എം-സോണ്‍ റിലീസ് – 1518 ഭാഷ ഇംഗ്ലീഷ് സംവിധാനം Jean-Stéphane Sauvaire പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 6.9/10 A prayer Before Dawn എന്ന സിനിമ ബോക്സർ Billy Moore ന്റെ ജീവിതകഥയായ “A prayer Before Dawn : My Nightmare in Thailand’s Prisons “എന്ന അദ്ദേഹത്തിന്റെ തന്നെ നോവലിനെ ആസ്പദമാക്കി എടുത്തതാണ്. ബ്രിട്ടീഷുകാരനായ ബില്ലി തായ്ലൻഡിലെ സ്ട്രീറ്റ് ബോക്സർ ആണ്. ബോക്സിങ് ചെയ്തു അതിലെ […]
Tigers / ടൈഗേഴ്സ് (2014)
എം-സോണ്‍ റിലീസ് – 1517 ഭാഷ ഹിന്ദി, ഇംഗ്ലീഷ്, ജർമൻ സംവിധാനം Danis Tanovic പരിഭാഷ സാദിഖ് വി.കെ അല്‍മിത്ര ജോണർ ഡ്രാമ 7.2/10 ആരോഗ്യ മേഘലയിലെ അനാരോഗ്യ പ്രവര്‍ത്തനങ്ങളും മരുന്നു മാഫിയകളുടെ കൊള്ളരുതായ്മകളും നിരവധി സിനിമകള്‍ക്ക് പ്രമേയമായിട്ടുണ്ട്. അക്കൂട്ടത്തില്‍ സുപ്രധാനമായ ഒന്നായി പരിഗണിക്കപ്പേടേണ്ടുന്ന പടമാണ് ടൈഗേഴ്സ് (2014). പാകിസ്ഥാന് പശ്ചാത്തലമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. ഇതാകട്ടെ പാകിസ്ഥാനില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ് താനും. എന്നാല്‍ ലോകത്ത് വികസ്വര/ അവികസിത രാജ്യങ്ങളിലെല്ലാം നടന്നു കൊണ്ടിരിക്കുന്ന ഇടപെടലുകളാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് […]
Vikings Season 5 / വൈക്കിങ്സ് സീസൺ 5 (2017)
എം-സോണ്‍ റിലീസ് – 1516 ഭാഷ ഇംഗ്ലീഷ് നിർമാണം TM Productions പരിഭാഷ ഗിരി പി എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.6/10 സൂര്യാസ്തമയത്തിന്റെ നാടുകൾ തേടി മഹാസമുദ്രത്തിന്റെ നിഗൂഢതകൾ താണ്ടിയ വൈക്കിങ് എന്ന ജനസമൂഹമാണ് ചരിത്ര രേഖകളനുസരിച്ച് പ്രമുഖരായ പ്രഥമ പര്യവേക്ഷകരും കോളനിസ്റ്റുകളും. ആദ്യമാദ്യം നിഷ്ഠൂരരായ ഇക്കൂട്ടരുടെ തൊഴിൽ കൊള്ളയായിരുന്നു. കേരളത്തിലെ ചുണ്ടൻ വള്ളങ്ങളെ അനുസ്മരിപ്പിക്കുന്ന വൈക്കിങ്ങുകളുടെ വള്ളങ്ങൾ ഉത്തര അറ്റ്ലാന്റിക്കിന്റെ വിരിമാറിലൂടെ പാഞ്ഞുപോയിരുന്ന ഒരു കാലഘട്ടം ആയിരുന്നു അത്. പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന പ്രദേശങ്ങളിലെ […]
The Mechanic / ദ മെക്കാനിക്ക് (2011)
എം-സോണ്‍ റിലീസ് – 1515 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon West പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 ജേസൺ സ്റ്റാത്തം നായകനായ മെക്കാനിക്, ആർതർ ബിഷപ്പ് എന്ന വാടകകൊലയാളിയുടെ കഥയാണ് പറയുന്നത്. താൻ ഏറ്റെടുക്കുന്ന ജോലികളെല്ലാം, പഴുതുകളില്ലാതെ പൂർത്തിയാക്കുന്നതാണ് ആർതറിന്റെ പ്രത്യേകത. ഒരു ഘട്ടത്തിൽ തന്റെ മെന്റർ ആയ ഹാരി മെക്കന്നയെയും ആർതറിന് കൊലപ്പെടുത്തേണ്ടി വരുന്നു. താന്തോന്നിയായ മെക്കന്നയുടെ മകനേയും തന്റെ കൂടെ നിർത്താൻ ആർതർ തീരുമാനിക്കുന്നയിടത്താണ് കഥ ത്രില്ലർ മൂഡിലേക്ക് വരുന്നത്. […]
Road to Paloma / റോഡ് ടു പലോമ (2014)
എം-സോണ്‍ റിലീസ് – 1514 ഭാഷ ഇംഗ്ലീഷ് സംവിധാനം Jason Momoa പരിഭാഷ മുസ്ഫർ. എം. കെ ജോണർ ഡ്രാമ, ത്രില്ലർ 6.1/10 അമ്മയുടെ ചിതാഭസ്മത്തിനായി മൈലുകൾക്കപ്പുറത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് മോട്ടോർസൈക്കിളിൽ നീണ്ട ഒരു യാത്ര ചെയ്യുന്ന വോൾഫിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. തന്റെ അമ്മ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. കോടതി വെറുതെ വിട്ട അമ്മയുടെ ഘാതകനെ വോൾഫ് കൊലപ്പെടുത്തുന്നു. തന്റെ പിറകെ കൂടിയ പോലീസുകാരിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം കൂടിയായിരുന്നു വോൾഫിന് ഈ യാത്ര. […]
Now You See Me 2 / നൗ യു സീ മി 2 (2016)
എം-സോണ്‍ റിലീസ് – 1506 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon M. Chu പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 6.5/10 ഏതാനും വർഷങ്ങളായി ഒളിവിൽ ആയിരുന്ന ഹോഴ്സ്മെൻ, ജനങ്ങളുടെ സ്വകാര്യത വിറ്റ് കാശാക്കുന്ന ഓക്റ്റ എന്ന കമ്പനിയെ തുറന്ന് കാട്ടികൊണ്ട് ഒരു വൻ തിരിച്ച് വരവ് പ്ലാൻ ചെയ്യുന്നു. ആ വേദിയിൽ വെച്ച് ഒരു അജ്ഞാതൻ ആ ഷോയുടെ നിയന്ത്രണം ഏറ്റെടുത്ത് ജാക്ക് വൈൽഡറിന്റെ മരണം വ്യാജമായിരുന്നു എന്നും അഞ്ചാമത്തെ ഹോഴ്സ്മാൻ […]
Dracula Untold / ഡ്രാക്കുള അൺടോൾഡ് (2014)
എം-സോണ്‍ റിലീസ് – 1504 ഭാഷ ഇംഗ്ലീഷ് സംവിധാനം Gary Shore പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 6.3/10 ബ്രോം സ്റ്റോക്കറിന്റെ നോവലിനെ അതേപടി അനുകരിക്കാതെ, കേന്ദ്രകഥാപാത്രമായ ഡ്രാക്കുള പ്രഭുവിന്റെ ഉത്ഭവം, ചരിത്രവും, ഫാന്റസിയും, മിത്തും, ഇടകലർത്തിയ ചിത്രമാണ് ഡ്രാക്കുള അൺടോൾഡ്.ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ തന്നെ, ഡ്രാക്കുളയുടെ പറയാക്കഥയാണ് സിനിമ. വ്ലാഡ് III “ദ ഇമ്പാലർ” എന്ന് ചരിത്രം രേഖപ്പെടുത്തിയ ഡ്രാക്കുള പ്രഭുവിന്റെ മകനിലൂടെയാണ് കഥ അവതരിപ്പിക്കപ്പെടുന്നത്. തന്റെ ദുഷ്ചെയ്തികളിൽ മനംമടുത്ത്, […]
Dracula / ഡ്രാക്കുള (2020)
എം-സോണ്‍ റിലീസ് – 1496 മിനി സീരീസ് ഭാഷ ഇംഗ്ലീഷ് സംവിധാനം Jonny Campbell, Paul McGuigan, Damon Thomas പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഹൊറർ 6.8/10 ലണ്ടനിലെ ഒരു ബംഗ്ലാവിന്റെ വില്പനയുമായി ബന്ധപ്പെട്ട് ലണ്ടനിൽ നിന്നും ട്രാൻസൽവേനിയയിലേയ്ക്ക് യാത്ര ചെയ്യുന്ന ജോനാഥൻ ഹാർക്കർ, സഹയാത്രികരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് തന്റെ കക്ഷിയായ കൗണ്ട് ഡ്രാക്കുളയെ കാണാൻ അയാളുടെ കോട്ടയിലേക്ക് പോകുന്നു. മനുഷ്യയുക്തിക്ക് അതീതമായ ഒരുപാട് അനുഭവങ്ങൾ അവിടെ നേരിടുന്ന ജോനാഥൻ, തന്റെ കക്ഷി ഡ്രാക്കുള […]