എംസോൺ റിലീസ് – 3241 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Cassel പരിഭാഷ അർജുൻ ശിവദാസ് ജോണർ ഡോക്യുമെന്ററി 7.5/10 “ഞാൻ ശക്തനായ കാലമാണ്, ലോകങ്ങളെ നശിപ്പിക്കാൻ പുറപ്പെടുന്ന നാശത്തിന്റെ ഉറവിടം.” ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ലോകം കണ്ട മികച്ച ഭൗതികശാസ്ത്രജ്ഞരിൽ ഒരാളായ ജൂലിയസ് റോബർട്ട് ഓപ്പൻഹൈമർ അദ്ദേഹത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തത്തെ വിവരിക്കാൻ കടമെടുത്ത വരികളാണ് ഇത്.ഓപ്പൺഹൈമറുടെ ജീവിതത്തിൽ സംഭവിച്ച പ്രധാന കാര്യങ്ങളെ അവലോകനം ചെയ്യുന്ന ഈ വർഷം റിലീസായ ഡോക്യുമെന്ററിയാണ് ടു എൻഡ് […]
Demon Slayer Season 3 / ഡീമൺ സ്ലേയർ സീസൺ 3 (2023)
എംസോൺ റിലീസ് – 3240 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.6/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]
Cold Prey 2 / കോൾഡ് പ്രേ 2 (2008)
എംസോൺ റിലീസ് – 3239 ഭാഷ നോർവീജിയൻ സംവിധാനം Mats Stenberg പരിഭാഷ ആൽവിൻ ക്രിസ് ആന്റണി & അനന്ദു പ്രസാദ് ജോണർ ഹൊറർ, ത്രില്ലർ 6.1/10 2006-ൽ പുറത്തിറങ്ങിയ നോർവീജിയൻ ഹൊറർ മൂവിയാണ് “കോൾഡ് പ്രേ”യുടെ രണ്ടാം ഭാഗം മാറ്റ്സ് സ്റ്റൻബെർഗ് ആണ് സംവിധാനം ചെയ്തത്. 2008-ഇൽ പുറത്തുവന്ന ഈ ചിത്രം മികച്ച അഭിപ്രായവും കളക്ഷനും നേടുകയും ചെയ്തു. മലയടിവാരത്തെ ഹോസ്പിറ്റലിലേക്ക് മരണാസന്നയായ ഒരാൾ എത്തുന്നു. അയാൾ വെളിപ്പെടുത്തിയ കാര്യങ്ങൾ ഭയത്തോടും സംശയത്തോടുമാണ് ഡോക്ടർമാരും പോലീസുകാരും […]
Prison Break: The Final Break / പ്രിസൺ ബ്രേക്ക്: ദ ഫൈനൽ ബ്രേക്ക് (2009)
എംസോൺ റിലീസ് – 3238 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Hooks & Brad Turner പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.8/10 കമ്പനിയുമായുള്ള യുദ്ധം കഴിഞ്ഞു. ശാന്തമായ കടൽത്തീരത്ത് തങ്ങളുടെ ജീവിതത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്നു മൈക്കിളും സാറയും. പോർട്ടോ റിക്കൻ സംഗീതവും നൃത്തവും അവരുടെ വിവാഹവിരുന്നിന് കൊഴുപ്പേകി കൊണ്ടിരിക്കവേ, പെട്ടെന്നാണ് പൊലീസ് വാഹനങ്ങൾ അവിടേക്ക് പാഞ്ഞെത്തിയത്. സാറയെ കൊലക്കുറ്റത്തിന് അവർ അറസ്റ്റ് ചെയ്യുന്നു. എന്നിട്ട് യാതൊരു വിചാരണയും […]
The Pirates: The Last Royal Treasure / ദ പൈറേറ്റ്സ്: ദ ലാസ്റ്റ് റോയൽ ട്രഷർ (2022)
എംസോൺ റിലീസ് – 3237 ഭാഷ കൊറിയൻ സംവിധാനം Jeong-hoon Kim പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.1/10 ആക്ഷനും കോമഡിയ്ക്കും ഒരു പോലെ പ്രാധാന്യം നൽകി കിം ജോങ്-ഹൂനിന്റെ സംവിധാനത്തിൽ കാങ് ഹാ-ന്ൾ, ഹാൻ ഹ്യൊ-ജ, ലീ ക്വാങ്-സൂ, ക്വോൻ സാങ്-വൂ എന്നിവർ അഭിനയിച്ച് 2022-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ അഡ്വെഞ്ചെർ ചിത്രമാണ് “ദ പൈറേറ്റ്സ്: ദ ലാസ്റ്റ് റോയൽ ട്രഷർ“. 2014-ൽ പുറത്തിറങ്ങിയ ദ പൈറേറ്റ്സ് എന്ന സിനിമയുടെ സീക്വൽ […]
Wolf Creek 2 / വൂൾഫ് ക്രീക്ക് 2 (2013)
എംസോൺ റിലീസ് – 3236 ഭാഷ ഇംഗ്ലീഷ് സംവിധാനം Greg McLean പരിഭാഷ അനൂപ് അനു ജോണർ ഹൊറർ, ത്രില്ലർ 6.1/10 2005 ൽ പുറത്തിറങ്ങിയ ‛വൂൾഫ് ക്രീക്ക്‘ എന്ന ഹൊറർ സസ്പെൻസ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‛വൂൾഫ് ക്രീക്ക് 2’. ഓസ്ട്രേലിയയുടെ ഒരു പ്രാന്ത പ്രദേശത്ത് എത്തുന്ന വിദേശികൾക്ക് ഒരു സീരിയൽ കില്ലെറിൽ നിന്നും നേരിടേണ്ടി വരുന്ന ക്രൂരമായ അനുഭവങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഓരോ നിമിഷവും വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഈ ചിത്രം കാഴ്ചക്കാർക്ക് ഒട്ടും […]
Earthquake / എർത്ത്ക്വേക് (2016)
എംസോൺ റിലീസ് – 3235 ഭാഷ അർമേനിയൻ സംവിധാനം Sarik Andreasyan പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 6.5/10 1988-ൽ അർമേനിയയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തെ ആസ്പദമാക്കി 2016-ൽ പുറത്തിറങ്ങിയ റഷ്യൻ-അർമേനിയൻ ചിത്രമാണ് “എർത്ത്ക്വേക്“. ഒരു ദിവസം രാവിലെ ലെനിനാകൻ ജനങ്ങൾ അവരുടെ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെട്ടുക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്നൊരു ഭൂമികുലുക്കം ഉണ്ടാകുന്നു. നിമിഷനേരം കൊണ്ട് ആ നഗരം നിലംപതിക്കുന്നു. ഒട്ടനവധി ആളുകൾ മരിക്കുകയും, പരിക്കേൽക്കുകയും, മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയും ചെയ്യുന്നു.അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന കുറച്ചാളുകൾ അഭിമുഖീകരിക്കുന്ന ചെറുത്തുനിൽപ്പിനെ […]
Good Morning / ഗുഡ് മോർണിങ് (1959)
എംസോൺ റിലീസ് – 3234 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Yasujirô Ozu പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.8/10 യാസുജിറോ ഓസുവിന്റെ സംവിധാനത്തിൽ 1959-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ക്ലാസിക് ചിത്രമാണ് “ഗുഡ് മോർണിങ്” അഥവാ “ഒഹായോ.” ഒരു ടെലിവിഷനുവേണ്ടിയുള്ള തങ്ങളുടെ ആഗ്രഹത്തിന് മാതാപിതാക്കളുടെ വിമുഖതയിൽ പ്രതിഷേധിച്ച് സഹോദരങ്ങളായ ഇസാമുവും, മിനോരുവും മൗനവ്രതത്തിൽ ഏർപ്പെടുന്നു. എന്നാൽ കുട്ടികളുടെ പെട്ടെന്നുള്ള നിശബ്ദതയിൽ അയൽക്കാർക്കിടയിൽ പല അപവാദങ്ങളും ഉണ്ടാവുന്നതോടെ കാര്യങ്ങൾ കൂടുതൽ […]