം ഡിറ്റക്ടീവ് (2016)
എം-സോണ്‍ റിലീസ് – 663 ഭാഷ കൊറിയൻ സംവിധാനം Sung-hee Jo പരിഭാഷ ഷനിൽ കുമാർ ജോണർ ആക്ഷൻ,ക്രൈം,ഡ്രാമ. 6.3/10 2016ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ കോമഡി ചിത്രമാണ് ഫാന്റം ഡിറ്റക്ടീവ്.തന്റെ അമ്മയെ കൊന്നയാളെ 20 വർഷമായി തേടുന്ന ഡിറ്റക്ടീവ് ഹോംഗ് ഗിൽ ഡോങ്, കണ്ടെത്തുമെന്നായപ്പോൾ അയാളെ മറ്റാരോ തട്ടികൊണ്ടുപോകുന്നു. പ്രതികാരത്തിനായി അന്വേഷണം തുടരുമ്പോൾ കൊന്നയാളുടെ ചെറുമക്കളെയും കൂടെ കൂട്ടേണ്ടി വരുന്നു. അവന്റെ പ്രതികാരവും കുട്ടികളുടെ സ്നേഹവും രണ്ടു തലങ്ങളിൽ നിൽക്കുമ്പോൾ കഥ ഒരു വഴിത്തിരിവിൽ എത്തുന്നു.. […]
Alien: Covenant / ഏലിയന്‍: കൊവെനന്റ് (2017)
എം-സോണ്‍ റിലീസ് – 662 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ അനീഷ് ടി ആർ ജോണർ ഹൊറർ ,സയൻസ് ഫിക്ഷൻ ,ത്രില്ലെർ 6.4/10 1979 ൽ Ridley scott തുടങ്ങി വെച്ച, alien ഫ്രാൻഞ്ചൈസിയിലെ ആറാമത്തെ ചിത്രമാണ് alien covenant. 2012 ൽ പുറത്തിറങ്ങിയ prometheus മുതലാണ്, സങ്കീർണ്ണമായ ഒരു philosophical ട്രാക്ക് alien സിനിമകളിൽ കടന്നു കൂടിയത്. Prometheus തുടങ്ങി വെച്ച ആ പാതയുടെ തുടർച്ചയാണ് alien covenant. Prometheus ലെ […]
Sherlock Season 1 / ഷെര്‍ലക്ക് സീസണ് 1 (2010)
എം-സോണ്‍ റിലീസ് – 660 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Gatiss, Steven Moffat പരിഭാഷ നിഖിൽ വിജയരാജ് ജോണർ ക്രൈം,ഡ്രാമ,മിസ്റ്ററി. 9.1/10 2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റുംചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. വാട്സണെയും ഷെർലക്കിൽ അവതരിപ്പിക്കുന്നു. […]
Kshanam / ക്ഷണം (2016)
എം-സോണ്‍ റിലീസ് – 658 ഭാഷ തെലുഗു സംവിധാനം Ravikanth Perepu പരിഭാഷ വിനീഷ് പി. വി ജോണർ ത്രില്ലെർ 8.3/10 റിഷിയും ശ്വേതയും ഒരേ കോളേജില്‍ പഠിച്ചവരാണ്.അവര്‍ തമ്മില്‍ ഇഷ്ട്ടത്തിലാണ്. റിഷിയുടെ കുടുംബം അമേരിക്കയില്‍ ആണ്. ശ്വേതയുടെ അച്ഛന്റെ നിര്‍ബന്ധ പ്രകാരം ശ്വേതക്ക് വേറൊരാളെ കല്യാണം കഴിക്കേണ്ടി വരുന്നു. അതോടെ റിഷി അമേരിക്കയിലേക്ക് തിരിച്ചു പോകുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം റിഷിയെ ഉടനെ കാണണം എന്ന് പറഞ്ഞ് കൊണ്ട്.ശ്വേതയുടെ ഒരു കാള്‍ വരുന്നു. അങ്ങനെ റിഷി […]
Travellers And Magicians / ട്രാവലേഴ്സ് ആന്‍ഡ് മജീഷ്യന്‍സ് (2003)
എം-സോണ്‍ റിലീസ് – 659 ഭാഷ സോങ്ക സംവിധാനം Khyentse Norbu പരിഭാഷ മോഹനൻ ശ്രീധരൻ ജോണർ അഡ്വെഞ്ചർ ,ഡ്രാമ 7.4/10 മെച്ചപ്പെട്ട ജീവിതമന്വേഷിച്ച് അമേരിക്കയിലേയ്ക്ക് പോകുന്ന ഒരുവനും സന്യാസ ജീവിതത്തിൽ നിന്ന് ജീവിത സുഖം തേടിപ്പോകുന്ന മറ്റൊരാളും.ടിബറ്റിലെ ജീവിതത്തിന്റെ പതിഞ്ഞ താളം ആദ്യത്തെയാളെ വീർപ്പു മുട്ടിയ്ക്കുമ്പോൾ കുതിരയുടെ മാന്ത്രിക വേഗത രണ്ടാമത്തെയാളെ വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. യാത്രയിൽ ആദ്യത്തെയാൾ കണ്ടുമുട്ടുന്ന സന്യാസിയും, പേപ്പർ വില്പനക്കാരനും , ആപ്പിൾ ചുമട്ടുകാരനും ഒക്കെ ഒരു ശല്യമാകുന്നുണ്ടെങ്കിലും പതിയെ പതിയെ സന്യാസിയുടെ […]
Blade Runner 2049 / ബ്ലേഡ് റണ്ണര്‍ 2049 (2017)
എം-സോണ്‍ റിലീസ് – 657 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ,ഡ്രാമ,മിസ്റ്ററി 8/10 1982 ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രം ബ്ലേഡ് റണ്ണറിന്റെ രണ്ടാം ഭാഗമായ ബ്ലേഡ് റണ്ണര്‍ 2049 ഒരു മികച്ച Sci -fi എന്നതിന് ഉപരി , ഭാവിയിൽ മനുഷ്യർ അനുഭവിക്കാൻ പോകുന്ന ഏകാന്തതയും, പ്രണയവും നഷ്ടവികാരങ്ങളുടെയും കഥയാണ് കാട്ടികൂട്ടുന്നത്. പ്രണയം എന്നത് ഭാവിയിൽ വിര്‍ച്വല്‍ വരേ എത്തിപ്പെടും എന്നും, നമ്മളോട് തർക്കിക്കുകയോ, നമ്മുടെ പ്രവർത്തികൾ അവരെ […]