എംസോൺ റിലീസ് – 2691 ഭാഷ ജാപ്പനീസ് സംവിധാനം Shuhei Yabuta പരിഭാഷ വിഷ്ണു പി പി, അഖിൽ ജോബി,വൈശാഖ് പി.ബി, അജിത്ത് ബി.ടി.കെ,ഹബീബ് ഏന്തയാർ, ഫഹദ് അബ്ദുൾ മജീദ് ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍ 8.8/10 എക്കാലത്തെയും മികച്ച മാങ്കകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വിൻലൻഡ് സാഗയുടെ ഇതേപേരിലുള്ള ദൃശ്യാവിഷ്കാരമാണ് 24 എപ്പിസോഡുകൾ നീണ്ട ഈ അനിമേ സീരീസ്. വ്യാളിമുഖമുള്ള ചുണ്ടൻവള്ളങ്ങളിൽ ഗ്രാമങ്ങൾ തോറും പ്രത്യക്ഷപ്പെട്ടിരുന്നവരാണ് വൈക്കിങ്ങുകൾ. അവർ ഒരു ഗ്രാമത്തിൽ കാലു കുത്തിയാൽ, ആ ഗ്രാമം […]
Attack on Titan Season 2 / അറ്റാക്ക് ഓൺ ടൈറ്റൻ സീസൺ 2 (2017)
എംസോൺ റിലീസ് – 2679 ഭാഷ ജാപ്പനീസ് സംവിധാനം Tetsurô Araki പരിഭാഷ അഗ്നിവേശ്, ഷക്കീർ ജോണർ ആക്ഷൻ, അനിമേഷന്‍, അഡ്വഞ്ചർ 9.0/10 ലോകത്തെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ജാപ്പനീസ് അനിമേ ആണ് അറ്റാക്ക് ഓൺ ടൈറ്റൻ. Hajime Isayama യുടെ ഇതെ പേരിലുള്ള manga അടിസ്ഥാനമാക്കി 2013 ഏപ്രിൽ 7 മുതൽ ആണ് ഈ സീരീസ് സംപ്രക്ഷേപണം ആരംഭിച്ചത്.അതി വിശാലമായ തിരക്കഥയും അമ്പരപ്പിക്കുന്ന വഴിതിരിവുകളും കൊണ്ട് ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ സീരീസിനു 9/10 imdb റേറ്റിംഗ് […]
Miracle Apples / മിറക്കിൾ ആപ്പിൾസ് (2013)
എംസോൺ റിലീസ് – 2675 ഭാഷ ജാപ്പനീസ് സംവിധാനം Yoshihiro Nakamura പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ഡ്രാമ 6.8/10 ടോക്കിയോയിൽ ഇഷ്ടപ്പെട്ട ജോലി ചെയ്തിരുന്ന സമയത്താണ്, അകിനോരി കിമുരാ വിവാഹിതനാവുന്നതും കുടുംബത്തിന്റെ നിർബന്ധപ്രകാരം, തീരെ ഇഷ്ടമില്ലാത്ത ആപ്പിൾ കൃഷിയിലേക്ക് തിരിയേണ്ടി വന്നതും. പക്ഷേ സ്വന്തം ഭാര്യക്ക് കീടനാശിനി അലർജിയാണെന്ന് അറിയുന്ന അയാൾ പ്രകൃതി കൃഷിയിലൂടെ ആപ്പിളുകൾ കൃഷി ചെയ്തെടുക്കാനുള്ള ശ്രമം ആരംഭിക്കുന്നു. എന്നാൽ അതത്ര എളുപ്പമല്ല എന്നറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. ജൈവകൃഷിയിലൂടെ ആപ്പിളുകൾ വിളയിച്ചെടുക്കാനായി, അകിനോരി […]
Ao-Natsu: Kimi ni Koi Shita 30-Nichi / ആവോ-നത്സു: കിമി നി കോയി ഷിത 30-നിചി (2018)
എം-സോണ്‍ റിലീസ് – 2632 ഭാഷ ജാപ്പനീസ് സംവിധാനം Takeshi Furusawa പരിഭാഷ ഷൈജു എസ് ജോണർ റൊമാൻസ്, കോമഡി, ഡ്രാമ 5.9/10 ടോക്കിയോ നഗരത്തിൽ ജീവിക്കുന്ന റിയോക്ക് ഒരു സ്വപ്നമുണ്ട്, ഒരുവനെ യാദൃച്ഛികമായി എവിടേലും വെച്ച് കണ്ടുമുട്ടി സ്നേഹത്തിലാവുക എന്നത്. വേനലധിക്ക് അവൾ അനിയനോടൊപ്പം അമ്മൂമ്മയുടെ കൂടെ നിൽക്കാനായി ഗ്രാമത്തിലേക്ക് യാത്രയാവുന്നു. അവിടെ ചെന്നിറങ്ങുന്ന അവൾ ആദ്യമേ കാണുന്നത് ഗിൻസോയെയാണ്. അവൻ ആരെന്നോ എന്തെന്നോ ഒന്നും അവൾക്കറിയില്ലാരുന്നു. തുടർന്ന് അമ്മൂമ്മയുടെ വീട്ടിലെത്തുമ്പോൾ അവൻ അവിടെയുണ്ട്. അവൻ […]
Rurouni Kenshin: The Final / റുറോണി കെൻഷിൻ: ദി ഫൈനൽ (2021)
എം-സോണ്‍ റിലീസ് – 2629 ഭാഷ ജാപ്പനീസ് സംവിധാനം Keishi Ohtomo പരിഭാഷ രാഹുൽ രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.6/10 റുറോണി കെൻഷിൻ സീരീസിലെ നാലാമത്തെ ചിത്രമാണ് റുറോണി കെൻഷിൻ: ദി ഫൈനൽ. 1879-ലാണ് കഥ നടക്കുന്നത്.ജപ്പാനും ചൈനയും തമ്മിൽ വലിയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന കാലം. ടോക്ക്യോയിൽ അങ്ങിങ്ങായി നടക്കുന്ന രഹസ്യ ആക്രമണങ്ങൾക്ക് ഒരറുതി വരുത്താൻ പോലീസ് കെൻഷിനെ സമീപിക്കുന്നു. തന്റെ ഭൂതകാലത്തിൽ നിന്നും കണക്കുചോദിക്കാനെത്തിയിരിക്കുന്ന ഒരു ശത്രുവാണ് ആക്രമണങ്ങൾക്ക് പുറകിലെന്ന് കെൻഷിൻ തിരിച്ചറിയുന്നതോടെ […]
Tonight, At The Movies / ടുനൈറ്റ്, അറ്റ് ദ മൂവിസ് (2018)
എം-സോണ്‍ റിലീസ് – 2622 ഭാഷ ജാപ്പനീസ് സംവിധാനം Hideki Takeuchi പരിഭാഷ സജിത്ത് ടി.എസ് ജോണർ ഫാന്റസി, റൊമാൻസ് 6.8/10 ഹിടെക്കി ടക്ചി സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ഫാന്റസി, റൊമാൻസ് സിനിമയാണ് Tonight At The Movies എന്നും Colour Me True എന്നും അറിയപ്പെടുന്ന Tonight At Romance Theater.തന്റെ വാർദ്ധക്യ കാലം ആശുപത്രിയിൽ ചിലവഴിക്കുന്ന Makino എന്ന വൃദ്ധന്റെ പരിപാലിക്കുന്നതിനിടയ്ക്ക് ഒരു നേഴ്സ് യാദൃശ്ചികമായി അദ്ദേഹം എഴുതിയ […]
Gojira / ഗോജിറ (1954)
എം-സോണ്‍ റിലീസ് – 2621 ക്ലാസ്സിക് ജൂൺ 2021 – 09 ഭാഷ ജാപ്പനീസ് സംവിധാനം Ishirô Honda പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 7.6/10 ലോക സിനിമാ ചരിത്രത്തില്‍ ഏറ്റവും ശക്തമായി രാഷ്ട്രീയം സംസാരിച്ച ഒരു സിനിമയാണ് 1954ല്‍ പുറത്തിറങ്ങിയ ഇഷിറോ ഹോണ്ട സംവിധാനം ചെയ്ത “ഗോജിറ” എന്ന ജാപ്പനീസ് ചലച്ചിത്രം. ആണവസ്ഫോടനങ്ങൾ കാരണം നൂറ്റാണ്ടുകളായി ഭൂമിയുടെ അടിത്തട്ടില്‍ വിശ്രമിച്ചിരുന്ന ഗോജിറ എന്ന ഭീകര ജീവി പുറത്തു വരുന്നു. ശേഷം അക്രമകാരിയായ ഗോജിറ […]
To the Forest of Firefly Lights / ടു ദ ഫോറെസ്റ്റ് ഓഫ് ഫയർഫ്ലൈ ലൈറ്റ്സ് (2011)
എം-സോണ്‍ റിലീസ് – 2610 ഭാഷ ജാപ്പനീസ് സംവിധാനം Takahiro Ômori പരിഭാഷ മുഹമ്മദ് അർഫാത്ത് ജോണർ അനിമേഷന്‍, ഡ്രാമ, ഫാന്റസി 7.9/10 അവധിക്കാലത്ത് അങ്കിളിന്റെ വീട്ടിലേക്ക് താമസിക്കാൻ വന്ന ഹൊതരു തക്കേഗവ, അവിടുത്തെ കാട്ടിൽ വഴിതെറ്റിയെത്തുന്നു. ആത്മാക്കൾ വസിക്കുന്നയിടം എന്നറിയപ്പെടുന്ന ആ കാട്ടിൽ നിന്ന് ഒരു ആൺകുട്ടി അവളെ പുറത്തെത്തിക്കുന്നു. എന്നാൽ അവനെ കാണാനായി അവൾ എല്ലാ ദിവസവും വന്നു തുടങ്ങുന്നു. ഇവർ തമ്മിലുള്ള ബന്ധത്തെ വളരെ ഭംഗിയായി അവതരിപ്പിച്ച ജാപ്പനീസ് സിനിമയാണ് “ടു ദ […]