എംസോൺ റിലീസ് – 2871 ഭാഷ ഇംഗ്ലീഷ് സംവിധാനം John Glen പരിഭാഷ പ്രശോഭ് പി. സി. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.7/10 ജയിംസ് ബോണ്ട് പരമ്പരയിലെ പന്ത്രണ്ടാമത് സിനിമയാണ് ഫോർ യുവർ ഐസ് ഒൺലി. റോജർ മൂർ ബോണ്ട് ആയി എത്തിയ അഞ്ചാമത് ചിത്രം. ഗ്രീസ്, ഇറ്റലി, ഇംഗ്ലണ്ട്, ബഹാമസ് എന്നിവിടങ്ങളിൽ ഷൂട്ട് ചെയ്ത ചിത്രം, മികച്ച ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. കാർ ചേസിങ്ങും സാഹസികതയുമെല്ലാം ഉൾക്കൊള്ളിച്ച് പതിവ് ബോണ്ട് ചേരുവകളെല്ലാം ചിത്രത്തിലുണ്ട്.അന്തർവാഹിനികളിലെ മിസൈലുകളെ […]
We’re the Millers / വീ ആർ ദ മില്ലേഴ്സ് (2013)
എംസോൺ റിലീസ് – 2870 ഭാഷ ഇംഗ്ലീഷ് സംവിധാനം Rawson Marshall Thurber പരിഭാഷ മാജിത് നാസർ ജോണർ കോമഡി, ക്രൈം 7.0/10 ചെറിയ ലെവലിൽ കഞ്ചാവൊക്കെ വിറ്റ് അല്ലല്ലില്ലാതെ കഴിഞ്ഞു പോയിരുന്ന ഡേവിഡിന് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഡ്രഗ് സ്മഗ്ലിങ്ങിലേക്ക് തിരിയേണ്ടി വരുന്നു. സ്മഗ്ലിങ്ങ് എന്ന് പറയുമ്പോ, സ്വല്പം കഞ്ചാവ് മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കടത്തണം. അത്രേയൂള്ളൂ. കടുത്ത പരിശോധനാ സംവിധാനങ്ങൾ മറികടന്ന് സാധനം അമേരിക്കയിൽ എത്തിക്കാൻ ഒരു വെറൈറ്റി ഐഡിയയാണ് ഡേവിഡ് പയറ്റുന്നത്. മെക്സിക്കോയിലേക്കൊരു […]
Agatha Christie’s Poirot Season 8 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 8 (2001)
എംസോൺ റിലീസ് – 2869 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)അഗത ക്രിസ്റ്റീസ് പ്വാറോ: […]
Venom: Let There Be Carnage / വെനം: ലെറ്റ് ദെയർ ബീ കാർണേജ് (2021)
എംസോൺ റിലീസ് – 2867 ഭാഷ ഇംഗ്ലീഷ് സംവിധാനം Andy Serkis പരിഭാഷ മാജിത് നാസർ & കൃഷ്ണപ്രസാദ് പി. ഡി. ജോണർ ആക്ഷന്‍, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.1/10 വെനം ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ജയിലിൽ സന്ദർശകരെ കാണാൻ വിസമ്മതിച്ചിരുന്ന ക്ലീറ്റസ് ക്യാസഡി എന്ന സീരിയൽ കില്ലർ, എഡി ബ്രോക്കിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഒരു എക്സ്ക്ലൂസിവിനായി കാത്തിരിക്കുന്ന എഡി, വെനത്തിനോടൊപ്പം ആ കൂടിക്കാഴ്ചയ്ക്കായി തയ്യാറാകുന്നു. എന്നാൽ ആ സന്ദർശനം ഇവരുടെ ജീവിതത്തെ […]
Transcendence / ട്രാൻസെൻഡൻസ് (2014)
എംസോൺ റിലീസ് – 2865 ഭാഷ ഇംഗ്ലീഷ് സംവിധാനം Wally Pfister പരിഭാഷ അരുൺ ബി. എസ്. കൊല്ലം ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 6.2/10 ഭൂമിയിൽ ഇന്നുവരെ ജനിച്ചിട്ടുള്ള മനുഷ്യരുടെയെല്ലാം ബുദ്ധിശക്തിയും വികാരങ്ങളും ബോധവുമുള്ളൊരു സംവിധാനം വന്നാൽ എങ്ങനെയിരിക്കും? അത് ലോകത്തിന് ഗുണമായിരിക്കുമോ അതോ ദോഷമായിരിക്കുമോ ഉണ്ടാക്കുക? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. വിൽ കാസ്റ്റർ അത്തരമൊരു സംവിധാനം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. അദ്ദേഹമതിൽ വിജയിക്കുമോ അതോ പരാജയപ്പെടുമോ? അതോ സ്വന്തം ജീവിതം […]
The Wheel of Time Season 1 / ദ വീൽ ഓഫ് ടൈം സീസൺ 1 (2021)
എംസോൺ റിലീസ് – 2863 ഭാഷ ഇംഗ്ലീഷ് നിർമാണം Sony Pictures Television പരിഭാഷ വിഷ്ണു പ്രസാദ്, സാമിർ,അജിത് രാജ് & ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.5/10 റോബർട്ട് ജോർദന്റെ “ദ വീൽ ഓഫ് ടൈം” എന്ന നോവൽ സീരിസിനെ ആധാരമാക്കി അതേ പേരിൽ തന്നെ ആമസോണിലൂടെ പുറത്ത് വന്ന സീരീസാണ് “ദ വീൽ ഓഫ് ടൈം” എപ്പിക് ഫാന്റസി സീരീസ് നോവലുകളുടെ ചരിത്രത്തിലെ നാഴിക കല്ലെന്ന് വിശേഷിപ്പിക്കുന്ന ഒരു നോവൽ […]
Short Films Special Release – 10 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 10
എംസോൺ റിലീസ് – 2856 ഷോർട് ഫിലിം – 05 The Lost Thing / ദ ലോസ്റ്റ് തിങ് (2010) ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew Ruhemann & Shaun Tan പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ അനിമേഷന്‍, ഡ്രാമ, ഷോർട് 7.3/10 ഭാവികാലത്ത് നാശത്തിലേക്കടുക്കുന്ന മെൽബൺ നഗരത്തിലെ കഥയാണ് ‘ദ ലോസ്റ്റ് തിങ്‘. കുപ്പിയടപ്പുകൾ ശേഖരിച്ചു നടക്കുന്ന ഷോൺ എന്ന പയ്യൻ, ബീച്ചിൽ വെച്ച് നീരാളിയുടെ കാൽകളും ഞണ്ടിന്റെ കൈകളും ബോയ്ലറിന്റെ ശരീരവുമുള്ള ഒരു […]
Brothers / ബ്രദേഴ്സ് (2009)
എംസോൺ റിലീസ് – 2851 ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Sheridan പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.1/10 ഭാര്യയും 2 പെൺമക്കളും അടങ്ങിയ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്ന ആളാണ് ക്യാപ്റ്റൻ സാം കെഹിൽ. സാമിന്റെ സഹോദരനാണ് ടോമി. മോഷണക്കുറ്റത്തിന് ജയിലിൽ കഴിഞ്ഞ ടോമിയെ, സാമിന്റെ ഭാര്യ ഗ്രേസിനും മക്കൾക്കും ഇഷ്ടമല്ലായിരുന്നു. ഒരു നാൾ അഫ്ഗാനിസ്ഥാനിലേക്ക് പോകേണ്ടി വരുന്ന സാം അവിടെ വെച്ചൊരു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചെന്ന് നാട്ടിലറിയുന്നു. സാമിന്റെ മരണത്തോടെ […]