• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Romanian

Filantropica / ഫിലാന്ത്രോപ്പിക്ക (2002)

May 18, 2020 by Vishnu

എം-സോണ്‍ റിലീസ് – 1624 ഭാഷ റൊമാനിയൻ സംവിധാനം Nae Caranfil പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ഡ്രാമ 8.5/10 ഒവിഡു ഗോരാ, ചെറിയ ശമ്പളം മാത്രമുള്ള, മധ്യവയസ്കനായ ഈ ഹൈസ്കൂൾ പ്രൊഫസറുടെ ഏറ്റവും വലിയ ആഗ്രഹം ഒരു എഴുത്തുകാരനാവുക എന്നായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഡിയാന എന്ന മോഡലുമായി പ്രണയത്തിലാവുന്നത് മുതലാണ് സിനിമ വേറെ ട്രാക്കിലേക്ക് നീങ്ങുന്നത്. എടുക്കാചരക്കായ തന്റെ പ്രിയപ്പെട്ട കഥാപുസ്തകം വിൽക്കുന്നതിനിടയ്ക്കാണ് ചില സത്യങ്ങൾ അയാൾ മനസ്സിലാക്കുന്നത്. പെപ്പെയെ പരിചയപ്പെടുന്നതോടെ ഭിക്ഷാടനത്തെ […]

Beyond The Hills / ബിയോണ്ട് ദി ഹില്‍സ് (2012)

May 17, 2017 by Rahul

എം-സോണ്‍ റിലീസ് – 427 ഭാഷ റൊമാനിയൻ സംവിധാനം Cristian Mungiu പരിഭാഷ മോഹനൻ കെ.എം ജോണർ ഡ്രാമ 7.5/10 ക്രിസ്റ്റ്യന്‍ മുംഗ്യു തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന റുമാനിയന്‍ ചലച്ചിത്രമാണ് ബിയോണ്ട് ദി ഹില്‍സ്. ഒരു അനാഥാലയത്തില്‍ വളരുന്ന വോയിചിത, അലീന എന്നീ പെണ്‍കുട്ടികളുടെ സൗഹൃദമാണ് വിഷയം. 19 വയസ്സായപ്പോള്‍ തന്നെ സംരക്ഷിച്ചിരുന്ന കുടുംബത്തോടൊപ്പം പോകാന്‍ അലീന നിര്‍ബന്ധിതയാകുന്നു. പിന്നീടവള്‍ ജര്‍മനിയിലേക്ക് തൊഴില്‍തേടി പോകുകയാണ്. സന്ന്യാസി മഠത്തില്‍ അഭയം തേടിയ വോയിചിതയാകട്ടെ കന്യാസ്ത്രീയായും മാറുന്നു. വോയിചിതയുമായുള്ള അകല്‍ച്ചയില്‍ […]

Graduation / ഗ്രാജ്വേഷന്‍ (2016)

April 30, 2017 by Rahul

എം-സോണ്‍ റിലീസ് – 420 ഭാഷ റൊമേനിയൻ സംവിധാനം Cristian Mungiu പരിഭാഷ മോഹനൻ കെ. എം ജോണർ ഡ്രാമ, ക്രൈം 7.3/10 അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്ന ചിത്രമാണ് ഗ്രാജ്വേഷന്‍. മകളുടെ ഭാവിയില്‍ വലിയ സ്വപ്‌നങ്ങള്‍ കാണുന്ന അച്ഛന്റെ കഥയാണ്. എന്നാല്‍ മകള്‍ക്കുണ്ടാകുന്ന അപകടത്തെത്തുടര്‍ന്ന് അച്ഛന്‍ ആശങ്കാകുലനാകുന്നു. ട്രാന്‍സില്‍വാനിയയിലെ മലയോരഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഒരു ദുരന്തം സാധാരണ കുടുംബത്തിന് ഏല്‍പ്പിക്കുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നത് ചിത്രത്തിലൂടെ സംവിധായകന്‍ ആവിഷ്‌കരിച്ചിരിക്കുന്നു. 2016 ലെ കാൻ ഫിലിം […]

Silent Wedding / സൈലന്റ് വെഡ്ഡിംഗ് (2008)

April 8, 2017 by Rahul

എം-സോണ്‍ റിലീസ് – 411 ഭാഷ റൊമാനിയൻ സംവിധാനം Horaţiu Mălăele പരിഭാഷ മോഹനൻ കെ.എം ജോണർ ഡ്രാമ,കോമഡി 7.9/10 റുമേനിയയിലെ ഒരു ഉൾനാടൻ കർഷക ഗ്രമം. 1953 ൽ ജോസഫി സ്റ്റാലിന്റെ മരണത്തെ തുടർന്ന് വിവാഹമോ, ഉൽസവങ്ങളോ അങ്ങനെയുള്ള എല്ലാതരം ആഘോഷങ്ങളും 7 ദിവസത്തേക്ക് റഷ്യൻ ഭരണകൂടം റുമേനിയയിൽ നിരോധിച്ചിരിക്കുന്നു. അന്നാണ് മാരയുടേയും ഇയാങ്കുവിൻറ്റേയും വിവാഹം. 4 പശുവിനേയും, 2 പന്നിയേയും അറുത്ത് കറിയാക്കിവച്ചിരിക്കുന്നു. ദൂരെ ദിക്കിൽ നിന്നും ബന്ധുക്കളും മിതൃങ്ങളെല്ലാവരും വിവാഹം ആഘോഷിക്കാൻ എത്തി […]

4 Months, 3 weeks and 2 Days / 4 മന്ത്സ്, 3 വീക്‌സ് ആൻഡ് 2 ഡേയ്‌സ് (2007)

August 23, 2016 by Vishnu

എം-സോണ്‍ റിലീസ് – 314 ഭാഷ റൊമാനിയൻ സംവിധാനം Cristian Mungiu പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.9/10 റൊമാനിയന്‍ സംവിധായകന്‍ ക്രിസ്ത്യന്‍ മുന്‍ഗ്വിയുടെ ഫോര്‍ മന്ത്സ്, ത്രീ വീക്സ് ആന്‍ഡ് റ്റു ഡേയ്ക്കാണ് 2007 ല്‍ പാം ദ്യോർ നേടിയത്. ചെഷെസ്ക്യുവിന്റെ കമ്മ്യുണിസ്റ് ഭരണകൂടത്തിന്റെ അവസാനകാലത്ത് തന്റെ സഹപാഠിയുടെ (ഗബ്രിയേല ) നിയമവിരൂദ്ധവും അതിനാല്‍ തന്നെ അതിസാഹസികവുമായ ഗര്‍ഭഛിദ്രത്തിന് വേണ്ടി അസാധാരണയായ ഒരു പെണ്‍കുട്ടി(ഒടീലിയ) നടത്തുന്ന കഠിനശ്രമങ്ങളാണ് ഫോര്‍ മന്ത്സ്, ത്രീ വീക്സ്, ടു ഡെയ്സ് […]

Aferim! / അഫെറിം! (2015)

February 4, 2016 by Shyju S

എം-സോണ്‍ റിലീസ് – 245 ഭാഷ റൊമാനിയൻ സംവിധാനം Radu Jude പരിഭാഷ വെള്ളെഴുത്ത് ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.6/10 1835 ലെ കിഴക്കൻ യുറോപ്പിലാണ് സിനിമ നടക്കുന്നത്. ഒളിച്ചോടിയ ഒരു അടിമയെ അന്വേഷിച്ച് ഒരു ഫ്രഞ്ച് പട്ടാളക്കാരരനും അയാളുടെ മകനും യാത്ര ചെയ്യുകയാണ്. യജമാനത്തിയുമായി അവിഹിത ബന്ധമുണ്ടെന്നതായിരുന്നു അടിമയ്ക്കെതിരായ ആരോപണം. അവരുടെ യാത്രയ്ക്കിടയിൽ വിവിധതരക്കാരായ മനുഷ്യരെയും വിശ്വാസങ്ങളെയും പരിചയപ്പെടുന്നു. ഒടുവിൽ അടിമയെ കണ്ടുപിടിക്കുമ്പോഴേക്കും തങ്ങളുടെ യാത്ര ഒരുപാട് ദൂരം കടന്നുപോയെന്ന് അവർ തിരിച്ചറിയുന്നു. അഭിപ്രായങ്ങൾ […]

Wild Strawberries / വൈൽഡ് സ്ട്രോബെറീസ് (1957)

June 10, 2015 by Vishnu

എം-സോണ്‍ റിലീസ് – 156 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ ഉമ്മർ ടി.കെ ജോണർ ഡ്രാമ, റൊമാൻസ് 8.2/10 ജീവിതത്തിൽ ഏതൊരു വ്യക്തി ആയാലും ശെരി സംഭവിക്കും എന്ന് നൂറ് ശതമാനം ഉറപ്പുള്ള ഒരു വസ്തുതയെ ബുദ്ധി ഉറച്ച കാലം മുതൽക്കേ ഭയപ്പെടുന്നുണ്ടെങ്കിൽ അത് മരണത്തെയാണ്, മരണം എന്നത് സുനിശ്ചിതമാണ്, സത്യമാണ്, തിരിച്ചറിവാണ്. കഥ കാരണം അത്ഭുതമായി മാറിയ സിനിമകൾ അനവധി ആണെങ്കിലും കഥയില്ലായ്മ കാരണം ഞെട്ടിച്ച അപൂർവം ചിലതെ ഉള്ളൂ, അവയിൽ ഒന്നാണ് […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]