• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Polish

The Plagues of Breslau / ദ പ്ലേഗ്സ് ഓഫ് ബ്രെസ്ലോ (2018)

March 2, 2022 by Vishnu

എംസോൺ റിലീസ് – 2955 ഭാഷ പോളിഷ്, ഇംഗ്ലീഷ് സംവിധാനം Patryk Vega പരിഭാഷ പ്രശോഭ് പി. സി. ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 5.9/10 നഗരത്തിൽ നടന്ന അസാധാരണമായ ഒരു കൊലപാതകം അന്വേഷിക്കുകയാണ് ഡിറ്റക്ടീവ് ഹെലേന റൂസ്. കൊല്ലപ്പെട്ടയാളുടെ ദേഹത്ത്, അയാൾ ചെയ്ത തെറ്റ് കമ്പി പഴുപ്പിച്ച് എഴുതിയ ശേഷമാണ് കൊന്നിരിക്കുന്നത്. സംഭവത്തിന് പല വിചിത്ര സ്വഭാവങ്ങളുമുണ്ടെന്ന് ഹെലേനക്ക് ബോധ്യമാകുന്നു. പിറ്റേന്ന് സമാനമായ രീതിയിൽ മറ്റൊരു കൊല കൂടി. വരും ദിവസങ്ങളിൽ ഇനിയും ആളുകൾ കൊല്ലപ്പെടുമെന്ന […]

365 Days / 365 ഡേയ്സ് (2020)

August 21, 2021 by Shyju S

എംസോൺ റിലീസ് – 2737 ഭാഷ പോളിഷ് സംവിധാനം Barbara Bialowas & Tomasz Mandes പരിഭാഷ റൂബൻ പോൾ ജോണർ ഡ്രാമ, റൊമാൻസ് 3.3/10 വെടിയേറ്റ് ജീവൻ നഷ്ടമാവുമെന്ന നിമിഷത്തിൽ മാസ്സിമോയ്ക്ക് ജീവൻ തിരിച്ചു നൽകിയത് ലൗറയുടെ മുഖമാണ്. അവളെ വീണ്ടുമൊരിക്കൽ കാണാൻ മാസ്സിമോയ്ക്ക് 5 വർഷങ്ങൾ വേണ്ടി വന്നു. ലൗറയുടെ പ്രണയം പിടിച്ചു പറ്റാനുള്ള മാസ്സിമോയുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ലൗറയുടെ വരവ്‌ മാസ്സിമോയ്ക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. നഗ്നരംഗങ്ങളും അശ്ലീലസംഭാഷണങ്ങളും ഒരുപാടുള്ള ഈ […]

Ida / ഐഡ (2013)

December 14, 2020 by Vishnu

എം-സോണ്‍ റിലീസ് – 2305 ഭാഷ പോളിഷ് സംവിധാനം Pawel Pawlikowski പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ 7.4/10 ഒരു കന്യാസ്ത്രീയായി വ്രതമെടുക്കാൻ റെഡിയായി നിന്ന Anna എന്ന പെൺകുട്ടി, വ്രതം തുടങ്ങുന്നതിനു മുൻപ് ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ഉണ്ടെങ്കിൽ പോയ്‌ കാണണമെന്ന് മഠത്തിലെ നിയമം ഉള്ളതുകൊണ്ട് മാത്രം അവളുടെ ആന്റിയെ കാണാൻ പോകുന്നു. ഇത്രയും കാലം കോൺവെന്റിൽ അനാഥയായി ജീവിച്ച അവൾക്ക് ബന്ധുക്കൾ ഉണ്ടെന്നറിഞ്ഞത് തന്നെ ഒരു അത്ഭുതമായിരുന്നു. അവൾ ഒരു ജൂതയാണെന്നും അവളുടെ കുടുംബം […]

Short Films Special Release – 9 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 9

August 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 2322 ഷോർട് ഫിലിം – 07 Talking Heads / ടോക്കിങ് ഹെഡ്സ് (1980) ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഷോർട് 8.0/10 ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും സമാധാനവും നാം നേടുന്നത്, ലളിതവും എന്നാൽ ആഴമേറിയതുമായ 2 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ്. ഒന്ന്, നാം ആരാണ്? രണ്ട്, നമുക്ക് എന്താണ് വേണ്ടത്? മേൽപ്പറഞ്ഞ ആശയത്തെ മുൻനിർത്തി വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് […]

Corpus Christi / കോർപ്പസ് ക്രിസ്റ്റി (2019)

August 18, 2020 by Vishnu

എം-സോണ്‍ റിലീസ് – 1974 MSONE GOLD RELEASE ഭാഷ പോളിഷ് സംവിധാനം Jan Komasa പരിഭാഷ എബി ജോസ് ജോണർ ഡ്രാമ 7.7/10 ഒരു ജൂവനെൽ ഹോമിൽ താമസിക്കുമ്പോൾ ആത്മീയ പരിവർത്തനം അനുഭവിക്കുന്ന 20 കാരനായ ഡാനിയേലിന്റെ കഥയാണ് പോളിഷ് ഡ്രാമ ചിത്രമായ കോർപ്പസ് ക്രിസ്റ്റി പറയുന്നത്. അയാൾ ഒരു പുരോഹിതനാകാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ ക്രിമിനൽ പശ്ചാത്തലം കാരണം ഇത് അസാധ്യമാണ്. അങ്ങനെയിരിക്കെ, ഡാനിയേൽ ഒരു ചെറിയ പട്ടണത്തിലെ തടിമില്ലിൽ ജോലിക്ക് അയയ്‌ക്കുമ്പോൾ, അവിടെയെത്തിയ […]

Werewolf / വെയർവുൾഫ് (2018)

March 6, 2020 by Shyju S

എം-സോണ്‍ റിലീസ് – 1403 MSONE GOLD RELEASE ഭാഷ പോളിഷ് സംവിധാനം Adrian Panek പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ഡ്രാമ, ഹൊറർ, വാർ 6/10 നാസി കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട വ്യത്യസ്ത പ്രായത്തിലുള്ള കുറച്ച് കുട്ടികൾ ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ അഭയം പ്രാപിക്കുന്നു. അവിടെ അവരെ സഹായിക്കാൻ ആരും തന്നെ ഇല്ല. ഭക്ഷണവും വെള്ളവും ഒന്നും തന്നെ ഇല്ലാത്ത ഒരിടം. ഒപ്പം ആ കെട്ടിടത്തിന്റെ ചുറ്റും വെറി പിടിച്ച് നടക്കുന്ന കുറേ […]

Afterimage / ആഫ്റ്റര്‍ ഇമേജ് (2016)

February 2, 2018 by Vishnu

എം-സോണ്‍ റിലീസ് – 641 ഭാഷ പോളിഷ് സംവിധാനം Andrzej Wajda പരിഭാഷ ബിജു കെ. ചുഴലി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.0/10 നിലപാടുകളുടെ പേരില്‍ ഒരു കലാകാരന് അവന്റെ സര്‍ഗചേതനകള്‍ ആവിഷ്‌കരിക്കുന്നതിന് ഭ്രഷ്ട്കല്‍പിക്കുന്ന ഭരണകൂട ഭീകരതയുടെ നേര്‍സാക്ഷ്യമാണ് ആന്ദ്രേ വൈദയുടെ ആഫ്റ്റര്‍ ഇമേജ്. ഒന്നാം ലോകമഹായുദ്ധത്തില്‍ ഒരു കൈയും കാലും നഷ്ടമായ വ്ളാഡിസോവ് സ്ട്രെസിമിന്‍സ്‌കി എന്ന രാജ്യം അറിയപ്പെടുന്ന ഒരു ചിത്രകാരന്റെ ജീവിതം ആസ്പദമാക്കിയെടുത്തതാണ് ഈ സിനിമ. രാജ്യതാത്പര്യത്തിനായി എന്ന വ്യാഖ്യാനത്തില്‍ അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങളില്‍ […]

Spoor /സ്പൂര്‍ (2017)

January 22, 2018 by Vishnu

എം-സോണ്‍ റിലീസ് – 630 ഭാഷ പോളിഷ് സംവിധാനം Agnieszka Holland, Kasia Adamik പരിഭാഷ നിഷാദ് ജെ എന്‍ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.3/10 പോളണ്ടിലെ ഒരു മഞ്ഞു മൂടിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത് .Duszjeko എന്ന പ്രായമായ സ്ത്രീ തന്‍റെ രണ്ടു വളർത്തു നായ്ക്കാൾക്കൊപ്പം ഒറ്റയ്ക്കാണ് താമസിക്കുന്നത് ഒരു ദിവസം തന്റെ നായ്ക്കളെ കാണാതാവുന്നു എത്ര തിരക്കിയിട്ടും അവയെ കണ്ടെത്താൻ Duszjekoക്കു ആകുന്നില്ല. തുടർന്ന് ഗ്രാമത്തിൽ തുടർച്ചയായി കൊലപാതകങ്ങൾ നടക്കുന്നു മരിക്കുന്നവർ എല്ലാം വേട്ടകാരാണ്, […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]