എം-സോണ് റിലീസ് – 2404 ഭാഷ ഇംഗ്ലീഷ് സംവിധാനം Edward Zwick പരിഭാഷ ശ്രീകാന്ത് കാരേറ്റ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്ട് 7.0/10 സർഗാത്മകതയും ഉൻമാദവും തമ്മിലുള്ള അതിർ വരമ്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്.ബോബി ഫിഷർ എന്ന ലോകം കണ്ട എക്കാലത്തെയും മികച്ച ചെസ്സ് കളിക്കാരന്റെ ജീവിതത്തെ അടുത്തറിയുമ്പോൾ ഈ പ്രസ്താവന ശരിയാണെന്ന് നമുക്ക് തോന്നും. ബോബി ഫിഷറിന്റെ ജീവിതത്തെയും ലോക ചാമ്പ്യൻ റഷ്യയുടെ ബോറിസ് സ്പാസ്ക്കിയുമായുള്ള അദ്ദേഹത്തിന്റെ ലോകകപ്പ് ചാമ്പ്യൻഷിപ്പ് മത്സരത്തിന്റെ ഉദ്വേഗജനകമായ സംഭവ വികാസങ്ങളെയും […]
Lost Season 6 / ലോസ്റ്റ് സീസൺ 6 (2010)
എം-സോണ് റിലീസ് – 2401 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്,വിവേക് സത്യൻ,മാജിത് നാസർ,ശ്രുതിന്,ഫ്രെഡി ഫ്രാൻസിസ്,ഷാരുൺ പി.എസ്,അര്ജ്ജുന് വാര്യര് നാഗലശ്ശേരി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി സെൻസേഷനുകളിൽ ഒന്ന്. ഇങ്ങനെ വിശേഷണങ്ങളും പ്രത്യേകതകളും അനവധിയാണ് […]
The Kid / ദി കിഡ് (1921)
എം-സോണ് റിലീസ് – 2400 MSONE GOLD RELEASE ഭാഷ നിശ്ശബ്ദ ചിത്രം (ഇംഗ്ലീഷ്) സംവിധാനം Charlie Chaplin പരിഭാഷ എല്വിന് ജോണ് പോള് ജോണർ കോമഡി, ഡ്രാമ, ഫാമിലി 8.3/10 അവിഹിത ഗര്ഭം ധരിച്ച ഒരു സ്ത്രീ തന്റെ കുഞ്ഞിനെ ഒരു തെരുവില് ഉപേക്ഷിച്ചു പോവുകയാണ്. ചാപ്ലിന് വേഷമിട്ട തെരുവ് തെണ്ടിക്ക് തികച്ചും യാദൃശ്ചികമായി ആ കുഞ്ഞിന്റെ സംരക്ഷകനാകേണ്ടി വരുന്നു. പലവട്ടം കുട്ടിയെ അയാള് ഉപേക്ഷിക്കാന് ശ്രമിക്കുന്നുണ്ടെങ്കിലും അപ്പോഴൊക്കെ വിധി അയാള്ക്കെതിരാകുന്നു. ഒടുവിലയാള് സ്വന്തം മകനെപോലെ […]
Wait Until Dark / വെയിറ്റ് അണ്ടിൽ ഡാർക്ക് (1967)
എം-സോണ് റിലീസ് – 2397 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Terence Young പരിഭാഷ പ്രശോഭ് പി.സി. ജോണർ ത്രില്ലർ 7.8/10 ത്രില്ലർ സിനിമകളിലെ ലോകപ്രസിദ്ധ ക്ലാസിക്കുകളിൽ ഒന്നാണ് 1967ൽ ഇറങ്ങിയ ‘വെയ്റ്റ് അണ്ടിൽ ഡാർക്ക്’. ഭൂരിഭാഗവും ഒരു മുറിക്കുള്ളിൽ ചിത്രീകരിച്ച സിനിമ, മുഴുവൻ സമയവും സസ്പെൻസ് നിലനിർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. ലിസ എന്ന യുവതി ഒരു പാവക്കുള്ളിൽ ഹെറോയിൻ ഒളിപ്പിച്ച് ന്യൂയോർക്കിലേക്ക് കടത്തുന്നു. പക്ഷേ വിമാനത്താവളത്തിൽ വച്ച് അവിചാരിതമായി ഒരാളെ കാണുന്ന ലിസ, ഒരു […]
The Dreamers / ദി ഡ്രീമേർസ് (2003)
എം-സോണ് റിലീസ് – 2390 ഇറോടിക് ഫെസ്റ്റ് – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Bernardo Bertolucci പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 7/10 ഗിൽബർട്ട് അഡെയറിന്റെ ഹോളി ഇന്നസെന്റ്സ് എന്ന നോവലിന്റെചലച്ചിത്ര ആവിഷ്കരമാണ് ബെർണാഡോ ബെർട്ടോലൂച്ചി സംവിധാനം ചെയ്ത ദി ഡ്രീമേർസ് (2003). 1968 ൽ പാരിസിൽ വെച്ച് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് വിദ്യാർത്ഥികൾതമ്മിൽ ഉടലെടുക്കുന്ന സൗഹൃദത്തിന്റെയും പ്രണത്തിന്റെയും അഭിപ്രായ ഭിന്നതകളുടെയും കഥയാണ് ദി ഡ്രീമേർസ്. അമേരിക്കയിൽ നിന്നും വിദ്യാർത്ഥിയായിപാരിസിൽ […]
Seven Pounds / സെവൻ പൗണ്ട്സ് (2008)
എം-സോണ് റിലീസ് – 2388 ഭാഷ ഇംഗ്ലീഷ് സംവിധാനം Gabriele Muccino പരിഭാഷ ഉദയകൃഷ്ണ ജോണർ ഡ്രാമ 7.6/10 2008 ൽ പുറത്തിറങ്ങിയ ഒരു ഇമോഷണൽ മിസ്റ്ററി ഡ്രാമയാണ് സെവൻ പൗണ്ട്സ്. ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ് എന്ന സിനിമയ്ക്കു ശേഷം ഗബ്രിയേൽ മൂച്ചിന്നോ, വിൽ സ്മിത്തിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണിത്. ബെൻ തോമസിന് ഒരു ലക്ഷ്യമുണ്ട്. ഒരിക്കൽ അറിയാതെ സംഭവിച്ചു പോയ ഒരബദ്ധം അയാളുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റുന്നു. അയാളുടെ പിന്നെയുള്ള ജീവിതം […]
The Rover / ദി റോവർ (2014)
എം-സോണ് റിലീസ് – 2386 ഭാഷ ഇംഗ്ലീഷ് സംവിധാനം David Michôd പരിഭാഷ അരുണ വിമലൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.4/10 സമീപഭാവിയിൽ, സാമ്പത്തികവും സാമൂഹികവുമായി ആകെ തകർന്ന ഒരു ലോകത്ത് നടക്കുന്ന കഥയാണ് The Rover.ഒറ്റയാനായ Eric (Guy Pearce)ന്റെ ട്രക്ക് ഒരു gang മോഷ്ടിച്ചു കൊണ്ടുപോകുന്നതും അവരുടെ പിന്നാലെ വണ്ടി തിരിച്ചുപിടിക്കാൻ എന്തിനും തയ്യാറായി അയാൾ പോകുന്നതുമാണ് കഥ. അതിനിടയിലാണ് ട്രക്ക് കൊണ്ടുപോയ ഗ്യാങ്ങിലെ ഒരാളുടെ അനിയൻ Rey (Robert Pattinson) Ericന്റെ […]
No Fathers in Kashmir / നോ ഫാദർസ് ഇൻ കശ്മീർ (2019)
എം-സോണ് റിലീസ് – 2385 ഭാഷ ഇംഗ്ലീഷ്, ഉറുദു സംവിധാനം Ashvin Kumar പരിഭാഷ അജിത് ടോം ജോണർ ഡ്രാമ 7.1/10 സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അക്കാലം മുതൽ നിരവധി വിഷയങ്ങളാൽ നീറി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു നാടാണ് കശ്മീർ. സൈന്യത്തിന്റെ ഇടപെടലുകളും തീവ്രവാദികളുടെ പ്രവർത്തനങ്ങളും മൂലം കാശ്മീരിൽ കാണാതാവുന്ന പുരുഷന്മാരുടെ എണ്ണം നിരവധിയാണ്. ഈ വിഷയത്തിനെ കേന്ദ്രബിന്ദുവാക്കി അശ്വിൻ കുമാർ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2019-ൽ റിലീസ് ചെയ്യ്ത ചിത്രമാണ് No Fathers In Kashmir. Censor Board-ന്റെ […]