എം-സോണ്‍ റിലീസ് – 1691 ഭാഷ അറബിക് സംവിധാനം Yasir Al-Yasiri പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഹൊറർ, ത്രില്ലർ 6.8/10 ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ഈജിപ്ഷ്യൻ സിനിമ ഏറിയ പങ്കും ഒരു ആശുപത്രിക്കുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ദാമ്പത്യ ജീവിതം കരുപ്പിടിപ്പിക്കുവാൻ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങുന്ന നാസർ എന്ന ചെറുപ്പക്കാരനും അയാളുടെ ബധിരയായ ഭാര്യയും കാർ അപകടത്തിൽ പെടുകയും നാസറിനെ മാത്രം കാണാതാവുകയും ചെയ്യുന്നു.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാര്യ, നാസറിനെ അന്വേഷിച്ചിറങ്ങുമ്പോഴാണ് നാസറും താനും ഒരു കുരുക്കിലാണെന്നു മനസ്സിലാക്കുന്നത്.ആ കുരുക്കിൽ […]
Le Miracle du Saint Inconnu / ലെ മിറക്കിൾ ദു സന്ത് ഇൻകോന്യു (2019)
എം-സോണ്‍ റിലീസ് – 1661 ഭാഷ അറബിക് സംവിധാനം Alaa Eddine Aljem പരിഭാഷ ശ്രീധർ ജോണർ കോമഡി, ക്രൈം 6.4/10 എവിടെ നിന്നോ മോഷ്ടിച്ച പണം നിറച്ച സഞ്ചി വിജനമായ മരുഭൂമിക്ക് നടുവിൽ ഒരു കുന്നിൻ മുകളിൽ കുഴിച്ചിടുന്നു. വേറാരും കുഴിച്ചെടുക്കാതിരിക്കാൻ കല്ലുകൾ കൂട്ടി വെച്ച് ഒരു കുഴിമാടം ആണെന്ന് തോന്നിപ്പിക്കുന്നു. അധികം വൈകാതെ പോലീസിന്റെ പിടിയിൽ ആകുന്ന കള്ളൻ ജയിലിൽ നിന്ന് മോചിതനായി കാശെടുക്കാൻ തിരിച്ച് അതേ സ്ഥലത്ത് വരുന്നു. തിരിച്ചെത്തിയ കള്ളൻ കാണുന്നത് […]
Yomeddine / യോമദൈൻ (2018)
എം-സോണ്‍ റിലീസ് – 1510 ഭാഷ അറബിക് സംവിധാനം A.B. Shawky പരിഭാഷ നിഷാദ് ജെ എൻ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.2/10 യോമദൈൻ എന്ന അറബിക്ക് വാക്കിന്റെ അർത്ഥം ന്യായവിധി ദിനം എന്നാണ്. സാംക്രമിക രോഗംമൂലം സമൂഹത്തിൽ നിന്നും ബഹിഷ്കൃതരായ മനുഷ്യരുടെ ആത്മനൊമ്പരങ്ങളുടെ ചലച്ചിത്ര ആവിഷ്കരങ്ങൾ മുമ്പും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിട്ടുണ്ട്. 2018ലെ കാൻ മേളയിൽ ഫ്രൻകൊസ് ഷാലൈ അവാർഡും പാം ഡി ഓർ നോമിനേഷനും ലഭിച്ച ഈ ചിത്രം പറയുന്നതും പാർശ്വവൽക്കരിക്കപ്പെട്ട […]
The Blue Elephant / ദി ബ്ലൂ എലിഫന്റ് (2014)
എം-സോണ്‍ റിലീസ് – 1372 ത്രില്ലർ ഫെസ്റ്റ് – 07 ഭാഷ അറബിക് സംവിധാനം Marwan Hamed പരിഭാഷ ആദം ദിൽഷൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 8.1/10 ഭാര്യയുടെയും മകളുടെയും മരണത്തിനുശേഷം ഒരിടവേളയെടുത്താണ് ഡോക്ടർ യഹിയ, അൽ അഭിസിയ സൈക്യാട്രിക് ഹോസ്പിറ്റലിൽ വീണ്ടും ജോലിക്ക് കയറുന്നത്. ഇത്തവണ കൊടും കുറ്റവാളികളായ മാനസിക രോഗികളുടെ ഡിപ്പാർട്മെന്റിന്റെ മേൽനോട്ടമായിരുന്നു യഹിയക്ക് കിട്ടിയ ചുമതല. ആദ്യ ദിവസം തന്നെ യഹിയ അവിടെ തന്റെ മുൻകാല സുഹൃത്തായ ഷരീഫിനെ കണ്ടുമുട്ടുന്നു. സ്വന്തം […]
Incendies / ആൻസൊന്തി (2010)
എം-സോണ്‍ റിലീസ് – 1318 ഭാഷ ഫ്രഞ്ച്, അറബിക് സംവിധാനം Denis Villeneuve പരിഭാഷ ശ്രീധർ, അഖില പ്രേമചന്ദ്രൻ, പ്രവീൺ അടൂർ ജോണർ ഡ്രാമ, മിസ്റ്ററി, വാർ 8.3/10 ഒരു സിനിമ കണ്ട് തരിച്ചിരിക്കാൻ തയാറുണ്ടെങ്കിൽ ആൻസൊന്തി (Incendies) അഥവാ Fires എന്ന ഈ ഫ്രഞ്ച് സിനിമ കാണാം. നവാൽ മർവാൻ എന്ന സ്ത്രീയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മരണശേഷം സ്വത്തുക്കൾ വീതം വയ്ക്കുന്നതിനോടൊപ്പം തന്റെ ഇരട്ടക്കുട്ടികളായ സിമോൺ മർവാനോടും ജെൻ മർവാനോടും നിങ്ങൾക്ക് മറ്റൊരു […]
Days of Glory / ഡേയ്സ് ഓഫ് ഗ്ലോറി (2006)
എം-സോണ്‍ റിലീസ് – 1190 ഭാഷ ഫ്രഞ്ച്, അറബിക് സംവിധാനം Rachid Bouchareb പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, വാർ Info 9FAD35E59BEA90EE2BCA8CBC0EADC326AB97C2A5 7/10 രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രഞ്ച് കോളനികളായിരുന്ന അൾജീരിയയിലെയും മോറോക്കോയിലെയും സെെനികർ നേരിടേണ്ടി വന്ന ചതിയുടെ ലജ്ജിക്കുന്ന കഥ. അഭിനവഫ്രഞ്ചുകാർ ഇന്നും തലകുമ്പിട്ട് ഓർക്കുന്ന ഒരു കാലഘട്ടമുണ്ടെങ്കിൽ അത് 1944 കളാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ഫ്രഞ്ച്-ആഫ്രോ കോളനികളിൽ നിന്നും സെെന്യത്തെ റിക്രൂട്ട് ചെയ്യുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ഇറ്റലിയിലേക്ക് ആക്രമിച്ചു കയറാനും ഫ്രാൻസിനെ […]
The Black Stallion / ദി ബ്ലാക്ക് സ്റ്റാല്യന് (1979)
എം-സോണ്‍ റിലീസ് – 1125 ക്ലാസിക് ജൂൺ 2019 – 05 ഭാഷ ഇംഗ്ലീഷ്, അറബിക്, ഇറ്റാലിയൻ സംവിധാനം Carroll Ballard പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ അഡ്വെഞ്ചർ, ഫാമിലി, സ്പോർട് Info A8B712A6ECA12F873DA01E4301EBF1AC3447B791 7.3/10 അച്ഛനോടൊപ്പം കപ്പല്‍ യാത്ര ചെയ്യവേ അലെക് എന്ന ബാലന് ഒരു കറുത്ത അറബിക്കുതിരയില് ആകൃഷ്ടനാകുന്നു. മെരുങ്ങാത്തതിനാല്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കപ്പലില്‍ കൊണ്ടുപോകുന്ന കുതിരയുമായി അലെക് ചങ്ങാത്തത്തിലാകാന്‍ ശ്രമിക്കുന്നു. ആകസ്മികമായി കപ്പല്‍ അപകടത്തില്‍പ്പെടുകയും അലെക്കും കുതിരയും ഒരു മണലാരണ്യം […]
Where Do We Go Now? / വേർ ഡു വി ഗോ നൗ? (2011)
എം-സോണ്‍ റിലീസ് – 1074 MSONE GOLD RELEASE ഭാഷ അറബിക് സംവിധാനം Nadine Labaki പരിഭാഷ ദീപ എൻ. പി ജോണർ കോമഡി, ഡ്രാമ 7.5/10 മുസ്ലിങ്ങളും കൃസ്താനികളും കുടിയേറിയ ലബനനിലെ വിദൂരമായതും, ഒറ്റപ്പെട്ടതും, പേരില്ലാത്തതുമായ ഒരു ഗ്രാമത്തിന്റെ കഥയാണ് വെയര്‍ ഡു വീ ഗോ നൌ? പറയുന്നത്. ഗ്രാമം മൈനുകളാല്‍ ചുറ്റപ്പെട്ടതും അവിടെക്ക് പ്രവേശിക്കാന്‍ ഒരു ചെറിയ പാലം മാത്രമേയുള്ളൂ. രാജ്യത്ത് കലാപം പടരുന്നത് മനസ്സിലാക്കുന്ന ഗ്രാമത്തിലെ തങ്ങളുടെ പുരുഷന്മാരെ ഒളിപ്പിക്കാനായി, വിവിധ മാർഗ്ഗങ്ങളിലൂടെയും, […]