എംസോൺ റിലീസ് – 2683 ഭാഷ ഇംഗ്ലീഷ് സംവിധാനം Rob Schmidt പരിഭാഷ ആദർശ് അച്ചു, അരുൺ ബി. എസ് ജോണർ ഹൊറർ, ത്രില്ലർ 6.1/10 റോഡില്‍ രാസമാലിന്യങ്ങള്‍ ചോര്‍ന്നതിനാല്‍ ക്രിസ് ഫ്ലിന്നിന് മറ്റൊരു വഴിയിലൂടെ ചുറ്റിക്കറങ്ങി പോകേണ്ടിവരുന്നു. ആ യാത്രയില്‍, ക്രിസ്സിന്റെ കാര്‍ വെസ്റ്റ് വിര്ജീനിയയ്ക്കടുത്തുള്ള ഒരു കാട്ടില്‍ വച്ച് മറ്റൊരു വണ്ടിയുമായി കൂട്ടിയിടിക്കുന്നു. ഉല്ലാസ യാത്രയ്ക്ക് പോയ അഞ്ച് സുഹൃത്തുക്കളുടെ വണ്ടിയായിരുന്നു അത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകള്‍ പറ്റിയില്ലെങ്കിലും ഇരുവാഹനങ്ങളും കേടായി. തുടര്‍ന്ന് […]
Cop Car / കോപ് കാർ (2015)
എംസോൺ റിലീസ് – 2682 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Watts പരിഭാഷ അഫ്സല് വാഹിദ് ജോണർ ക്രൈം, ത്രില്ലർ 6.3/10 MCU സ്പൈഡര്മാന് സിനിമകളുടെ സംവിധായകനായ ജോണ്‍ വാട്ട്സിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ സിനിമയാണ് കോപ് കാർ. കഷ്ടിച്ച് പത്ത് വയസു മാത്രം പ്രായമുള്ള ഹാരിസണ്‍, ട്രാവിസ് എന്നീ കുട്ടികള്‍ വീടുവിട്ടിറങ്ങുന്നടുത്താണ് കഥ ആരംഭിക്കുന്നത്. വഴിമധ്യേ അവര്‍ ഉപേക്ഷിക്കപ്പെട്ട ഒരു പോലീസ് കാര്‍ കാണുന്നു. പത്ത് വയസിന്റെ നിഷ്ക്കളങ്കതയില് അവര്ക്കവകാശപ്പെട്ടാതാണ് ആ കാര്‍ എന്നവര്‍ സ്വയം […]
The Social Dilemma / ദി സോഷ്യൽ ഡിലമ (2020)
എംസോൺ റിലീസ് – 2680 MSONE GOLD RELEASE സബ്ടൈറ്റിൽ നമ്പർ – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeff Orlowski പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ ഡോക്യുമെന്ററി, ഡ്രാമ 7.6/10 2020 സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രിമിയർ ചെയ്ത് പിന്നെ അതേ വർഷം തന്നെ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തതോടെ ലോകശ്രദ്ധയാകർഷിച്ച ഡോക്യു-ഡ്രാമയാണ് ‘ദി സോഷ്യൽ ഡിലമ’. ഗൂഗിൾ, ഫേസ്ബുക്ക്, റ്റ്വിറ്റർ, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർ നമ്മോട് സംസാരിക്കുന്ന ഡോക്യുമെന്ററിയും, അതിനൊപ്പം തന്നെ ഈ […]
Shoot ‘Em Up / ഷൂട്ട് ‘എം അപ്പ് (2007)
എംസോൺ റിലീസ് – 2678 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Davis പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 “അടിയില്ലാ, വെടി മാത്ര”മെന്ന് പണ്ടാരോ പറഞ്ഞതു പൊലെ, തോക്കുകൾ കഥ പറഞ്ഞ ചിത്രമെന്ന് ഒറ്റ വാക്കിൽ ഷൂട്ട് ‘എം അപ്പിനെ വിശേഷിപ്പിക്കാം. രാത്രിയിൽ, വിജനമായ ബസ് സ്റ്റോപ്പിൽ ഇരുന്ന് കാപ്പിയിൽ മുക്കി ക്യാരറ്റ് തിന്നുകയാണ് നമ്മുടെ നായകൻ. അതിനിടെ ഒരു നിറഗർഭിണിയെ ആരോ കൊലപ്പെടുത്താനായി ഓടിക്കുന്നത് അയാൾ കാണുന്നു. അക്രമിയെ കൊലപ്പെടുത്തിയ നായകന്റെ കൈകളിലേക്ക് […]
Luca / ലൂക്ക (2021)
എംസോൺ റിലീസ് – 2677 ഭാഷ ഇംഗ്ലീഷ് സംവിധാനം Enrico Casarosa പരിഭാഷ അഫ്സല് വാഹിദ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി, ഫാന്റസി 7.5/10 ഇറ്റാലിയൻ കടൽത്തീരത്തിനോട് അടുത്തുള്ള ഒരു ഗ്രാമം. കടലിലെ സീ മോൺസ്റ്ററുകളെ ഭയന്ന്, കണ്ടാല്‍ കൊല്ലണമെന്ന ഉദ്ദേശത്തില്‍ ജീവിക്കുന്ന അവിടുത്തെ നാട്ടുകാരും, മനുഷ്യരെ ഭയന്ന് കടലില്‍ ജീവിക്കുന്ന സീ മോൺസ്റ്ററുകളും. മനുഷ്യരെ ഭയന്ന് സീ മോൺസ്റ്ററുകൾ കരയിലേക്ക് വരാറേയില്ല. കൂട്ടത്തിലെ ഒരു കുട്ടി സീ മോൺസ്റ്ററായ നായകൻ ലൂക്ക ഒരു ഘട്ടത്തിൽ വെള്ളത്തിനു മുകളിൽ […]
The Thin Red Line / ദ തിൻ റെഡ് ലൈൻ (1998)
എംസോൺ റിലീസ് – 2669 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Terrence Malick പരിഭാഷ പ്രശോഭ് പി. സി. & രാഹുൽ രാജ് ജോണർ ഡ്രാമ, വാർ 7.6/10 ടെറൻസ് മാലിക്കിന്റെ സംവിധാനത്തിൽ, 1998ൽ ഇറങ്ങിയ എപ്പിക് വാർ ഫിലിമാണ് ‘ദ തിൻ റെഡ് ലൈൻ’. രണ്ടാം ലോക മഹായുദ്ധ കാലത്ത് പസഫിക് സമുദ്രത്തിലെ ഗുഡൽകനാൽ ദ്വീപിൽ അമേരിക്കയും ജപ്പാനും തമ്മിലുണ്ടായ രൂക്ഷമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുദ്ധത്തിന്റെ ഭീകരതയും ഗുഡൽകനാൽ ദ്വീപിന്റെ വന്യസൗന്ദര്യവും […]
The unholy / ദി അൺഹോളി (2021)
എംസോൺ റിലീസ് – 2663 ഭാഷ ഇംഗ്ലീഷ് സംവിധാനം Evan Spiliotopoulos പരിഭാഷ സുഹൈൽ സുബൈർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5/10 ഇവാൻ സ്പിലിയോടോ പൗലോസിന്റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് ദി അൺഹോളി. ഒരു വാർത്തയ്ക്കായി ബാൻഫീൽഡ് എന്ന ടൗണിലെത്തുന്ന ജെറാൾഡ് ഫെൻ എന്ന പത്രപ്രവർത്തകന് അവിടെ നിന്ന് കിട്ടുന്നത് പ്രതീക്ഷച്ചതിലും വലിയ വാർത്തയാണ്. വികാരിയുടെ അനന്തരവളായ ജന്മനാ ഊമയായ ആലിസ് എന്ന പെൺകുട്ടി അത്ഭുതകരമായി സംസാരിക്കുന്നു. മാതാവ് അവളിലൂടെ സംസാരിക്കുന്നു […]
Sinister / സിനിസ്റ്റർ (2012)
എം-സോണ്‍ റിലീസ് – 2659 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Derrickson പരിഭാഷ സുഹൈൽ സുബൈർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.8/10 സ്കോട്ട് ഡറിക്സന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് സിനിസ്റ്റർ. യഥാർത്ഥ കുറ്റകൃത്യങ്ങളെപ്പറ്റി എഴുതുന്ന ഒരു എഴുത്തുകാരനാണ് എലിസൺ ഓസ്വാൾട്. തുടർച്ചയായി പുസ്തകങ്ങൾ പരാജയപ്പെട്ടത് മൂലം ഒരു കുടുംബത്തിലെ നാല് പേര് വീടിന് പിന്നിലുള്ള ഒരു മരത്തിൽ തൂങ്ങിമരിച്ച സംഭവത്തെപ്പറ്റി എഴുതാനായി ഓസ്വാൾട് ആ വീട്ടിലേക്ക് കുടുംബസമേധം മാറുന്നു. അവിടെ നിന്ന് കുറച്ച് […]