• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Contagion / കണ്ടേജ്യൻ (2011)

March 22, 2020 by Shyju S

എം-സോണ്‍ റിലീസ് – 1436

ത്രില്ലർ ഫെസ്റ്റ് – 43

സ്പെഷ്യൻ റിലീസ്

പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷഇംഗ്ലീഷ്
സംവിധാനംSteven Soderbergh
പരിഭാഷശ്രീധർ, രാഹുൽ രാജ് , ഷിഹാബ് എ ഹസ്സൻ
ജോണർആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ

6.7/10

Download

കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിബന്ധനകൾ പാലിക്കാതെ അഹങ്കരിച്ചു മദിക്കുന്ന മലയാളി കണ്ടറിയാൻ എംസോണിന്റെ പ്രത്യേക പതിപ്പാണ് ഈ റിലീസ്.

വൈറസ് ബാധിതരായ ആളുകൾ ദിവസങ്ങൾക്കുള്ളിൽ മരണപ്പെടുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ആരോഗ്യവകുപ്പിനോ സർക്കാരിനോ ശാസ്ത്രജ്ഞർക്കോ ആർക്കും മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങനെയൊരവസ്ഥയെ ഡോക്ടർമാർ, ശാസ്ത്രജ്ഞർ, WHO, ഗവൺമെന്റ്, സാധാരണക്കാർ തുടങ്ങി ഓരോ വിഭാഗം മനുഷ്യരും എങ്ങനെ നേരിടുന്നു, എന്തൊക്കെ സംഭവിച്ചേക്കാം, എന്നൊക്കെ യാഥാർത്ഥ്യ ബോധത്തോട് കൂടെ തന്നെ നാം കാണുകയാണ്. വൈറസിനേക്കാൾ വേഗത്തിൽ ലോകത്ത് പരക്കുന്ന ഒന്ന് ഭീതിയാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാത്ത അവസ്ഥ, രോഗം വന്നവരും, ആ പ്രദേശം തന്നെയും ഒറ്റപ്പെടേണ്ടി വരുന്ന അവസ്ഥയൊക്കെ സ്‌ക്രീനിൽ കാണുന്നത് പണ്ടായിരുന്നുവെങ്കിൽ ഇത് സിനിമയല്ലേ എന്ന് ആശ്വസിക്കാമായിരുന്നു. എന്നാൽ ഈ കൊറോണാക്കാലത്ത് ഈ സിനിമ കാണുമ്പോൾ, അതുണ്ടാക്കുന്ന ഇമ്പാക്ട് വേറെ തന്നെയാണ്. കിട്ടിയ അവസരം മുതലെടുത്ത് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന കോർപറേറ്റ് കമ്പനികൾ, ഇതെങ്ങനെ വോട്ടാക്കി മാറ്റാം എന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാർ, പരിഭ്രാന്തരായ ജനങ്ങൾ, ഒറ്റപ്പെടുന്ന രോഗികളും അവരുടെ ബന്ധുക്കളും…

അതിലേറെ Contagion പ്രവചനാത്മകത കാണിച്ചത് വ്യാജവൈദ്യന്മാരെ കാണിക്കുന്നിടത്താണ്. ജനം മുഴുവൻ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നിൽക്കുന്ന സമയത്ത്, ഇതിനുള്ള മരുന്ന് എന്റെ കയ്യിലുണ്ട് എന്നും പറഞ്ഞ് വരുന്ന മോഹനൻവൈദ്യർ/ജേക്കബ് വടക്കൻചേരി ടീമിനെപ്പോലെ ഒരുത്തൻ ഈ സിനിമയിലുമുണ്ട്. ഈ വൈറസിനുള്ള മരുന്ന് തന്റെ പക്കലുണ്ട് എന്നും പറഞ്ഞ് യൂട്യൂബിലൂടെ ആളുകളെ അട്രാക്റ്റ് ചെയ്യുന്ന ഒരു തട്ടിപ്പ് വീരൻ. ഡോക്യുഫിക്ഷൻ ഗണത്തിൽ പെടുത്താവുന്ന സിനിമ, അതോടൊപ്പം തന്നെ വൈകാരികമായ തലത്തിലൂടെയും കടന്ന് പോകുന്നുണ്ട്.

Matt Damon, Kate Winslet, Laurence Fishburne, Jude Law തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിൽ ഉണ്ടെങ്കിലും, അവരിൽ ഒരാളിലേക്ക് പോലും ഫോക്കസ് ചെയ്യാതെ, പൂർണമായും കഥയിൽ മാത്രം ഊന്നിയാണ് സംവിധായകൻ സ്റ്റീവൻ സോഡർബർഗ് സിനിമ പറഞ്ഞ് പോകുന്നത്.

ഏവരും കണ്ടിരിക്കേണ്ട ഒരു മെഡിക്കൽ ത്രില്ലർ സിനിമ. കാണുക ഉൾക്കൊള്ളുക, കഴിവതും വീട്ടിലിരിക്കുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Action, Drama, English, Sci-Fi, Thriller Fest Tagged: Rahul Raj, Shihab A Hassan, Sreedhar

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]