എംസോൺ റിലീസ് – 3201 ക്ലാസിക് ജൂൺ 2023 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Clouse പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 ആയോധനകലയിൽ അഗ്രഗണ്യനായ ലീ തന്റെ ഗുരുവിന്റെ നിർദ്ദേശപ്രകാരം ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചാരനായി ഒരു മാർഷ്യൽ ആർട്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ പുറപ്പെടുന്നു. ലീയുടെ ഗുരുവിന്റെ ശിഷ്യനായിരുന്ന, ഇപ്പോൾ മയക്കുമരുന്നു വ്യാപാരവും പെൺവാണിഭവുമൊക്കെയായി കഴിയുന്ന ഹാനിന്റെ ഉടമസ്ഥതയിലുള്ള ദ്വീപിലാണ് ടൂർണമെന്റ് നടക്കുന്നത്. കോട്ടയ്ക്കു സമാനമായ ആ ദ്വീപിൽ […]
Planes, Trains and Automobiles / പ്ലെയിൻസ്, ട്രെയിൻസ് ആൻഡ് ഓട്ടോമൊബീൽസ് (1987)
എംസോൺ റിലീസ് – 3200 ക്ലാസിക് ജൂൺ 2023 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം John Hughes പരിഭാഷ എല്വിന് ജോണ് പോള് ജോണർ കോമഡി, ഡ്രാമ 7.6/10 എപ്പോഴെങ്കിലും ഒരു യാത്ര പോകുമ്പോൾ വണ്ടി വരാൻ വൈകുകയോ, റദ്ദാക്കുകയോ ചെയ്യുന്നത് എത്ര ബുദ്ധിമുട്ടാണ് എന്ന് നമുക്കറിയാം. യാത്രയിൽ വെച്ച് അസഹനീയമായ സ്വഭാവമുള്ള, എപ്പോ മിണ്ടാതിരിക്കണം എന്നറിയാത്ത ഒരാൾ കൂടെ വന്നിരുന്നാൽ എന്ത് കഷ്ടമാണെന്നും നമുക്കറിയാം. എന്നാൽ, ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് അനുഭവിക്കേണ്ട അവസ്ഥ വന്നാൽ […]
Brothers in Blood: The Lions of Sabi Sand / ബ്രദേഴ്സ് ഇൻ ബ്ലഡ്: ദ ലയൺസ് ഓഫ് സാബി സാൻഡ് (2015)
എംസോൺ റിലീസ് – 3199 ഭാഷ ഇംഗ്ലീഷ് സംവിധാനം Daniel Huertas പരിഭാഷ ഗിരി പി. എസ്. ജോണർ ഡോക്യുമെന്ററി, ഡ്രാമ 8.5/10 ആഫ്രിക്കയ്ക്ക് വടക്ക് കിഴക്കായി ക്രൂഗർ നാഷണൽ പാർക്കിനോട് ചേർന്ന് കിടക്കുന്ന വലിയൊരു വന പ്രദേശമാണ് “സാബി സാൻഡ്”. ഒരുപാട് വന്യജീവികളാൽ സമൃദ്ധമാണ് ഈ വനം. അവിടെയാണ് “മപൊഹോസ്” എന്ന ആറ് സിംഹ കേസരികൾ ലോകത്തിൽ മറ്റൊരിടത്തും സംഭവിക്കാത്ത ഒരു ചരിത്രം എഴുതിയത്. 2002-യിലാണ് സിനിമ പ്രവർത്തകരുടെയും ഗൈഡുകളുടെയും ശ്രദ്ധയിൽ ഒരുപറ്റം കുട്ടി സിംഹങ്ങൾ […]
Shogun Assassin / ഷോഗൺ അസാസിൻ (1980)
എംസോൺ റിലീസ് – 3198 ക്ലാസിക് ജൂൺ 2023 – 02 ഭാഷ ജാപ്പനീസ് & ഇംഗ്ലീഷ് സംവിധാനം Robert Houston & Kenji Misumi പരിഭാഷ മുബാറക് റ്റി എൻ ജോണർ ആക്ഷൻ, അഡ്വഞ്ചർ, 7.3/10 ഷോഗൺ എന്നറിയപ്പെടുന്ന ജപ്പാനിലെ മാടമ്പി രാജാക്കന്മാർക്ക് വേണ്ടി കൊല്ലാൻ നടക്കുന്ന സമുറായി യോദ്ധാവാണ് ഒഗാമി ഇട്ടോ. വാൾപ്പയറ്റിലും ആയോധന കലകളിലും അസാമാന്യ പാടവമുള്ള അയാളുടെ സഹായത്താൽ, തനിക്ക് എതിരെ നിൽക്കുന്ന ആരെയും ഷോഗൺ കൊന്നൊടുക്കുന്നു. പക്ഷേ അവസാനം ഒഗാമിയുടെ കുടുംബത്തെ […]
The Wizard of Oz / ദ വിസാഡ് ഓഫ് ഓസ് (1939)
എംസോൺ റിലീസ് – 3196 ക്ലാസിക് ജൂൺ 2023 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Victor Fleming, George Cukor & Mervyn LeRoy പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ അഡ്വഞ്ചർ, ഫാമിലി, ഫാന്റസി 8.1/10 എൽ ഫ്രാങ്ക്ബോം എഴുതി 1900ൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലാണ് ഓസിലെ മായാവി. ഓസ് എന്ന രാജ്യത്ത് ഡോറോത്തി എന്ന കൊച്ചുപെൺകുട്ടി നടത്തുന്ന സാഹസിക പ്രവൃത്തികളാണ് നോവലിന്റെ ഇതിവൃത്തം. അമേരിക്കയിലെ കാൻസാസിൽ അമ്മാവന്റെയും അമ്മായിയുടെയും ഒപ്പം താമസിക്കുകയായിരുന്നു ഡോറോത്തി. കൂട്ടിന് […]
Mr. Church / മി. ചർച്ച് (2016)
എംസോൺ റിലീസ് – 3195 ഭാഷ ഇംഗ്ലീഷ് സംവിധാനം Bruce Beresford പരിഭാഷ സജിൻ എം. എസ് ജോണർ കോമഡി, ഡ്രാമ 7.6/10 എഡ്ഡി മർഫി, ബ്രിറ്റ് റോബർട്ട്സൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2016-ൽ പുറത്തിറങ്ങിയ അമേരിക്കൻ കോമഡി, ഡ്രാമ ചിത്രമാണ് മി. ചർച്ച്. ഷാർലറ്റിനേയും അവളുടെ അമ്മയേയും സഹായിക്കാനായി ആറുമാസത്തേക്ക് അവരുടെ വീട്ടിലേക്ക് പാചകക്കാരനായി ജോലിക്ക് എത്തിയതായിരുന്നു മിസ്റ്റർ ചർച്ച് എന്ന് വിളിക്കപ്പെടുന്ന ഹെൻറി. ഷാർലറ്റിന്റെ അമ്മയ്ക്ക് കാൻസറാണ് എന്നറിഞ്ഞതോടെ മുൻ കാമുകൻ അവർക്ക് വേണ്ടി […]
Watcher / വാച്ചർ (2022)
എംസോൺ റിലീസ് – 3192 ഭാഷ ഇംഗ്ലീഷ് സംവിധാനം Chloe Okuno പരിഭാഷ അനൂപ് അനു ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.3/10 ജൂലിയയും ഭർത്താവ് ഫ്രാൻസിസും ബുക്കാറസ്റ്റിലേക്ക് താമസം മാറുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഫ്രാൻസിസ് ഒരു പാതി റൊമാനിയക്കാരനാണ്. അതുകൊണ്ട് തന്നെ റൊമാനിയൻ ഭാഷ സംസാരിക്കാൻ ഫ്രാൻസിസിന് അറിയാം. എന്നാൽ ജൂലിയക്ക് റൊമാനിയൻ ഭാഷ ഒട്ടും വശമില്ല. ഭാഷയുടെ കാര്യത്തിൽ ഫ്രാൻസിസ് ആണ് അവളെ സഹായിക്കാറ്. ഇരുവരും അവരുടെ പുതിയ അപ്പാർട്ട്മെന്റിലേക്ക് പ്രവേശിക്കുകയാണ്. പുതിയൊരു രാജ്യത്ത് […]
John Wick Chapter 4 / ജോൺ വിക്ക് ചാപ്റ്റർ 4 (2023)
എംസോൺ റിലീസ് – 3190 ഭാഷ ഇംഗ്ലീഷ് സംവിധാനം Chad Stahelski പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8.1/10 ജോൺ വിക്ക് സീരിസിലെ നാലാമത്തേയും അവസാനത്തെയും പതിപ്പായ “ജോൺ വിക്ക് 4”, 2019 ൽ റിലീസായ ജോണ് വിക്ക്: ചാപ്റ്റര് 3 – പാരബെല്ലം എന്ന ചിത്രത്തിന്റെ തുടർച്ചയാണ്.ഹൈ ടേബിളിനെതിരെ പ്രതികാരത്തിനിറങ്ങിയ ജോൺ വിക്ക്, മൊറോക്കൊയിലെത്തി എൽഡറെ കൊല്ലുന്നു. അതിനെ തുടർന്ന് ഹൈടേബിൾ വിൻസന്റ് ഡി ഗ്രാമോണ്ട് എന്നയാളെ സർവ്വ അധികാരവും നൽകി […]