എം-സോണ്‍ റിലീസ് – 924 പെൺസിനിമകൾ – 02 ഭാഷ ഫ്രഞ്ച് സംവിധാനം Luc Besson പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ആക്ഷൻ, ത്രില്ലർ 7.3/10 മയക്കു മരുന്നിനു അടിമകൾ അയ നാല് സുഹൃത്തുക്കൾ ചേർന്ന് ഒരു മെഡിക്കൽ സ്റ്റോർ കൊള്ളയടിക്കാൻ പദ്ധതിയിടുന്നു. മെഡിക്കൽ സ്റ്റോർ കൂട്ടത്തിൽ ഒരാളുടെ അച്ഛൻ തന്നെ നടത്തുന്നതാണ്. അവിടെനിന്നും ലഹരിയുള്ള മരുന്നുകൾ മോഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് അച്ഛൻ ഉണർന്ന് കള്ളന്മാരെ പിടിക്കാൻ തീരുമാനിക്കുന്നതോടെ ശ്രമം […]
The Science of Sleep / ദ സയൻസ് ഓഫ് സ്ലീപ് (2006)
എം-സോണ്‍ റിലീസ് – 906 ഭാഷ ഫ്രഞ്ച് സംവിധാനം Michel Gondry പരിഭാഷ ശ്യാം നാരായണൻ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.3/10 സ്വപ്നങ്ങള്‍ക്കും യഥാര്‍ത്ഥ ജീവിതത്തിനും ഇടയിലുള്ള അതിര്‍വരമ്പുകള്‍ മനസ്സിലാക്കാന്‍ പലപ്പോഴും സാധിക്കാതെ വരുന്ന സ്റ്റെഫാന്‍ എന്ന യുവാവ് ഫ്രാന്‍സിലെ തന്റെ കുട്ടിക്കാല വസതിയിലേക്ക് തിരിച്ചെത്തുന്നു. അവിടെ തന്റെ അടുത്ത മുറിയിലെ വാടകക്കാരിയായ സ്റ്റെഫാനിയെ അയാള്‍ പരിചയപ്പെടുന്നു. ശേഷം അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളും രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Little Girl Who Was Too Fond of Matches / ദ ലിറ്റിൽ ഗേൾ ഹൂ വാസ് ടൂ ഫോണ്ട് ഓഫ് മാച്ചസ് (2017)
എം-സോണ്‍ റിലീസ് – 895 ഭാഷ ഫ്രഞ്ച് സംവിധാനം Simon Lavoie പരിഭാഷ അനൂപ് പി.സി ജോണർ ഡ്രാമ 7.0/10 2017ൽ പുറത്തിറങ്ങിയ ഈ കനേഡിയൻ ചലച്ചിത്രം Marine Johnsan എന്ന നടിയുടെ അഭിനയ മികവുകൊണ്ട് വേറിട്ടു നിൽക്കുന്ന ഒരു മികച്ച ചലച്ചിത്രമാണ്. സോയിസൻസ് കുടുംബത്തെക്കുറിച്ചു നാട്ടുകാർക്ക് അത്ര നല്ല അഭിപ്രായമൊന്നുമില്ല. ആൾക്കാർ തന്റെ വീട്ടുവളപ്പിൽ പ്രവേശിക്കുന്നതിനെ സോയിസൻസ് എതിർത്തിരുന്നു. തന്റെ രണ്ടാമത്തെ മകളെ സോയിസൻസ് ഒരു ആൺകുട്ടിയെപ്പോലെയാണ് വളർത്തിയിരുന്നത്. മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാൻ അയാൾ തന്റെ മക്കളെ […]
The Diving Bell and the Butterfly / ദ ഡൈവിംങ് ബെൽ ആന്റ് ദ ബട്ടർഫ്ലൈ (2007)
എം-സോണ്‍ റിലീസ് – 888 ഭാഷ ഫ്രഞ്ച് സംവിധാനം Julian Schnabel പരിഭാഷ ഷിഹാബ് എ ഹസൻ ജോണർ ബയോഗ്രഫി, ഡ്രാമ 8.0/10 ഫ്രാന്‍സില്‍ നിന്നുള്ള വിഖ്യാതമായ ‘എല്ലെ’ ഫാഷന്‍ മാസികയുടെ ചീഫ്എഡിറ്ററായിരുന്ന ‘ഷോണ്‍ ഡോമിനിക് ബൌബി’യുടെ ജീവിതകഥയെ അടിസ്ഥാനമാക്കി 2007 ഇല് ‘ജൂലിയന്‍ ഷനാബെല്‍’ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണ് ‘ദ ഡൈവിംഗ് ബെല്‍ ആന്‍ഡ് ദ ബട്ടര്‍ഫ്ലൈ’. 43 ആം വയസ്സില്‍ പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കെ ശരീരം തളര്‍ന്ന് രോഗാവസ്ഥയിലായ ‘ഷോണ്‍-ഡോമിനിക് ബൌബി’ ആശുപത്രിക്കിടക്കയില്‍ […]
Them / ദെം (2006)
എം-സോണ്‍ റിലീസ് – 885 ഭാഷ ഫ്രഞ്ച് സംവിധാനം David Moreau, Xavier Palud പരിഭാഷ ലിജോ ജോളി ജോണർ ഹൊറർ, ത്രില്ലെർ 6.4/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചത് എന്ന അണിയറ പ്രവർത്തകരുടെ അവകാശവാദത്തോട് 2006 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് റോമാനിയൻ ചിത്രമാണ് ഇൽ അഥവാ ദെം. ചിത്രത്തിൽ ഉടനീളം പ്രേക്ഷകരേ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.ചിത്രത്തിന്റെ 75% കഥയും നടക്കുന്നത് ഇരുളിന്റെ മറവിലാണ് അതിനാൽ സ്വഭാവികമായും നമ്മളിലും ഒരു തരം ഭയം ഉണ്ടാവും.വളരെ […]
The Fifth Season / ദി ഫിഫ്ത്ത് സീസൺ (2012)
എം-സോണ്‍ റിലീസ് – 876 ഭാഷ ഫ്രഞ്ച് സംവിധാനം Peter Brosens, Jessica Woodworth (as Jessica Hope Woodworth) പരിഭാഷ യാസി മജീദ് ജോണർ ഡ്രാമ, മിസ്റ്ററി 6.9/10 പ്രകൃതിയുടെ നിസ്സംഗതയിൽ ഒരു ഗ്രാമവും,ഗ്രാമ വാസികളും വിറങ്ങലിച്ചു നിൽക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിലുടനീളം നിറഞ്ഞ് നിൽക്കുന്നതും,പ്രേമയത്തിന്റെ ആണിക്കല്ലും പ്രകൃതി ആയതിനാൽ സിനിമയിലെ പ്രധാന നായകനും പ്രകൃതി തന്നെയാണ് .അനേകം ദൃശ്യ ബിംബങ്ങളും,പ്രതീകങ്ങളും ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളതിനാൽ ഈ സിനിമ ഓരോരുത്തരിലും ഉണ്ടാക്കുന്ന ധാരണ വ്യത്യസ്തമായിരിക്കും. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Crimson Rivers / ദി ക്രിംസൺ റിവർസ് (2000)
എം-സോണ്‍ റിലീസ് – 831 ഭാഷ ഫ്രഞ്ച് സംവിധാനം Mathieu Kassovitz പരിഭാഷ സനൽ ഷാബു ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 6.9/10 Mathieu Kassovitzന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്രൈം ത്രില്ലർ സിനിമയാണ് ദി ക്രിംസൺ റിവേർസ്. തുടർച്ചയായി നടക്കുന്ന നടുക്കുന്ന കൊലപാതകങ്ങൾ,ശവങ്ങൾ കാണപ്പെടുന്നത് കൈയ്യുകൾ മുറിച്ചുമാറ്റപ്പെട്ടും കണ്ണുകൾ ചൂഴ്ന്നെടുത്തും. ഇനിയും നടക്കാനുള്ള സാധ്യതയുമുണ്ട്… ഇതിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിച്ച് എത്തുകയാണ് ഡിറ്റക്ടീവ്മാരായ പിയറി നീമൻസും(Jean Reno) മാക്സും(Vincent Cassel). തുടർന്ന് നടക്കുന്ന അന്വേഷണവും […]
Tell No One / ടെൽ നോ വൺ (2006)
എം-സോണ്‍ റിലീസ് – 792 ഭാഷ ഫ്രഞ്ച് സംവിധാനം Guillaume Canet പരിഭാഷ അനൂപ് പി. സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.5/10 ഹർലാൻ കോബന്റെ “Tell No One” എന്ന നോവലിനെ അടിസ്ഥാനമാക്കിയിറങ്ങിയ ഫ്രഞ്ച് ത്രില്ലെർ.. 2006ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം ആ വർഷത്തെ മികച്ച സംവിധായകൻ,നടൻ തുടങ്ങിയവയടക്കം നാല് ഫ്രാൻസ് ദേശീയ അവാർഡുകളാണ് കരസ്ഥമാക്കിയത്. 8 വർഷങ്ങൾക്ക് മുൻപ് ഒരു പരമ്പര കൊലയാളിയാൽ കൊല്ലപ്പെട്ട തന്റെ ഭാര്യ മാർഗരറ്റിന്റെ ഓർമയിൽ ജീവിതം തള്ളി […]