എംസോൺ റിലീസ് – 3325 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ എല്വിന് ജോണ് പോള് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന് 7.6/10 വിഖ്യാത ജാപ്പനീസ് സംവിധായകനായ ഹയാവോ മിയസാക്കി ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ലൂപാന് III: ദ കാസില് ഓഫ് കാഗ്ലിയോസ്ട്രോ എന്ന അനിമേഷന് ചലച്ചിത്രം. പ്രസിദ്ധ ഫ്രഞ്ച് കഥാപാത്രമായ ആഴ്സേന് ലൂപാന് എന്ന “മാന്യനായ കള്ളന്റെ” കൊച്ചുമകനായ ലൂപാന് മൂന്നാമന് എന്ന പേരില് ഇറങ്ങിയ ജാപ്പനീസ് മാങ്ക […]
The Crimes That Bind / ദ ക്രൈംസ് ദാറ്റ് ബൈൻഡ് (2018)
എംസോൺ റിലീസ് – 1011 ഭാഷ ജാപ്പനീസ് സംവിധാനം Katsuo Fukuzawa പരിഭാഷ ആസിഫ് ആസി ജോണർ മിസ്റ്ററി, ത്രില്ലർ 7.0/10 ഇതേ പേരിൽ തന്നെയുള്ള നോവലിനെ ആധാരമാക്കിയുള്ള ജാപ്പനീസ് ക്രൈം മിസ്റ്ററി മൂവിയാണ് ദ ക്രൈംസ് ദാറ്റ് ബൈൻഡ്. ഒരു വീടിനുള്ളിൽ നിന്ന് ഒരു സ്ത്രീയുടെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിലുള്ള അഴുകിയ മൃതദേഹം കണ്ടെടുക്കുന്നു. അന്വേഷണത്തിൽ ആ ഫ്ലാറ്റിന്റെ ഉടമയും ഏതാനും നാളുകളായി അപ്രത്യക്ഷനായിരിക്കുന്നതായി പോലീസ് മനസ്സിലാക്കുന്നു. ഇതേ സമയം തന്നെ പുഴക്കരയിൽ നിന്ന് […]
Missing / മിസ്സിങ് (2022)
എംസോൺ റിലീസ് – 3255 ഭാഷ ജാപ്പനീസ് സംവിധാനം Shinzô Katayama പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.0/10 ഭാര്യയുടെ മരണത്തെത്തുടർന്ന് വിഷാദത്തിലേക്കും കടത്തിലേക്കും മുങ്ങിയ സതോഷിയെ ഒരു ദിവസം പുലർച്ചെ മുതൽ കാണാതാകുന്നു. അദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ മകൾ അവസാനം ചെന്നെത്തുന്നത് പോലീസ് അന്വേഷിക്കുന്ന സീരിയൽ കില്ലറുടെ അടുത്താണ്. സ്ഥിരം സീരിയൽ കില്ലിംഗ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ കഥയാണ് ഈ ജാപ്പനീസ് ചിത്രം സ്വീകരിച്ചിരിക്കുന്നത്. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. ചടുലമായ […]
Demon Slayer Season 3 / ഡീമൺ സ്ലേയർ സീസൺ 3 (2023)
എംസോൺ റിലീസ് – 3240 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ് പോള് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന് 8.6/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്ന്ന മലയില് വസിക്കുന്നവരാണ് തന്ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില് പോയി തിരിച്ചു വരുമ്പോള് തന്ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന് രക്ഷസ്സുകള് കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]
Good Morning / ഗുഡ് മോർണിങ് (1959)
എംസോൺ റിലീസ് – 3234 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Yasujirô Ozu പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.8/10 യാസുജിറോ ഓസുവിന്റെ സംവിധാനത്തിൽ 1959-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ക്ലാസിക് ചിത്രമാണ് “ഗുഡ് മോർണിങ്” അഥവാ “ഒഹായോ.” ഒരു ടെലിവിഷനുവേണ്ടിയുള്ള തങ്ങളുടെ ആഗ്രഹത്തിന് മാതാപിതാക്കളുടെ വിമുഖതയിൽ പ്രതിഷേധിച്ച് സഹോദരങ്ങളായ ഇസാമുവും, മിനോരുവും മൗനവ്രതത്തിൽ ഏർപ്പെടുന്നു. എന്നാൽ കുട്ടികളുടെ പെട്ടെന്നുള്ള നിശബ്ദതയിൽ അയൽക്കാർക്കിടയിൽ പല അപവാദങ്ങളും ഉണ്ടാവുന്നതോടെ കാര്യങ്ങൾ കൂടുതൽ […]
Zom 100: Bucket List of the Dead / സോം 100: ബക്കറ്റ് ലിസ്റ്റ് ഓഫ് ദ ഡെഡ് (2023)
എംസോൺ റിലീസ് – 3232 ഭാഷ ജാപ്പനീസ് സംവിധാനം Yûsuke Ishida പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, കോമഡി, ഫാന്റസി 5.8/10 ജോലി, അതുകഴിഞ്ഞാൽ വീട്. ചില സമയങ്ങളിൽ ജോലിത്തിരക്ക് കാരണം വീട്ടിൽ തിരിച്ച് ചെല്ലാൻ കൂടി പറ്റാറില്ല. ആകെ മൊത്തം ശോകാവസ്ഥ! ഒന്ന് ശ്വാസം വിടാൻ ഒരല്പം സമയം കിട്ടിയെങ്കിലെന്ന് കൊതിച്ചു പോയ നിമിഷങ്ങൾ! അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ ജോലിക്ക് പോണമല്ലോ എന്നോർത്ത് വിഷമിച്ച് വെളിയിലേക്കിറങ്ങിയ അക്കിര കാണുന്നത് അങ്ങോട്ടും ഇങ്ങോട്ടും കടിച്ചു […]
Little Forest: Winter/Spring / ലിറ്റൽ ഫോറസ്റ്റ്: വിന്റർ/സ്പ്രിങ് (2015)
എംസോൺ റിലീസ് – 3226 ഭാഷ ജാപ്പനീസ് സംവിധാനം Jun’ichi Mori പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ 7.6/10 2014-ൽ പുറത്തിറങ്ങിയ “ലിറ്റിൽ ഫോറസ്റ്റ്: സമ്മർ/ഓട്ടം” എന്ന ചിത്രത്തിന്റെ അവസാന ഭാഗമാണ് “ലിറ്റിൽ ഫോറസ്റ്റ്: വിന്റർ /സ്പ്രിങ്.” ചിത്രത്തിന്റെ കഥയിലേക്ക് വരുമ്പോൾ… ഇച്ചിക്കോ, ജപ്പാനിലെ കുമോരി എന്ന ഉൾനാടൻ ഗ്രാമത്തിൽ ജീവിക്കുന്ന പെൺകുട്ടിയാണ്. അമ്മ വീടു വിട്ട് പോയത് കാരണം തനിച്ചു കഴിയുകയാണവൾ. മുൻപ് പട്ടണത്തിൽ ജീവിച്ചിരുന്നെങ്കിലും അവിടം മടുത്ത് തിരിച്ചു വന്നിരിക്കുകയാണ് ഇച്ചിക്കോ. പക്ഷേ […]
Another / അനദർ (2012)
എംസോൺ റിലീസ് – 3212 ഭാഷ ജാപ്പനീസ് സംവിധാനം Tsutomu Mizushima പരിഭാഷ വിഷ്ണു ഷാജി ജോണർ അനിമേഷന്, ഡ്രാമ, മിസ്റ്ററി 7.5/10 “മരിച്ചവരെ മരണത്തിലേക്ക് തിരിച്ചയക്കുക” Tsutomu Mizushimaയുടെ സംവിധാനത്തിൽ 2012 ജനുവരിയിൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് അനിമേഷൻ ഹൊറർ ടെലിവിഷൻ സീരീസാണ് അനദർ. 2009-ൽ ഇതേ പേരിൽ പുറത്തിറങ്ങിയ Yukito Ayatsuji യുടെ നോവലിനെ ആസ്പദമാക്കിയാണ് 12(+1 OVA) എപ്പിസോഡുകളുള്ള Another ചിത്രീകരിച്ചിരിക്കുന്നത്. 26 വർഷം മുമ്പ് യോമിയാമയിലെ ജൂനിയർ ഹൈസ്കൂളിലെ ഒരു ക്ലാസ്സിൽ […]