എംസോൺ റിലീസ് – 3011 ഭാഷ ജാപ്പനീസ് സംവിധാനം Mamoru Hosoda പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആനിമേഷന്‍, ഡ്രാമ, ഫാമിലി 8.1/10 ഇത് അവരുടെ കഥയാണ്. ഏതൊരു പ്രതിസന്ധി ഘട്ടത്തേയും പുഞ്ചിരി കൊണ്ട് നേരിടാൻ പഠിച്ച ഹനയുടെയും മക്കളുടെയും കഥ. അവരുടെ സ്നേഹത്തിന്റെ, സഹനത്തിന്റെ, അതിജീവനത്തിന്റെ കഥ. ടോക്യോക്ക് പുറത്തുള്ള ഒരു യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റാണ് ഹന. അങ്ങനെ ഒരു ദിവസം തന്റെ ക്ലാസ്സിൽ വെച്ചാണ് അവൾ അവനെ കാണുന്നത്. നീണ്ടു മെലിഞ്ഞ, ആരോടും മിണ്ടാത്ത […]
Drive My Car / ഡ്രൈവ് മൈ കാർ (2021)
എംസോൺ റിലീസ് – 2972 ഓസ്കാർ ഫെസ്റ്റ് 2022 – 02 ഭാഷ ജാപ്പനീസ് സംവിധാനം Ryûsuke Hamaguchi പരിഭാഷ രോഹിത് ഹരികുമാര്‍ & മുബാറക്ക് ടി.എന്‍. ജോണർ ഡ്രാമ 7.7/10 ഹാറുകി മുറകാമിയുടെ Men Without Women എന്ന ചെറുകഥാ സമാഹാരത്തിൽ നിന്നുള്ള ചില കഥകളെ അടിസ്ഥാനമാക്കി, റുസുക്കെ ഹാമാഗുച്ചി സംവിധാനം ചെയ്ത്, 2021-ൽപുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമാണ് ഡ്രൈവ് മൈ കാർ. ജപ്പാനിലെ അറിയപ്പെടുന്ന നാടക നടനും, സംവിധായകനുമാണ് യുസുകി കാഫുക്കു. അയാളുടെ ഭാര്യയായ ഓത്തോ […]
April Story / ഏപ്രിൽ സ്റ്റോറി (1998)
എംസോൺ റിലീസ് – 2952 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 10 ഭാഷ ജാപ്പനീസ് സംവിധാനം Shunji Iwai പരിഭാഷ മനീഷ് ആനന്ദ് ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ടോക്യോയ്ക്ക് സമീപമുള്ള ഒരു സർവ്വകലാശാലയിൽ ചേരാൻ തീരുമാനിച്ച നിരേനോ ഉസുക്കി, ഹൊക്കൈദോയിലെ തന്റെ കുടുംബത്തോട് വിടപറയുകയും, ചെറി പൂക്കളുടെ ഇതളുകൾ നൃത്തം ചെയ്യുന്ന ഏപ്രിൽ മാസത്തിൽ ടോക്യോ നഗരത്തിൽ നിന്നും അൽപ്പം അകലെയുള്ള മുസാഷിനോ എന്ന ശാന്തമായ പട്ടണത്തിൽ തനിച്ചു താമസിച്ചു കൊണ്ട് അവൾ കോളേജ് ജീവിതം ആരംഭിക്കുകയും […]
Shoplifters / ഷോപ്പ്ലിഫ്റ്റേഴ്സ് (2018)
എംസോൺ റിലീസ് – 2947 ഭാഷ ജാപ്പനീസ് സംവിധാനം Hirokazu Koreeda പരിഭാഷ ജിഷ്ണുദാസ് ചെല്ലൂർ ജോണർ ക്രൈം, ഡ്രാമ 7.9/10 Hirokazu Koreeda യുടെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ, 2019 ഓസ്കാർ അവാർഡ്സിൽ മികച്ച വിദേശസിനിമയ്ക്കുള്ള നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയ ജാപ്പനീസ് ചിത്രമാണ് ‘ഷോപ്പ്ലിഫ്റ്റേഴ്സ്‘. ചെറിയ ജോലികൾക്ക് പുറമെ കടകളിൽ നിന്ന് അല്ലറ ചില്ലറ മോഷണങ്ങൾ നടത്തി ഉപജീവനം നയിക്കുന്ന ഒരു കുടുംബം.ദാരിദ്ര്യത്തിനിടയിലും സ്വന്തം ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പോകാൻ ശ്രമിയ്ക്കുന്ന ആ കുടുംബത്തിലേയ്ക്ക് […]
A Scene at the Sea / എ സീൻ അറ്റ് ദ സീ (1991)
എംസോൺ റിലീസ് – 2899 ഭാഷ ജാപ്പനീസ് സംവിധാനം Takeshi Kitano പരിഭാഷ പ്രശാന്ത് പി ആർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ശുചീകരണ തൊഴിലാളിയായ ഷിഗെരു എന്ന ബധിരനായ യുവാവിന് തന്റെ ജോലിക്കിടയിൽ കേടുവന്ന ഒരു സർഫ് ബോർഡ് കിട്ടുന്നു. സർഫിങ്ങിൽ ആകൃഷ്ടനായ അവൻ അത് നേരാക്കി അതിൽ സർഫിങ് പഠിക്കാൻ തുടങ്ങുന്നു. എല്ലാവരും അവനെ കളിയാക്കുമ്പോൾ പ്രോത്സാഹിപ്പിക്കാൻ ആകെയുള്ളത് അവന്റെ കാമുകി മാത്രമാണ്. ജീവിത സാഹചര്യങ്ങളും കടൽ തിരകളും അവനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും […]
Little Forest: Summer/Autumn / ലിറ്റിൽ ഫോറസ്റ്റ്: സമ്മർ/ഓട്ടം (2014)
എംസോൺ റിലീസ് – 2886 ഭാഷ ജാപ്പനീസ് സംവിധാനം Jun’ichi Mori പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ 7.7/10 ഇച്ചിക്കോ, ജപ്പാനിലെ കുമോരി എന്ന ഉൾനാടൻ ഗ്രാമത്തിൽ ജീവിക്കുന്ന പെൺകുട്ടിയാണ്. അമ്മ വീടു വിട്ട് പോയത് കാരണം തനിച്ചു കഴിയുകയാണവൾ. മുൻപ് പട്ടണത്തിൽ ജീവിച്ചിരുന്നെങ്കിലും അവിടം മടുത്ത് തിരിച്ചു വന്നിരിക്കുകയാണ് ഇച്ചിക്കോ. പക്ഷേ അവൾ പ്രയത്നശാലിയാണ്. കൃഷി ചെയ്യുന്നത് കൂടാതെ, വിവിധ ഋതുക്കളിൽ നാട്ടിലും, കാട്ടിലും ലഭിക്കുന്ന പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് കൊതിയൂറുന്ന ഭക്ഷണമുണ്ടാക്കി ആസ്വദിച്ചു ജീവിക്കുകയാണ് […]
Demon Slayer Season 1 / ഡീമൺ സ്ലേയർ സീസൺ 1 (2019)
എംസോൺ റിലീസ് – 2880 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.7/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]
Attack on Titan Season 4 / അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 4 (2020)
എംസോൺ റിലീസ് – 2829 ഭാഷ ജാപ്പനീസ് സംവിധാനം Tetsurô Araki പരിഭാഷ അഗ്നിവേശ് & ഷക്കീർ ജോണർ ആക്ഷൻ, അനിമേഷന്‍, അഡ്വഞ്ചർ 9.1/10 ലോകത്തെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ജാപ്പനീസ് അനിമേ ആണ് അറ്റാക്ക് ഓൺ ടൈറ്റൻ. Hajime Isayama യുടെ ഇതെ പേരിലുള്ള manga അടിസ്ഥാനമാക്കി 2013 ഏപ്രിൽ 7 മുതൽ ആണ് ഈ സീരീസ് സംപ്രക്ഷേപണം ആരംഭിച്ചത്.അതി വിശാലമായ തിരക്കഥയും അമ്പരപ്പിക്കുന്ന വഴിതിരിവുകളും കൊണ്ട് ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ സീരീസിനു 9/10 […]