എംസോൺ റിലീസ് – 3103 ഭാഷ ഇംഗ്ലീഷ് & ജർമൻ സംവിധാനം Petter Næss പരിഭാഷ പ്രശാന്ത് പി ആർ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.1/10 രണ്ടാം ലോക മഹായുദ്ധ സമയത്ത് നോർവീജിയൻ മഞ്ഞു പ്രദേശത്ത് വെടിയേറ്റു വീണ ജർമനിയുടേയും ബ്രിട്ടന്റെയും ബോംബറുകളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ട് ഒരു ക്യാബിനിൽ യാദൃശ്ചികമായി ഒരുമിച്ചു എത്തുന്നു.കഴിക്കാൻ ഭക്ഷണമോ കത്തിക്കാൻ വിറകോ ഇല്ലാത്ത തണുത്തുറഞ്ഞ വിജനമായ ആ പ്രദേശത്ത് അതിജീവിക്കാൻ പരസ്പരമുള്ള ശത്രുത മാറ്റി നിർത്തി ഒന്നിച്ചു നിൽക്കണം എന്നവർ […]
Bullet Train / ബുള്ളറ്റ് ട്രെയിൻ (2022)
എംസോൺ റിലീസ് – 3096 ഭാഷ ഇംഗ്ലീഷ് സംവിധാനം David Leitch പരിഭാഷ സാമിർ & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, കോമഡി, ത്രില്ലർ 7.4/10 പേര് വ്യക്തമാക്കുന്നതു പോലെ ബുള്ളറ്റ് ട്രെയിനിൽ നടക്കുന്നതായ ദൃശ്യങ്ങളാണ് ചിത്രത്തിൽ 95 ശതമാനത്തിലധികവും. ടോക്കിയോയിൽ നിന്നും ക്യോട്ടോയിലേക്ക് സഞ്ചരിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിനിൽ കയറുന്നവരെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. യാത്രക്കാരായി കയറുന്ന അവരുടെ ലക്ഷ്യങ്ങൾ പലതാണെങ്കിലും അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ചിലതുണ്ട്. ലേഡിബഗ് എന്നു വിളിപ്പേരുള്ള കഥാനായകൻ ഒരു പ്രൊഫഷണൽ […]
Men / മെൻ (2022)
എംസോൺ റിലീസ് – 3094 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Garland പരിഭാഷ എബിൻ മർക്കോസ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 6.1/10 ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാൻ ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശത്തുള്ള ഒരു പഴയ വസതിയിൽ രണ്ടാഴ്ച ചെലവഴിക്കാൻ എത്തിയതായിരുന്നു ഹാർപർ. എന്നാൽ അവർക്കവിടെ അസ്വസ്ഥതപ്പെടുത്തുന്ന ചില സംഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. കേന്ദ്രകഥാപാത്രമായ ഹാർപറിന്റെ മാനസിക സംഘർഷങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. എക്സ് മാകിന (2015), അനൈഹിലേഷൻ (2018) എന്നീ ചിത്രങ്ങൾ ഒരുക്കിയ അലക്സ് ഗാർലൻഡിന്റെ സംവിധാനത്തിൽ […]
Thirteen Lives / തേർട്ടീൻ ലൈവ്സ് (2022)
എംസോൺ റിലീസ് – 3092 ഭാഷ ഇംഗ്ലീഷ്, തായ് സംവിധാനം Ron Howard പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി 7.8/10 അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒരു രക്ഷാപ്രവർത്തനമായിരുന്നു തായ്ലൻഡിലെ ചിയാങ് റായ് പ്രദേശത്തെ താം ലുവാങ് ഗുഹയിൽ നടന്നത്. 2018 ജൂൺ 23-ന് താം ലുവാങ് ഗുഹ സന്ദർശിക്കാൻ പോയ 12 കുട്ടികളും അവരുടെ കോച്ചും അടങ്ങിയ ഒരു ഫുട്ബോൾ ടീം, പതിവിലും നേരത്തെയെത്തിയ കാലവർഷത്തിൽ ഗുഹയിലെ ജലനിരപ്പ് അതിവേഗം ഉയര്ന്നതോടെ […]
Mr. Bean’s Holiday / മി. ബീൻസ് ഹോളിഡേ (2007)
എംസോൺ റിലീസ് – 3089 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Steve Bendelack പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ കോമഡി, ഫാമിലി 6.4/10 ബ്രിട്ടീഷ് സിനിമാ താരമായ റോവന് അറ്റ്കിന്സണ് 1990-ല് “മിസ്റ്റര് ബീന്” എന്ന ടിവി പരമ്പരയിലൂടെ ലോകത്തിന് സമ്മാനിച്ച കഥാപാത്രമാണ് മിസ്റ്റര് ബീന്. വളര്ന്നുവലുതായെങ്കിലും ഒരു കുട്ടിയുടെ മനസ്സുള്ള വ്യക്തിയാണ് മിസ്റ്റര് ബീന്. ദൈനംദിന ജീവിതത്തില് തന്റെ കുട്ടിത്തം വിട്ടുമാറാത്ത പെരുമാറ്റം കാരണം മിസ്റ്റര് ബീന് ചെന്ന് ചാടുന്ന രസകരമായ കുഴപ്പങ്ങളും, അത് […]
Looking for Alaska / ലുക്കിങ് ഫോര് അലാസ്ക (2019)
എംസോൺ റിലീസ് – 3088 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Temple Hill Productions പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 8.0/10 “ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് (2014)” എന്ന സിനിമയക്ക് ആസ്പദമായ അതേ പേരിലുള്ള നോവല് രചിച്ച ജോണ് ഗ്രീനിന്റെ ‘ലുക്കിങ് ഫോര് അലാസ്ക” എന്ന നോവലിനെ അടിസ്ഥാനമാക്കി നിര്മ്മിച്ച മിനിസീരീസാണ് 2019ൽ ഇറങ്ങിയ “ലുക്കിങ് ഫോര് അലാസ്ക” 8 എപ്പിസോഡുകൾ ഉള്ള മിനി സീരീസ് ഹുലുവിലാണ് റിലീസായത്. അലബാമയിലെ കള്വര് ക്രീക്ക് […]
Top Gun: Maverick / ടോപ്പ് ഗൺ: മാവെറിക് (2022)
എംസോൺ റിലീസ് – 3084 ഭാഷ ഇംഗ്ലീഷ് സംവിധാനം Joseph Kosinski പരിഭാഷ രാഹുൽ രാജ് & പ്രശോഭ് പി. സി. ജോണർ ആക്ഷൻ, ഡ്രാമ 8.4/10 ഫൈറ്റർ വിമാനങ്ങളുടെ ത്രസിപ്പിക്കുന്ന ആകാശപ്പോരാട്ട രംഗങ്ങളിലൂടെ ആക്ഷൻ പ്രേമികൾക്ക് ആവേശമായ സിനിമയാണ് ‘ടോപ്പ് ഗൺ: മാവെറിക്‘. 1986ൽ ഇറങ്ങിയ ‘ടോപ്പ് ഗൺ‘ എന്ന സിനിമയുടെ സീക്വലായി 2022ൽ ഇറങ്ങിയ ചിത്രത്തിൽ പീറ്റ് മാവെറിക് മിച്ചൽ ആയി ടോം ക്രൂസ് വീണ്ടുമെത്തുന്നു. നേവി പൈലറ്റുമാർക്കുള്ള പ്രത്യേക പരിശീലനകേന്ദ്രമായ ‘ടോപ്പ് ഗണ്ണി’ൽ […]
Jason and the Argonauts / ജെയ്സൺ ആൻഡ് ദി ആർഗൊനോട്ട്സ് (1963)
എംസോൺ റിലീസ് – 3082 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Don Chaffey പരിഭാഷ ജ്യോതിഷ് കുമാർ എസ്. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാമിലി 7.3/10 1963 ൽ പുറത്തിറങ്ങിയ ഗ്രീക്ക് ഇതിഹാസവുമായി ബന്ധപ്പെട്ട് റിലീസ് ആയ ഒരു ഹോളിവുഡ് ചലച്ചിത്രമാണിത്. തെസാലി സാമ്രാജ്യത്തിലെ അവകാശിയായ ജെയ്സൺ എന്ന ഗ്രീക്ക് യോദ്ധാവ് തന്റെ രാജഭരണാവകാശം തിരിച്ചു പിടിക്കുന്നതിനായി ഒരു അദ്ഭുത വസ്തുവിനെ അന്വേഷിച്ച് ഒരു കൂട്ടം നാവികരുമായി കോൾക്കിസ് എന്ന ദ്വീപിലേയ്ക്ക് പലവിധ […]