എംസോൺ റിലീസ് – 2801 ഭാഷ ഇംഗ്ലീഷ് സംവിധാനം Kornél Mundruczó പരിഭാഷ സൂരജ് കെ ജോണർ ഡ്രാമ 7.1/10 മാർത്തയും ഷോണും മാതാപിതാക്കളവാൻ ഒരുങ്ങി നിൽക്കുന്ന ദമ്പതികളാണ്, പക്ഷേ പ്രസവത്തിനിയിൽ നിർഭാഗ്യവശാൽ കുട്ടി മരിച്ചു പോയി. സിനിമയുടെ ആദ്യത്തെ അര മണിക്കൂർ പ്രസവത്തിനിടയിൽ നടക്കുന്ന സംഭവങ്ങൾ വിവരിക്കുകയാണ്.തൻ്റെ കുഞ്ഞ് മരിച്ചതിനെ തുടർന്ന് മാർത്ത മാനസികമായി തകരുകയും, ഷോണിനോടും തൻ്റെ അമ്മയോടും വരെ വെറുപ്പായി, മാർത്ത ചെയ്യുന്ന പല കാര്യങ്ങൾക്കും ഇവരുടെ പിന്തുണ കിട്ടാതായി. എന്നിരുന്നാലും അമ്മയുടെ […]
The Tree of Life / ദ ട്രീ ഓഫ് ലൈഫ് (2011)
എംസോൺ റിലീസ് – 2800 ഭാഷ ഇംഗ്ലീഷ് സംവിധാനം Terrence Malick പരിഭാഷ ജെറിൻ ചാക്കോ ജോണർ ഡ്രാമ, ഫാന്റസി 6.8/10 ടെറൻസ് മാലിക്കിന്റെ അഞ്ചാമത്തെ ചലച്ചിത്രം. എന്താണ് ജീവനെന്നും അതിന്റെ ഉത്ഭവമെങ്ങനെയെന്നും ഒരു അമേരിക്കൻ കുടുംബത്തിന്റെ കാഴ്ചപ്പാടിലൂടെ പറയുന്ന, പതിഞ്ഞ താളത്തിൽ പോകുന്നൊരു ദാര്ശനിക സിനിമയാണ് ദ ട്രീ ഓഫ് ലൈഫ്. നീണ്ട വർഷങ്ങളുടെ പ്രയത്നതിന് ശേഷം ഉണ്ടായ ഈ സിനിമക്ക് ടെറൻസ് മാലിക്കിന്റെ യഥാർത്ഥ ജീവിതവുമായി പല സാമ്യങ്ങളുണ്ട്. ബ്രാഡ് പിറ്റ്, ജെസീക്ക ചാസ്റ്റെയിൻ, […]
Jumanji: The Next Level / ജുമാൻജി: ദ നെക്സ്റ്റ് ലെവൽ (2019)
എംസോൺ റിലീസ് – 2799 ഭാഷ ഇംഗ്ലീഷ് സംവിധാനം Jake Kasdan പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.7/10 പഠിത്തമൊക്കെ പൂർത്തിയാക്കി ഇപ്പോൾ പല സ്ഥലങ്ങളിൽ കഴിയുകയാണ് സ്പെൻസറും, ഫ്രിഡ്ജും, ബെഥനിയും, മാർത്തയും. ഒരു ദിവസം തന്റെ കൂട്ടുകാർ അറിയാതെ സ്പെൻസർ ജുമാൻജി ഗെയിമിന്റെ അകത്തേക്ക് തനിച്ച് പോയ കാര്യം മനസ്സിലാക്കിയ അവന്റെ കൂട്ടുകാർ അവനെ തിരിച്ചുകൊണ്ടുവരാൻ വേണ്ടി ആ ഗെയിമിലേക്ക് വീണ്ടും പോകൂന്നു. എന്നാൽ ചില പ്രശ്നങ്ങൾ കാരണം അവർക്ക് അവരുടെ കഥാപാത്രങ്ങളെ […]
Stand by Me / സ്റ്റാൻഡ് ബൈ മീ (1986)
എംസോൺ റിലീസ് – 2794 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Rob Reiner പരിഭാഷ അജിത് രാജ് ജോണർ അഡ്വഞ്ചർ, ഡ്രാമ 8.1/10 ലോകത്തിലെ മികച്ച എഴുത്തുകാരിൽ ഒരാളായ സ്റ്റീഫൻ കിംഗ് എഴുതിയ “The Body” എന്ന ചെറുകഥയെ ആസ്പദമാക്കി 1986ൽ റോബ് റെയ്നർ സംവിധാനം ചെയ്ത് ചിത്രമാണ് “സ്റ്റാൻഡ് ബൈ മീ.”ഒരു വേനലവധികാലത്ത്, ട്രയിൻ തട്ടി മരിച്ച് കാണാതായ, റേ ബ്രോവർ എന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയാൽ പ്രശസ്തി നേടാമെന്ന് കരുതി 4 […]
Knock Knock / നോക് നോക് (2015)
എംസോൺ റിലീസ് – 2793 ഭാഷ ഇംഗ്ലീഷ് സംവിധാനം Eli Roth പരിഭാഷ അരുൺ ബി. എസ് ജോണർ ഡ്രാമ, ത്രില്ലർ 4.9/10 ഭാര്യയും മക്കളുമായി സമാധാനമായി ജീവിക്കുന്ന എവന്റെ വീട്ടിലേക്ക് പെട്ടെന്നൊരു രാത്രിയില് രണ്ട് സുന്ദരികള് കടന്നുവരുന്നു. വീട്ടില് തനിച്ചായിരുന്ന എവനെ അവര് വശീകരിക്കാന് ശ്രമിക്കുന്നതോടെ പല പ്രശ്നങ്ങളും ഉടലെടുക്കുന്നു. ഈ കഥാസന്ദര്ത്തെ ആസ്പദമാക്കി കിയാനു റീവ്സ്, അന്ന ഡി അര്മാസ്, ലോറന്സ ഇസോ എന്നിവര് പ്രധാന വേഷങ്ങളില് അഭിനയിച്ച്, എലി റോത്തിന്റെ സംവിധാനത്തിൽ 2015-ല് […]
Prison Break Season 2 / പ്രിസൺ ബ്രേക്ക് സീസൺ 2 (2006)
എംസോൺ റിലീസ് – 2785 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്കോഫീൽഡ് ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ തയ്യാറാക്കുന്നത് മുതൽ, അവ പ്രാവർത്തികമാക്കുന്നതടക്കമുള്ള കാര്യങ്ങളിലെ സൂക്ഷ്മതയും […]
Munich / മ്യൂണിക് (2005)
എംസോൺ റിലീസ് – 2784 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.5/10 1972 മ്യൂണിക് ഒളിമ്പിക്സ് ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് 7 സ്വർണ്ണങ്ങൾ നേടി ഏറ്റവും കൂടുതൽ സ്വർണ്ണങ്ങൾ എന്ന റെക്കോർഡിട്ട ബ്രൂസിന്റെ പേരിലല്ല. മറിച്ച് ഇസ്രായേലികൾ ആയിപ്പോയി എന്ന ഒറ്റ കാരണത്താൽ ഒളിമ്പിക്സ് വില്ലേജിനുള്ളിലും, എയർപോർട്ടിലുമായി ഫലസ്തീനിയൻ തീവ്രവാദികളുടെ വെടിയേറ്റു വീണ 11 കായിക താരങ്ങളുടെ സുവർണ്ണ സ്വപ്നങ്ങളുടെ പേരിലാണ്. തലേ രാത്രി വരെ […]
Malignant / മലിഗ്നന്റ് (2021)
എംസോൺ റിലീസ് – 2782 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ 1 അക്ഷയ് ആനന്ദ്, സുഹൈൽ സുബൈർമുഹമ്മദ് ഷാനിഫ് പരിഭാഷ 2 ഷെഫിൻ ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 സോ, ഇൻസിഡിയസ്, കോഞ്ചുറിങ് പോലെയുള്ള പ്രശസ്ത ഹൊറർ സിനമകളുടെ അമരക്കാരനായ ജെയിംസ് വാനിൽ നിന്നുമുള്ള മറ്റൊരു മികച്ച ഹൊറർ ത്രില്ലറാണ് മലിഗ്നന്റ്. ഗർഭിണിയായ മാഡിസണിന്റെ വീട്ടിൽ ഒരു രാത്രി ഒരാൾ അതിക്രമിച്ചു കയറി അവളുടെ ഭർത്താവിനെ കൊലപ്പെടുത്തുന്നു. ആക്രമണത്തിൽ തന്റെ കുഞ്ഞിനെ […]