എംസോൺ റിലീസ് – 2786 ഭാഷ ഹിന്ദി സംവിധാനം Sharat Katariya പരിഭാഷ സജിൻ എം.എസ് & ഹബീബ് ഏന്തയാർ ജോണർ കോമഡി, ഡ്രാമ 6.3/10 നാട്ടിലും വീട്ടിലും ഒരു ചാവാലിപ്പട്ടിയുടെ വില പോലും ഇല്ലാത്ത വിവാഹിതനായ തൊഴിൽ രഹിതനായ ഒരു ചെറുപ്പക്കാരനാണ് മൗജി. എവിടെ പരിപാടി അവതരിപ്പിച്ചാലും അത് പൊളിഞ്ഞ് കൈയിൽ കിട്ടും. പാരമ്പര്യമായി കൈത്തറി വ്യവസായം നടത്തിയിരുന്ന കുടുംബത്തിലെ മകനായ മൗജിക്ക്, തന്റെ പാരമ്പര്യ വ്യവസായം വീണ്ടും പൊടിതട്ടിയെടുക്കണം എന്ന ആഗ്രഹമുണ്ടെങ്കിലും, വീട്ടുകാരും നാട്ടുകാരും […]
Paheli / പഹേലി (2005)
എംസോൺ റിലീസ് – 2751 ഭാഷ ഹിന്ദി സംവിധാനം Amol Palekar പരിഭാഷ പ്രജുൽ പി ജോണർ കോമഡി, ഡ്രാമ, ഫാന്റസി 6.5/10 അമോൽ പാലേക്കറിന്റെ സംവിധാനത്തിൽ വിജയധൻ ദേത്തയുടെ രാജസ്ഥാനി ഭാഷയിലുള്ള ചെറുകഥയെ ആസ്പദമാക്കി 2005 ജൂൺ 24ന് പുറത്തിറങ്ങിയ ഫാന്റസി ചലച്ചിത്രമാണ് പഹേലി. നവൽഗഡിലെ വ്യാപാരിയായ കിശൻലാലും ലാച്ചിയുമായുള്ള വിവാഹത്തോടെയാണ് കഥ ആരംഭിക്കുന്നത്. വിവാഹത്തിന്റെ പിറ്റേന്നുതന്നെ കിശൻലാൽ വ്യാപാരത്തിനായി അന്യദേശത്തേക്ക് പുറപ്പെടുന്നു. ഇതേ സമയം ലാച്ചിയിൽ അനുരക്തനായ ഒരു ഭൂതം കിശൻലാലിന്റെ രൂപം ധരിച്ച് […]
Shershaah / ഷേർഷ (2021)
എംസോൺ റിലീസ് – 2738 ഭാഷ ഹിന്ദി സംവിധാനം Vishnuvardhan പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ബയോഗ്രഫി, ഹിസ്റ്ററി, വാർ 8.9/10 കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച്, രാജ്യം പരം വീർ ചക്ര നൽകി ആദരിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കി 2021 പുറത്തിറങ്ങിയ ചിത്രമാണ് ‘ഷേർഷ’. ക്യാപ്റ്റൻ വിക്രം ബത്രയുടെ കശ്മീരിലെ ആദ്യ പോസ്റ്റിങ്ങ്, കശ്മീരിൽ അദ്ദേഹം നേതൃത്വം നൽകിയ ദൗത്യങ്ങൾ, അദ്ദേഹത്തിന്റെ പ്രണയം, കാർഗിൽ യുദ്ധത്തിലെ വീരമൃത്യു എന്നിവയാണ് ഈ ചിത്രത്തിൽ […]
Chennai Express / ചെന്നൈ എക്സ്പ്രസ് (2013)
എംസോൺ റിലീസ് – 2728 ഭാഷ ഹിന്ദി സംവിധാനം Rohit Shetty പരിഭാഷ സേതു ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.1/10 ഷാരൂഖ് ഖാന്‍, ദീപിക പദുകോൺ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് രോഹിത് ഷെട്ടി സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമാണ് ചെന്നൈ എക്സ്പ്രസ്. പേര് പോലെ തന്നെ ഒരു ട്രെയിന്‍ മൂലം ജീവിതം മാറിമറിഞ്ഞ രാഹുല്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട രാഹുല്‍ എന്ന […]
Sex Chat with Pappu & Papa / സെക്സ് ചാറ്റ് വിത്ത് പപ്പു & പാപ്പ (2016)
എംസോൺ റിലീസ് – 2709 ഭാഷ ഹിന്ദി സംവിധാനം Ashish Patil പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ കോമഡി 8.0/10 അച്ഛാ, കുഞ്ഞുങ്ങൾ എങ്ങനെയാ ഉണ്ടാവുന്നത്? വാവ എങ്ങനെയാ പുറത്തുവരുന്നത്? ഇതുപോലുള്ള ചോദ്യങ്ങൾ ഏതൊരു മാതാപിതാക്കളും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും. ആ സമയത്ത് വിയർത്ത് എന്തെങ്കിലും പറഞ്ഞു തടിതപ്പുന്നവരാണ് പലരും. എങ്കിലും കുട്ടികൾക്ക് ഇതിനെക്കുറിച്ചൊക്കെ ഒരു ധാരണ ഉണ്ടായിരിക്കേണ്ടതല്ലേ? Y films എന്ന യൂട്യൂബ് ചാനൽ 2016ൽ റിലീസ് ചെയ്ത സെക്സ് ചാറ്റ് വിത്ത് പപ്പു & പാപ്പാ […]
Kota Factory – Season 1 / കോട്ട ഫാക്ടറി – സീസൺ 1 (2019)
എംസോൺ റിലീസ് –2708 ഭാഷ ഹിന്ദി സംവിധാനം Raghav Subbu പരിഭാഷ പ്രജുൽ പി ജോണർ കോമഡി. ഡ്രാമ 9.2/10 JEE-IIT എൻട്രൻസ് കോച്ചിങ്ങിന് പ്രശസ്തിയാർജിച്ച രാജസ്ഥാനിലെ ഒരു പട്ടണമാണ് കോട്ട. ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ IIT എന്ന സ്വപ്നവുമായി അവിടെ പഠിക്കാൻ വരാറുണ്ട്. അതുപോലെ കോട്ടയിൽ എത്തുന്ന വൈഭവിന്റെ കഥയാണ് അഞ്ച് എപ്പിസോഡുകളുള്ള ഈ വെബ് സീരീസ് പറയുന്നത്. അവൻ്റെ കോട്ടയിലെ അനുഭവങ്ങൾ, കൂട്ടുകാർ, അധ്യാപകർ, പ്രണയം, അതോടൊപ്പം കോട്ട എന്ന നഗരത്തിന്റെ […]
The White Tiger / ദി വൈറ്റ് ടൈഗർ (2021)
എംസോൺ റിലീസ് – 2707 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Ramin Bahrani പരിഭാഷ സുഹൈൽ ബഷീർ ജോണർ ക്രൈം, ഡ്രാമ 7.1/10 അരവിന്ദ് അദിഗയുടെ ഇതേ പേരിലുള്ള ബുക്കിനെ അടിസ്ഥാനമാക്കി റാമിൻ ബെഹ്‌റാനി സംവിധാനം ചെയ്‌ത് 2021 ൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ചിത്രമാണ് ദി വൈറ്റ് ടൈഗർ.പ്രിയങ്ക ചോപ്ര, രാജ്‌കുമാർ റാവു, ആദർശ് ഗൗരവ് എന്നിവർ ഈ സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു ഉത്തരേന്ത്യയയിലെ ഒരു ദാരിദ്ര ഗ്രാമത്തിൽ ജനിച്ച ബൽറാം തന്റെ സമ്പന്നതയിലേക്കുള്ള യാത്രയും അതിന് […]
A Passage to India / എ പാസ്സേജ് റ്റു ഇന്ത്യ (1984)
എംസോൺ റിലീസ് – 2706 ഭാഷ ഇംഗ്ലീഷ്, ഹിന്ദി സംവിധാനം David Lean പരിഭാഷ അരുൺ ബി. എസ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ഹിസ്റ്ററി 7.3/10 1920-കളിൽ ബ്രിട്ടീഷ് ഇന്ത്യയിലെ ചാന്ദ്രപ്പൂർ എന്ന സാങ്കൽപ്പിക പട്ടണത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങളാണ് 1984-ൽ പുറത്തിറങ്ങിയ “എ പാസ്സേജ് റ്റു ഇന്ത്യ” (A Passage to India) എന്ന ഇംഗ്ലീഷ് എപ്പിക് ഹിസ്റ്റോറിക്കൽ ഡ്രാമാ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. ഇംഗ്ലണ്ടുകാരിയായ മിസ് ക്വെസ്റ്റഡും ഇന്ത്യാക്കാരനായ ഡോ. അസീസും തമ്മിലുണ്ടാകുന്ന സൗഹൃദവും ഒരു […]