എം-സോണ് റിലീസ് – 1992 ഭാഷ ഇംഗ്ലീഷ് സംവിധാനം Rocco DeVilliers പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.9/10 ഹൈസ്കൂൾ വിദ്യാർത്ഥിയായ കയൽ അമ്മയോടൊപ്പം പുതിയൊരു നാട്ടിൽ എത്തുവാണ്. അവിടെ സ്കൂളിലെ ആദ്യ ദിവസം തന്നെ ക്ലാസ്സിൽ പഠിക്കുന്ന വഴക്കാളികളായ പിള്ളേർ ജേസൺ എന്ന പയ്യനെ കൈയേറ്റം ചെയ്യുന്നത് നോക്കി നിൽക്കാതെ അവരെയെല്ലാം ഇടിച്ചിട്ട് അവൻ നോട്ടപ്പുള്ളിയായി മാറുന്നു. തന്നെ രക്ഷിച്ച കയലുമായി ചങ്ങാത്തത്തിലാവുന്ന ജേസൺ അവനെ അടുത്തുള്ള എയർപോർട്ടിലേക്ക് കൊണ്ടു പോവുന്നു. […]
American Sniper / അമേരിക്കൻ സ്നൈപ്പർ (2014)
എം-സോണ് റിലീസ് – 1991 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.3/10 അമേരിക്കയുടെ ഇറാക്ക് യുദ്ധത്തിൽ, 160 ൽ അധികം (ഉറപ്പ് വരുത്തിയ) കൊലകൾ നടത്തി അമേരിക്കയുടെ യുദ്ധ ചരിത്രത്തിൽ ശ്രദ്ധേയനായ ക്രിസ് കൈൽ എന്ന സ്നൈപ്പെറുടെ ഇതേ പേരിലുള്ള ബുക്കിനെ ആധാരമാക്കി 2014 ൽ ഇറങ്ങിയ ചിത്രം. ബോക്സോഫീസിൽ വൻ വിജയമായി മാറിയ സിനിമക്ക്, മികച്ച ചിത്രമടക്കം 6 ഓസ്കാർ നോമിനേഷനുകൾ ലഭിക്കുകയും, മികച്ച […]
Oculus / ഒക്യുലസ് (2013)
എം-സോണ് റിലീസ് – 1989 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Flanagan പരിഭാഷ ആശിഷ് വി. കെ ജോണർ ഹൊറർ, മിസ്റ്ററി 6.5/10 മൈക്ക് ഫ്ലാനഗന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ സൈക്കളോജിക്കൽ – മിസ്റ്ററി – ഹൊറർ – ത്രില്ലർ ചലച്ചിത്രമാണ് ഒക്യുലസ് അലൻ റസ്സൽ എന്ന ഇരുപത്തിയൊന്നുകാരൻ, സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്നതിൽ നിന്നാണ് ചിത്രത്തിന്റെ ആരംഭം. പിതാവിന്റെ മരണത്തിനും, തന്റെയും, നൂറ്റാണ്ടുകളായി മറ്റു പലരുടെയും കുടുംബങ്ങളിൽ നടന്ന അത്യാഹിതങ്ങൾക്കും കാരണം, ഒരു […]
The Skeleton Key / ദ സ്കെൽറ്റൺ കീ (2005)
എം-സോണ് റിലീസ് – 1985 ഭാഷ ഇംഗ്ലീഷ് സംവിധാനം Iain Softley പരിഭാഷ ബിനോജ് ജോസഫ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.5/10 25 വയസുകാരി കരോളിൻ പ്രായമുള്ളവരേയും,ഗുരുതര രോഗമുള്ളവരെയും പരിചരിക്കുന്ന ഒരു നേഴ്സാണ്.മരണക്കിടക്കയിൽ കിടന്നിരുന്ന തന്റെ പിതാവിനെ പരിചരിക്കാൻ കഴിയാത്തതിലുള്ള വിഷമത്തിൽനിന്നും രക്ഷനേടാനായിരുന്നു അവളീ ജോലി ചെയ്തിരുന്നത്. താൻ അവസാനം പരിചരിച്ചുകൊണ്ടിരുന്ന വൃദ്ധൻ മരിച്ചതിനുശേഷം കരോളിൻ ഒരു ഒറ്റപ്പെട്ട സ്ഥലത്തുള്ള ബംഗ്ലാവിലെ വൃദ്ധനായ ബെന്നിനെ പരിചരിക്കാൻ നിയുക്തയാകുന്നു.അയാളുടെ ഭാര്യയായ വയലറ്റിന്റെ സ്വാഭാവത്തിൽ കരോളിന് കാര്യമായ ചില […]
Warcraft / വാർക്രാഫ്റ്റ് (2016)
എം-സോണ് റിലീസ് – 1983 ഭാഷ ഇംഗ്ലീഷ് സംവിധാനം Duncan Jones പരിഭാഷ ഉണ്ണി ജയേഷ്, ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.8/10 വാർക്രാഫ്റ്റ് എന്ന പ്രശസ്ത ഗെയിമിനെ അടിസ്ഥാനമാക്കി ഡങ്കൻ ജോൺസ് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ആക്ഷൻ ഫാന്റസി ചിത്രമാണ് വാർക്രാഫ്റ്റ്. ഒരു മാന്ത്രിക കവാടത്തിലൂടെ ഓർക്കുകൾ എന്നു വിളിക്കപ്പെടുന്ന ഒരുസംഘം ഭീകരരൂപികൾ മനുഷ്യരുടെ ലോകം ആക്രമിക്കാൻ വരുന്നതും അത് തടയുവാനും അതിജീവിക്കുവാനും വേണ്ടി ആ രാജ്യത്തിലെ രാജാവും സൈന്യവും ഇറങ്ങിത്തിരിക്കുന്നതുമാണ് കഥയുടെ […]
2012 (2009)
എം-സോണ് റിലീസ് – 1981 ഭാഷ ഇംഗ്ലീഷ് സംവിധാനം Roland Emmerich പരിഭാഷ അമൽ എസ് എ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 5.8/10 2012ൽ സംഭവിക്കുന്ന വിനാശകരമായ ഭൂകമ്പവും സുനാമികളും ലോകാവസാനത്തിലേക്ക് നയിക്കുന്നു. വിവിധ രാജ്യങ്ങൾ ചേർന്ന് രക്ഷപ്പെടാനായി അതീവ രഹസ്യമായി വലിയ കപ്പലുകൾ നിർമിക്കുന്നതറിയുന്ന നായകനും കുടുംബവും നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് 2012 അന്യഗ്രഹ ജീവികളിലൂടെയും ആഗോളതാപനത്തിലൂടെയും ലോകവസാനത്തിന്റെ കഥകൾ പറഞ്ഞ റോളണ്ട് ഇത്തവണ മായൻ ഐതിഹ്യങ്ങളെ കൂട്ടുപിടിച്ചാണ് ലോകത്തിന്റെ അന്ത്യം നടത്തുന്നത്. പുരാതന മായലൻ […]
Leave No Trace / ലീവ് നോ ട്രെയ്സ് (2018)
എം-സോണ് റിലീസ് – 1978 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Debra Granik പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ 7.2/10 പീറ്റർ റോക്കിന്റെ My Abandonment എന്ന നോവലിനെ അടിസ്ഥാനമാക്കിഡിബ്ര ഗ്രാനിക് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ചിത്രമാണ് ലീവ് നോ ട്രെയ്സ്.വനത്തിനുള്ളിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരച്ഛന്റെയും മകളുടെയും കഥയാണ്ചിത്രം പറയുന്നത്. പഴയ ടാർപോളിൻ ഉപയോഗിച്ച് ടെന്റ് കെട്ടിയും മഴവെള്ളംശേഖരിച്ചും കൂണും കാട്ടിലെ മറ്റ് കായ്കനികളും ഭക്ഷിച്ചും പുറംലോകത്തോട്പറ്റുന്നത്ര അകന്നാണ് അവർ […]
Lost in Translation / ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ (2003)
എം-സോണ് റിലീസ് – 1977 ഭാഷ ഇംഗ്ലീഷ് സംവിധാനം Sofia Coppola പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, കൃഷ്ണപ്രസാദ് പി.ഡി ജോണർ ഡ്രാമ 7.7/10 സോഫിയ കോപ്പോള സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ ചിത്രമാണ് ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ. ജീവിത പ്രതിസന്ധി നേരിടുന്ന നടൻ ബോബ് ഹാരിസും, ഷാർലറ്റും ടോക്കിയോയിൽ വെച്ച് കണ്ടുമുട്ടുന്നു. എന്തോ ഒരു ഘടകം അവരെ പരസ്പരം ആകർഷിക്കുന്നു. വിവാഹിതരെങ്കിലും അവരറിയാതെ ഒരു സ്നേഹബന്ധം അവർക്കിടയിൽ ഉടലെടുക്കുന്നു.പല പരിതസ്ഥിതികൾ കൊണ്ട് മനുഷ്യർ എങ്ങനെയാണ് വൈകാരികമായി […]