എം-സോണ് റിലീസ് – 2095 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം J. Lee Thompson പരിഭാഷ ഷമീർ ഷാഹുൽ ഹമീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.5/10 അലിസ്റ്റർ മക്ലീൻ ന്റെ ഇതേ പേരിലുള്ള 1957 ലെ നോവലിനെ അധികരിച്ചു 1961 -ൽ ജെ. ലീ തോംസൺ സംവിധാനം ചെയ്ത ചിത്രമാണ് “ദി ഗൺസ് ഓഫ് നവറോൺ”. 1961 ലെ പണം വാരി പടങ്ങളിൽ ഒന്ന്. ഗ്രിഗറി പെക്ക്, ആന്റണി ക്വിൻ, ഡേവിഡ് നിവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ. മികച്ച […]
Peaky Blinders Season 5 / പീക്കി ബ്ലൈന്റേഴ്സ് സീസൺ 5 (2019)
എം-സോണ് റിലീസ് – 2094 ഭാഷ ഇംഗ്ലീഷ് നിര്മാണം BBC Studios പരിഭാഷ നെവിൻ ജോസ് ജോണർ ക്രൈം, ഡ്രാമ 8.8/10 1929 ലെ സാമ്പത്തിക തകർച്ചയോടെയാണ് 5-ആം സീസൺ ആരംഭിക്കുന്നത്. അത് ലോകത്തെ മുഴുവൻ കുഴപ്പത്തിലാക്കി. അവസരവും നിർഭാഗ്യവും എല്ലായിടത്തും ഒരുപോലെ ഉടലെടുത്തു. അതേസമയം ബ്രിട്ടനെക്കുറിച്ച് ധീരമായ കാഴ്ചപ്പാടുള്ള ഒരു കരിസ്മാറ്റിക് രാഷ്ട്രീയക്കാരൻ ഇപ്പോൾ എംപിയായ ടോമിയെ സമീപിക്കുമ്പോൾ, തന്റെ പ്രതികരണം കുടുംബത്തിന്റെ ഭാവിയെ മാത്രമല്ല, മുഴുവൻ രാജ്യത്തെയും ബാധിക്കുമെന്ന് ടോമി മനസ്സിലാക്കുന്നു. പുറമെനിന്നുള്ള ശത്രുക്കൾക്ക് […]
Bird Box / ബേഡ് ബോക്സ് (2018)
എം-സോണ് റിലീസ് – 2093 ഭാഷ ഇംഗ്ലീഷ് സംവിധാനം Susanne Bier പരിഭാഷ തൗഫീക്ക് എ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 6.6/10 2018 ഇല് പുറത്തിറങ്ങിയ അമേരിക്കൻ മിസ്റ്ററി,ഹൊറർ, സയൻസ്-ഫിക്ഷൻ, ത്രില്ലറാണ് ബേഡ്ബോക്സ്.ഒരു അജ്ഞാതശക്തി ലോകത്തിലെ ജനങ്ങളെല്ലാം കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്. അത് എന്താണെന്ന് കണ്ടവർ പിന്നീട് യാതൊരു കാര്യവുമില്ലാതെ ആത്മഹത്യ ചെയ്യുകയാണ്.എല്ലാവർക്കും ഒരു കാര്യം ഉറപ്പാണ്, നിങ്ങൾ അതിനെ കണ്ടാൽ നിങ്ങൾ മരിക്കും. എല്ലാവരെയും പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് അത് കാണിക്കുന്നത്.കണ്ണ് മൂടി ജീവിക്കുക എന്നതാണ് ഏക […]
The Haunting of Hill House Season 1 / ദി ഹോണ്ടിങ് ഓഫ് ഹിൽ ഹൗസ് സീസൺ 1 (2018)
എം-സോണ് റിലീസ് – 2091 ഭാഷ ഇംഗ്ലീഷ് നിർമാണം FlanaganFilm പരിഭാഷ സുഹൈൽ സുബൈർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 8.7/10 ഷേർലി ജാക്സന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2018ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഹൊറർ സീരീസാണ് ദി ഹോണ്ടിങ് ഓഫ് ഹിൽ ഹൗസ്. ജമ്പ് സ്കെയർ സീനുകളുടെ അതിപ്രസരമോ, വയലൻസിന്റെയും ഭീകര രൂപങ്ങളുടെയും അമിത ഉപയോഗമോ ഇല്ലാതെ തന്നെ, കാണുന്നവരിൽ ഭയം ഉണ്ടാക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ശക്തമായ തിരക്കഥയോടൊപ്പം, മികച്ച അഭിനയവും, സിനിമാട്ടോഗ്രഫിയും, പശ്ചാത്തല സംഗീതവും, […]
The Devil All the Time / ദി ഡെവിൾ ഓൾ ദി ടൈം (2020)
എം-സോണ് റിലീസ് – 2085 ഭാഷ ഇംഗ്ലീഷ് സംവിധാനം Antonio Campos പരിഭാഷ നെവിൻ ജോസ്,ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 ഡൊണാൾഡ് റേയ് പുള്ളോക്കിന്റെ അതേ പേരിലുള്ള നോവൽ ആസ്പദമാക്കി അന്റോണിയോ കാംപോസ് എഴുതി സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ചിത്രമാണ് ദി ഡെവിൾ ഓൾ ദി ടൈം.ദൈവികത എന്ന കുപ്പായമണിഞ്ഞുകൊണ്ട് തന്നിലെ പൈശാചികത മറച്ചു പിടിച്ച് മാന്യനായ സാമൂഹ്യ ജീവിയായി ജീവിച്ചുപോരുന്ന ആളുകൾ ഇന്ന് സർവ്വ സാധാരണമാണ്. എന്നാൽ അവരുടെയെല്ലാം […]
The World’s Fastest Indian / ദി വേൾഡ്സ് ഫാസ്റ്റസ്റ്റ് ഇന്ത്യൻ (2005)
എം-സോണ് റിലീസ് – 2084 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Donaldson പരിഭാഷ ആശിഷ് വി.കെ ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്ട് 7.8/10 Age is just a number!പ്രായം എന്നത് വെറുമൊരു സംഖ്യ മാത്രം!ആൻറണി ഹോപ്കിൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ” ദി വേൾഡ്സ് ഫാസ്റ്റസ്റ്റ് ഇന്ത്യൻ” എന്ന ചിത്രം പ്രതിപാദിക്കുന്നത്, നമ്മൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക്, നമ്മുടെ സ്വപ്നങ്ങൾ പ്രാവർത്തികമാക്കുന്നതിന്, പ്രായം ഒരു തടസ്സമാകില്ല എന്ന വിഷയമാണ്.യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഈ സിനിമ,ന്യൂസിലൻഡിലെ […]
Shoeshine / ഷൂഷൈൻ (1946)
എം-സോണ് റിലീസ് – 2074 MSONE GOLD RELEASE ഭാഷ ഇറ്റാലിയൻ, ഇംഗ്ലീഷ് സംവിധാനം Vittorio De Sica പരിഭാഷ മുഹസിൻ ജോണർ ഡ്രാമ 8.0/10 1946ൽ വിറ്റോറിയോ ഡി സിക്കയുടെ സംവിധാനത്തിൽ റിലീസ് ആയ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണ് ‘ഷൂഷൈൻ’.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഇറ്റലിയിലാണ് കഥ നടക്കുന്നത്. മാഗി പാസ്കൽ, ഫിലിപ്പൂചി ജൂസെപ്പെ എന്ന രണ്ടു ഷൂ പോളിഷ് ചെയ്തു ജീവിക്കുന്ന ബാലന്മാർ സ്വരുക്കൂട്ടി വെച്ച കാശു കൊണ്ട് ഒരു കുതിരയെ വാങ്ങിക്കുന്നതും […]
12 Monkeys Season 4 / 12 മങ്കീസ് സീസൺ 4 (2018)
എം-സോണ് റിലീസ് – 2072 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, സാഗർ വാലത്തിൽ,ഫഹദ് അബ്ദുൾ മജീദ്, ഗിരി പി. എസ്,അർജ്ജുൻ ശിവദാസ്, നെവിൻ ജോസ്,ബേസിൽ ഗർഷോം ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും ഒരു മഹാമാരി മൂലം മരിക്കുന്നു. എന്നാല വർഷങ്ങളുടെ കണ്ട്പിടിത്തതിനു ശേഷം ഒരു […]