എം-സോണ്‍ റിലീസ് – 2416 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon Hunter പരിഭാഷ പ്രശോഭ് പി. സി. ജോണർ അഡ്വഞ്ചർ, ഡ്രാമ 6.6/10 ഈഡിത്ത് മൂർ എന്ന ഈഡിക്ക് വയസ് 80 കഴിഞ്ഞു. വീൽ ചെയറിൽ കഴിയുന്ന ഭർത്താവിനൊപ്പമാണ് താമസം. മകളെ നന്നായി വളർത്തി വിവാഹം ചെയ്ത് അയച്ചു. ഭർത്താവിനെ ശുശ്രൂഷിച്ചാണ് ഇപ്പോൾ ജീവിതം.പണ്ട് അച്ഛനൊപ്പം നടത്തിയ വിനോദയാത്രകളുടെ ഓർമകളാണ് ഈഡിക്ക് ഇപ്പോൾ കൂട്ട്. ജീവിതം അവസാനിക്കുന്നതിന് മുമ്പ് ആ പഴയ കാല അനുഭവങ്ങൾ ഒന്നുകൂടി ആസ്വദിക്കണമെന്ന് […]
Searching / സെർച്ചിങ് (2018)
എം-സോണ്‍ റിലീസ് – 2414 ഭാഷ ഇംഗ്ലീഷ് സംവിധാനം Aneesh Chaganty പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.6/10 അനീഷ് ചഗന്തി സംവിധാനം ചെയത് 2018-ൽ പുറത്തിറങ്ങിയ ഈ ത്രില്ലർ സിനിമ, പല പല ഡെസ്ക്ടോപ്പിലൂടെയും, മൊബൈലുകളുടെയും, സ്ക്രീനിലൂടെയും, പണ്ട് റെക്കോർഡ് ചെയ്തു വെച്ച വീഡിയോകളിലൂടെയും, സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന മൾട്ടീമീഡിയ ഫയലുകളിലൂടെയും, CCTV ഫുറ്റേജുകളിലൂടെയുമാണ് മുഴുവൻ കഥയും കാണികളിലേക്ക് എത്തിക്കുന്നത്. ഭാര്യയുടെ അകാല മരണത്തെ തുടർന്ന് തന്റെ മകൾ മാർഗോയുമായി […]
Blood Simple / ബ്ലഡ് സിമ്പിൾ (1984)
എം-സോണ്‍ റിലീസ് – 2412 ഭാഷ ഇംഗ്ലീഷ് സംവിധാനം Joel Coen, Ethan Coen പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 ആബി എന്ന യുവതി, തന്റെ ഭർത്താവായ മാർട്ടിയുമായി അത്ര രസത്തിലല്ല. അയാളുടെ പെരുമാറ്റവും രീതികളുമായി പൊരുത്തപ്പെട്ട് പോകാൻ അവൾക്ക് കഴിയുന്നില്ല. മാർട്ടി ഒരു ബാറിന്റെ ഉടമയാണ്. ഈ ബാറിലെ ജീവനക്കാരനായ റേയുമായി ആബി അടുക്കുന്നു.ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് വഴിയാണ് അവരുടെ ബന്ധത്തിന്റെ കാര്യം മാർട്ടി അറിയുന്നത്. ഇരുവരുടെയും കിടപ്പറയിലെ ചിത്രങ്ങൾ […]
The Umbrella Academy Season 2 / ദി അംബ്രല്ല അക്കാഡമി സീസൺ 2 (2020)
എം-സോണ്‍ റിലീസ് – 2411 ഭാഷ ഇംഗ്ലീഷ് നിർമാണം Borderline Entertainment പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 8.0/10 2018 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ അമേരിക്കൻ ടെലിവിഷൻ വെബ് സീരീസാണ് ദി അംബ്രല്ല അക്കാഡമി. ആദ്യ സീസണിൽ മൊത്തം പത്ത് എപ്പിസോഡുകളാണ് ഉള്ളത്. റെജിനാൾഡ് ഹാർഗ്രീവ്സ് എന്ന കോടീശ്വരൻ ലോകത്തെ രക്ഷിക്കുവാൻ വേണ്ടി വ്യത്യസ്ത കഴിവുകളുള്ള ഏഴ് കുട്ടികളെ ദത്തെടുത്ത് വളർത്തുന്നു. അയാളതിന് അംബ്രല്ല അക്കാഡമി എന്ന് പേരും നൽകി. വർഷങ്ങൾക്ക് ശേഷം ഹർഗ്രീവ്സിന്റെ മരണത്തിൽ […]
The Possession of Hannah Grace / ദി പൊസെഷൻ ഓഫ് ഹന്ന ഗ്രേസ് (2018)
എം-സോണ്‍ റിലീസ് – 2410 ഭാഷ ഇംഗ്ലീഷ് സംവിധാനം Diederik Van Rooijen പരിഭാഷ അനൂപ് അനു ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.2/10 ഡീഡറിക് വാൻ റൂയ്ജന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ഹൊറർ ചിത്രമാണ് “ദി പൊസെഷൻ ഓഫ് ഹന്ന ഗ്രേസ്”. ബോസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റിലെ പോലീസ് ഉദ്യോഗസ്ഥയായിരുന്നു നായികയായ മേഗൻ റീഡ്. ഒരിക്കൽ ഒരു കുറ്റവാളിയുമായുണ്ടായ ഏറ്റുമുട്ടലിൽ അവളുടെ സഹപ്രവർത്തകൻ കൊല്ലപ്പെടുകയും അതവളെ ശാരീരികമായും മാനസികമായും തളർത്തുകയും ചെയ്യുന്നു. കടുത്ത വിഷാദവും […]
The Unbearable Lightness of Being / ദി അൺബെയറബിൾ ലൈറ്റ്നസ് ഓഫ് ബീയിങ് (1988)
എം-സോണ്‍ റിലീസ് – 2408 ഭാഷ ഇംഗ്ലീഷ് സംവിധാനം Philip Kaufman പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ, റൊമാൻസ് 7.3/10 ജീവിതം വളരെ ലൈറ്റ് ആയി കാണുന്ന ടോമാസിന്റെയും, ആ കനമില്ലായ്മയുടെ ഭാരം താങ്ങാനാവാതെ അയാളോടുള്ള സ്നേഹത്താൽ വീർപ്പുമുട്ടുന്ന തെരേസയുടെയും, അവരെ രണ്ടുപേരെയും ഏറ്റവുമധികം സ്നേഹിക്കുന്ന, മനസിലാക്കുന്ന സബീനയുടെയും കഥയാണ് ദി അൺബെയറബിൾ ലൈറ്റ്നസ് ഓഫ് ബീയിങ്. ആരെയും എളുപ്പം വശീകരിക്കുന്ന, മിടുക്കനായ ഡോക്ടർ ടോമാസ് ആയി Daniel Day Lewis, സബീനയായി Lena Olin, […]
Sunshine / സൺഷൈൻ (2007)
എം-സോണ്‍ റിലീസ് – 2407 ഭാഷ ഇംഗ്ലീഷ് സംവിധാനം Danny Boyle പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ, നിഖിൽ വിജയരാജൻ ജോണർ സയൻസ് ഫിക്ഷൻ, ത്രില്ലർ 7.2/10 2057ലെ സമീപഭാവി. ഭൂമിയെ സുദീർഘമായൊരു മഞ്ഞുകാലത്തിലേക്ക് തള്ളിവിട്ടുകൊണ്ട് സൂര്യന് മരിച്ചുകൊണ്ടിരിക്കുന്നു.മനുഷ്യകുലത്തിന്റെ അതിജീവനത്തിന് അത്യാന്താപേക്ഷിതമായ ആ ഊർജ്ജസ്രോതസ്സിനെ പുനർജ്വലിപ്പിക്കാൻ ICARUS എന്ന പേടകത്തിൽ ഒരു ദൗത്യസംഘം സൂര്യനിലേക്ക് പുറപ്പെടുന്നു. എന്നാല്‍ അവരെപ്പറ്റി പിന്നീട് ഒരു വിവരവും ഭൂമിയില്‍ കിട്ടുന്നില്ല. അതേ തുടർന്ന് ICARUS 2 എന്ന മറ്റൊരു പേടകത്തിൽ […]
The Human Centipede / ദി ഹ്യൂമൻ സെന്റിപീഡ് (2009)
എം-സോണ്‍ റിലീസ് – 2406 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Six പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ 4.4/10 Tom Sixന്റെ സംവിധാനത്തിൽ 2009ൽ ഇറങ്ങിയ Horror/ Splatter ചിത്രമാണ് The Human Centipede- First sequence.ഒരു ഭ്രാന്തനായ ഡോക്ടർ 3 പേരെ വികൃതമായി കൂട്ടിച്ചേർത്ത് ഒരു Human Centipede നിർമിക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. കഥാപത്രങ്ങളുടെ ഭയവും വേദനയും അറപ്പുമെല്ലാം ചിത്രം കാണുന്നവർക്കും അനുഭവപ്പെടുന്നതോടെ കണ്ടിരിക്കാൻ ബുദ്ധിമുട്ടേറിയ ചിത്രമായി The Human Centipede മാറുന്നു. അഭിപ്രായങ്ങൾ […]