എം-സോണ്‍ റിലീസ് – 928 പെൺസിനിമകൾ – 05 ഭാഷ ഫ്രഞ്ച് സംവിധാനം Chantal Akerman പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 7.8/10 എക്കാലത്തെയും സ്ത്രീപക്ഷ ക്ലാസിക് എന്ന് നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം. സിനിമയിൽ ഇതുവരെ കാണാത്ത സമീപനത്തിലൂടെ സ്ത്രീ ജീവിതത്തിലെ ആവർത്തന വിരസതയും പുതുമ ഇല്ലായ്മയും വരച്ചിടുന്നു. സ്റ്റെഡി ഷോട്ടുകൾ മാത്രം ഉപയോഗിച്ച് പലപ്പഴും നായികയോടൊപ്പം അവരുടെ അടുക്കളയിലാണ് നമ്മൾ എന്ന തോന്നൽ സംവിധായിക ഉണ്ടാക്കുന്നു. മൂന്ന് ദിവസത്തെ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. മൂന്നാം […]
Merry Christmas / Joyeux Noël / മെറി ക്രിസ്മസ് / ജോയൂ നോയൽ (2005)
എം-സോണ്‍ റിലീസ് – 926 ക്രിസ്മസ് സ്പെഷ്യൽ ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ സംവിധാനം Christian Carion പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, ഹിസ്റ്ററി, മ്യൂസിക് 7.7/10 ശാന്തിയുടെയും സമധാനത്തിന്റെയും ക്രിസ്മസ് നാം എല്ലാവർക്കും ആശംസിക്കാറുണ്ട്. എന്നാൽ ഈ സന്ദേശത്തിന് യുദ്ധമുഖത്ത് എന്ത് പ്രസക്തി? നമ്മുടെ ഓരോ ആഘോഷങ്ങളും മനസ്സിൽ കൊണ്ടുവരുന്ന സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ശാന്തിയുടെയും ഓർമകൾക്ക് ഒരുപക്ഷേ ഈ ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിഞ്ഞേക്കാം. പോർ മുഖത്തുപോലും സമാധാനം നൽകിയേക്കാം. ശത്രുക്കളിൽ പോലും […]
Le Femme Nikita / ലാ ഫെം നികിത (1990)
എം-സോണ്‍ റിലീസ് – 924 പെൺസിനിമകൾ – 02 ഭാഷ ഫ്രഞ്ച് സംവിധാനം Luc Besson പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ആക്ഷൻ, ത്രില്ലർ 7.3/10 മയക്കു മരുന്നിനു അടിമകൾ അയ നാല് സുഹൃത്തുക്കൾ ചേർന്ന് ഒരു മെഡിക്കൽ സ്റ്റോർ കൊള്ളയടിക്കാൻ പദ്ധതിയിടുന്നു. മെഡിക്കൽ സ്റ്റോർ കൂട്ടത്തിൽ ഒരാളുടെ അച്ഛൻ തന്നെ നടത്തുന്നതാണ്. അവിടെനിന്നും ലഹരിയുള്ള മരുന്നുകൾ മോഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് അച്ഛൻ ഉണർന്ന് കള്ളന്മാരെ പിടിക്കാൻ തീരുമാനിക്കുന്നതോടെ ശ്രമം […]
The Science of Sleep / ദ സയൻസ് ഓഫ് സ്ലീപ് (2006)
എം-സോണ്‍ റിലീസ് – 906 ഭാഷ ഫ്രഞ്ച് സംവിധാനം Michel Gondry പരിഭാഷ ശ്യാം നാരായണൻ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.3/10 സ്വപ്നങ്ങള്‍ക്കും യഥാര്‍ത്ഥ ജീവിതത്തിനും ഇടയിലുള്ള അതിര്‍വരമ്പുകള്‍ മനസ്സിലാക്കാന്‍ പലപ്പോഴും സാധിക്കാതെ വരുന്ന സ്റ്റെഫാന്‍ എന്ന യുവാവ് ഫ്രാന്‍സിലെ തന്റെ കുട്ടിക്കാല വസതിയിലേക്ക് തിരിച്ചെത്തുന്നു. അവിടെ തന്റെ അടുത്ത മുറിയിലെ വാടകക്കാരിയായ സ്റ്റെഫാനിയെ അയാള്‍ പരിചയപ്പെടുന്നു. ശേഷം അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളും രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Diving Bell and the Butterfly / ദ ഡൈവിംങ് ബെൽ ആന്റ് ദ ബട്ടർഫ്ലൈ (2007)
എം-സോണ്‍ റിലീസ് – 888 ഭാഷ ഫ്രഞ്ച് സംവിധാനം Julian Schnabel പരിഭാഷ ഷിഹാബ് എ ഹസൻ ജോണർ ബയോഗ്രഫി, ഡ്രാമ 8.0/10 ഫ്രാന്‍സില്‍ നിന്നുള്ള വിഖ്യാതമായ ‘എല്ലെ’ ഫാഷന്‍ മാസികയുടെ ചീഫ്എഡിറ്ററായിരുന്ന ‘ഷോണ്‍ ഡോമിനിക് ബൌബി’യുടെ ജീവിതകഥയെ അടിസ്ഥാനമാക്കി 2007 ഇല് ‘ജൂലിയന്‍ ഷനാബെല്‍’ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണ് ‘ദ ഡൈവിംഗ് ബെല്‍ ആന്‍ഡ് ദ ബട്ടര്‍ഫ്ലൈ’. 43 ആം വയസ്സില്‍ പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കെ ശരീരം തളര്‍ന്ന് രോഗാവസ്ഥയിലായ ‘ഷോണ്‍-ഡോമിനിക് ബൌബി’ ആശുപത്രിക്കിടക്കയില്‍ […]
Them / ദെം (2006)
എം-സോണ്‍ റിലീസ് – 885 ഭാഷ ഫ്രഞ്ച് സംവിധാനം David Moreau, Xavier Palud പരിഭാഷ ലിജോ ജോളി ജോണർ ഹൊറർ, ത്രില്ലെർ 6.4/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചത് എന്ന അണിയറ പ്രവർത്തകരുടെ അവകാശവാദത്തോട് 2006 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് റോമാനിയൻ ചിത്രമാണ് ഇൽ അഥവാ ദെം. ചിത്രത്തിൽ ഉടനീളം പ്രേക്ഷകരേ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.ചിത്രത്തിന്റെ 75% കഥയും നടക്കുന്നത് ഇരുളിന്റെ മറവിലാണ് അതിനാൽ സ്വഭാവികമായും നമ്മളിലും ഒരു തരം ഭയം ഉണ്ടാവും.വളരെ […]
The Fifth Season / ദി ഫിഫ്ത്ത് സീസൺ (2012)
എം-സോണ്‍ റിലീസ് – 876 ഭാഷ ഫ്രഞ്ച് സംവിധാനം Peter Brosens, Jessica Woodworth (as Jessica Hope Woodworth) പരിഭാഷ യാസി മജീദ് ജോണർ ഡ്രാമ, മിസ്റ്ററി 6.9/10 പ്രകൃതിയുടെ നിസ്സംഗതയിൽ ഒരു ഗ്രാമവും,ഗ്രാമ വാസികളും വിറങ്ങലിച്ചു നിൽക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിലുടനീളം നിറഞ്ഞ് നിൽക്കുന്നതും,പ്രേമയത്തിന്റെ ആണിക്കല്ലും പ്രകൃതി ആയതിനാൽ സിനിമയിലെ പ്രധാന നായകനും പ്രകൃതി തന്നെയാണ് .അനേകം ദൃശ്യ ബിംബങ്ങളും,പ്രതീകങ്ങളും ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളതിനാൽ ഈ സിനിമ ഓരോരുത്തരിലും ഉണ്ടാക്കുന്ന ധാരണ വ്യത്യസ്തമായിരിക്കും. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Crimson Rivers / ദി ക്രിംസൺ റിവർസ് (2000)
എം-സോണ്‍ റിലീസ് – 831 ഭാഷ ഫ്രഞ്ച് സംവിധാനം Mathieu Kassovitz പരിഭാഷ സനൽ ഷാബു ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 6.9/10 Mathieu Kassovitzന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്രൈം ത്രില്ലർ സിനിമയാണ് ദി ക്രിംസൺ റിവേർസ്. തുടർച്ചയായി നടക്കുന്ന നടുക്കുന്ന കൊലപാതകങ്ങൾ,ശവങ്ങൾ കാണപ്പെടുന്നത് കൈയ്യുകൾ മുറിച്ചുമാറ്റപ്പെട്ടും കണ്ണുകൾ ചൂഴ്ന്നെടുത്തും. ഇനിയും നടക്കാനുള്ള സാധ്യതയുമുണ്ട്… ഇതിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിച്ച് എത്തുകയാണ് ഡിറ്റക്ടീവ്മാരായ പിയറി നീമൻസും(Jean Reno) മാക്സും(Vincent Cassel). തുടർന്ന് നടക്കുന്ന അന്വേഷണവും […]