എംസോൺ റിലീസ് – 2837 ഭാഷ ഹിന്ദി സംവിധാനം Mahesh Bhatt പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ, റൊമാൻസ് 5.5/10 മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാനും പൂജാ ഭട്ടും നസ്റുദ്ദീൻ ഷായും മുഖ്യ കഥാപാത്രങ്ങളായി 1996-ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാന്റിക് സംഗീത ചിത്രമാണ് “ചാഹത്“. മറ്റു കഥാപാത്രങ്ങളായി അനുപം ഖേറും രമ്യ കൃഷ്ണനും തങ്ങളുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.ബോക്സ് ഓഫീസിൽ വൻ വിജയമായ ഈ സിനിമ ഒരച്ഛനും മകനും തമ്മിലുള്ള സുഹൃത് ബന്ധത്തേയും നിഷ്കളങ്ക […]
Mumbai Saga / മുംബൈ സാഗ (2021)
എംസോൺ റിലീസ് – 2834 ഭാഷ ഹിന്ദി സംവിധാനം Sanjay Gupta പരിഭാഷ മുഹമ്മദ് സുബിൻ ജോണർ ആക്ഷൻ, ക്രൈം 6.0/10 തൊണ്ണൂറുകളിൽ മുംബൈയെ വിറപ്പിച്ച അധോലോക നായകൻ അമർത്യ റാവുവിൻ്റെ യഥാർത്ഥ കഥയെ ആധാരമാക്കി സഞ്ജയ് ഗുപ്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘മുംബൈ സാഗ‘. ജോൺ എബ്രഹാം അമാർത്യ റാവുവിനെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയും പ്രാധാന മറ്റൊരു കഥാപാത്രമായി എത്തുന്നു. സഞ്ജയ് ഗുപ്തയുടെ സ്റ്റൈലിഷ് മേക്കിങ്ങിനോടൊപ്പം ജോൺ എബ്രഹാമിന്റേയും ഇമ്രാൻ ഹാഷ്മിയുടേയും സ്ക്രീൻ പ്രെസെൻസ് […]
Sardar Udham / സർദാർ ഉധം (2021)
എംസോൺ റിലീസ് – 2832 ഭാഷ ഹിന്ദി & ഇംഗ്ലീഷ് സംവിധാനം Shoojit Sircar പരിഭാഷ പ്രജുൽ പി & രോഹിത് ഹരികുമാര്‍ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 9.1/10 നമ്മുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അറിയാതെ പോയ നിരവധി പോരാളികള്‍ ഉണ്ട്. അവരില്‍ ഒരാളാണ് ഉധം സിംഗ്. അദ്ദേഹത്തെക്കുറിച്ചുള്ള ചിത്രമാണ് സുജീത്ത് സര്‍ക്കാരിന്റെ സംവിധാനത്തില്‍ 2021-ല്‍ ഇറങ്ങിയ “സര്‍ദാര്‍ ഉധം“. ഭഗത് സിംഗിൻ്റെ “ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസിയേഷൻ” എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചതിന് അറസ്റ്റ് […]
House of Secrets: The Burari Deaths / ഹൗസ് ഓഫ് സീക്രട്ട്സ്: ദ ബുരാരി ഡെത്ത്സ് (2021)
എംസോൺ റിലീസ് – 2828 ഭാഷ ഹിന്ദി സംവിധാനം Anubhav Chopra & Leena Yadav പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ക്രൈം, ഡോക്യുമെന്ററി, ഹിസ്റ്ററി 7.7/10 ഒരു കുടുംബത്തിലെ 11 അംഗങ്ങളും വീട്ടിലെ മേൽക്കൂരയിലെ ഇരുമ്പു ഗ്രില്ലിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കിടക്കുന്ന കാഴ്ച കണ്ടാണ് അന്നത്തെ ദിവസം പുലർന്നത്. അയൽക്കാരുമായി നല്ല സഹകരണമുള്ള, തികച്ചും സാധാരണക്കാരായ 11 പേർ. വെറുമൊരു ആത്മഹത്യയല്ല. കൈകാലുകൾ ബന്ധിച്ചിരിക്കുന്നു, കണ്ണുകൾ തുണികൊണ്ടു കെട്ടിയിരിക്കുന്നു, വായില്‍ തുണി തിരുകിയിരിക്കുന്നു! […]
Go Goa Gone / ഗോ ഗോവ ഗോൺ (2013)
എംസോൺ റിലീസ് – 2807 ഭാഷ ഹിന്ദി സംവിധാനം Krishna D.K. & Raj Nidimoru പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ അഡ്വഞ്ചർ, ആക്ഷൻ, കോമഡി 6.7/10 2013ൽ പുറത്തിറങ്ങിയ ഇന്ത്യൻ സോമ്പി ചിത്രമാണ് ” ഗോ ഗോവ ഗോൺ “. രാജ് & ഡികെ എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സേഫ് അലി ഖാൻ, കുണാൽ ഖേമു എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. മൂന്ന് ചെറുപ്പക്കാരായ സുഹൃത്തുക്കൾ ജോലിതിരക്കുകളൊക്കെ മാറ്റി വച്ച് കുറിച്ചുനാള് ഗോവയിൽ പോയി […]
Half Girlfriend / ഹാഫ് ഗേൾഫ്രണ്ട് (2017)
എംസോൺ റിലീസ് – 2804 ഭാഷ ഹിന്ദി സംവിധാനം Mohit Suri പരിഭാഷ റാഫി സലീം ജോണർ ഡ്രാമ, റൊമാൻസ് 4.4/10 ബാസ്ക്കറ്റ് ബോൾ താരമായ മാധവ് എന്ന പയ്യൻ സ്പോർട്സ് ക്വാട്ട അഡ്മിഷന് വേണ്ടി ഡൽഹിയിലെ ഒരു പ്രമുഖ കോളേജിലേക്ക് പോകുന്നു. മോശം ഇംഗ്ലീഷ് കാരണം അഡ്മിഷൻ കിട്ടാതെ തിരിച്ച് പോകാൻ നിൽക്കുമ്പോൾ അവിടെ പഠിക്കുന്ന റിയ എന്ന ബാസ്ക്കറ്റ് ബോൾ താരത്തെ അവൻ കണ്ടുമുട്ടുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന അവളുമായി മാധവ് സൗഹൃദത്തിലായി, വൈകാതെ […]
Saawariya / സാവരിയാ (2007)
എംസോൺ റിലീസ് – 2803 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 5.2/10 വിഖ്യാത സാഹിത്യകാരൻ തിയദോർ ദസ്തയെവ്സ്കിയുടെ ‘വൈറ്റ് നൈറ്റ്സ്’ എന്ന കൃതിയെ ആധാരമാക്കി സഞ്ജയ് ലീല ബൻസാലി അണിയിച്ചൊരുക്കി 2007 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് “സാവരിയാ“ ഒരു സാങ്കൽപ്പിക നഗരത്തിൽ നടക്കുന്ന ഈ കഥ, ഒരു ലൈംഗിക തൊഴിലാളിയായ ഗുലാബ് ജി (റാണി മുഖർജി)യുടെ വിവരണത്തിൽ കൂടിയാണ് ചുരുളഴിയുന്നത്. ആ നഗരത്തിലെ […]
Luka Chuppi / ലൂക്കാ ചുപ്പി (2019)
എംസോൺ റിലീസ് – 2787 ഭാഷ ഹിന്ദി സംവിധാനം Laxman Utekar പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ കോമഡി, ഡ്രാമ 6.3/10 ലിവ്-ഇൻ റിലേഷൻഷിപ്പ് ഉത്തരേന്ത്യയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വിവാഹത്തിന് മുന്നേ ഒരുമിച്ചു നടക്കുന്ന യുവതീ യുവാക്കളെ പോലും ‘സംസ്കാര സംരക്ഷണ പാർട്ടി’ അനുയായികൾ തിരഞ്ഞു പിടിച്ച് ശിക്ഷിക്കുകയാണ്. സംസ്കാര സംരക്ഷണ പാർട്ടി നേതാവ് വിഷ്ണു ത്രിവേദിയുടെ മകൾ രശ്മി മഥുരയിലെ ഒരു ലോക്കൽ ചാനലിൽ ജോലിക്ക് ചേരുകയും സഹപ്രവർത്തകനായ ഗുഡ്ഡു ശുക്ലയുമായ പ്രണയത്തിൽ ആകുകയും […]