എം-സോണ്‍ റിലീസ് – 1742 ക്ലാസ്സിക് ജൂൺ2020 – 17 ഭാഷ റഷ്യൻ, ഇറ്റാലിയൻ സംവിധാനം Andrei Tarkovsky (as Andrey Tarkovsky) പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 8.3/10 കാലാതിവര്‍ത്തിയായ മാസ്റ്റർപീസാണ് തർക്കോവ്സ്കിയുടെ ‘നൊസ്റ്റാൾജിയ’. സിനിമയുടെ അതിരുകൾ ഇല്ലാതാക്കുന്നതിനൊടൊപ്പം തർക്കോവ്സ്കി തന്റെ തനതായ ശൈലി അരക്കിട്ടുറപ്പിക്കുന്നതും സവിശേഷമായ ഈ സിനിമയിൽ നിങ്ങൾക്ക് അനുഭവപ്പെടും. സോവിയറ്റ് യൂണിയനിൽ നിന്ന് നാടുകടത്തിയ കാലഘട്ടത്തിൽ ഇറ്റലിയിൽ ചിത്രീകരിച്ച തർകോവ്സ്കിയുടെ ആദ്യ ഫീച്ചർ ചിത്രമാണ് നൊസ്റ്റാൾജിയ. ഇറ്റലിയിൽ നൊസ്റ്റാൾജിയ പൂർത്തിയാക്കിയ ശേഷം, 1986 […]
T-34 / ടി-34 (2018)
എം-സോണ്‍ റിലീസ് – 1339 ഭാഷ റഷ്യൻ സംവിധാനം Aleksey Sidorov പരിഭാഷ അക്ഷയ് ഗോകുലം ജോണർ ആക്ഷൻ, വാര് 6.4/10 അലക്സി സിഡോറോവ് സംവിധാനം ചെയ്ത 2019 ലെ റഷ്യൻ യുദ്ധ ചിത്രമാണ് ടി -34. രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ സോവിയറ്റ് മീഡിയം ടാങ്കായ ടി -34 സോവിയറ്റ് യൂണിയൻ ആക്രമണത്തിനായി ഉപയോഗിച്ചിരുന്നു. നാസികൾ പിടികൂടുന്ന ടാങ്ക് കമാൻഡറായ നിക്കോളായ് ഇവുഷ്കിന്റെ ജീവിതമാണ് ചിത്രം വിവരിക്കുന്നത്. മൂന്നു വർഷത്തിനുശേഷം, പുതുതായി റിക്രൂട്ട് ചെയ്ത ടാങ്ക് […]
Stalker / സ്റ്റോക്കർ (1979)
എം-സോണ്‍ റിലീസ് – 1130 ക്ലാസ്സിക് ജൂൺ 2019 – 10 ഭാഷ റഷ്യൻ സംവിധാനം Andrei Tarkovsky പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ Info 48D695166F8192B5B396C8E54DD012551D1C1982 8.2/10 ‘റോഡ്സൈഡ് പിക്നിക്ക് ‘ എന്ന നോവലിനെ ആധാരമാക്കി എടുത്ത സിനിമയാണ് 1979ൽ ഇറങ്ങിയ സ്റ്റോക്കർ. ആൻഡ്രൂ തർക്കോവിസ്കി എന്ന റഷ്യൻ സിനിമ സംവിധായകന്റെ അവിസ്മരണീയമായ കലാസൃഷ്ടിയെന്നു തന്നെ പറയാം. സോൺ എന്ന നിഗൂഢതകൾ നിറഞ്ഞ ഒരു സ്ഥലം. സോണിലേക്ക് ആളുകളെ സൈന്യത്തിന്റെ കണ്ണ് […]
Battleship Potemkin / ബാറ്റില്‍ഷിപ്പ് പോടെംകിന്‍ (1925)
എം-സോണ്‍ റിലീസ് – 1059 ഭാഷ റഷ്യന്‍ സംവിധാനം Sergei Eisenstein പരിഭാഷ വെന്നൂര്‍ ശശിധരന് ജോണർ ഡ്രാമ, ഹിസ്റ്ററി 8.0/10 റഷ്യയിലെ സർ ചക്രവർത്തിയുടെ ദുർഭരണത്തിനെതിരെ 1905 ൽ പൊട്ടിപ്പുറപ്പെടുകയും പരാജയത്തിൽ കലാശിക്കുകയും ചെയ്ത വിപ്ലവശ്രമവും 1917 ന് റഷ്യയിലെ തന്നെ സഹോദയിൽ നടന്ന വെടിവപ്പിനേയും ഇഴചേർത്താണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. സർ ചകവർത്തിയുടെ നാവിക സേനയുടെ ഭാഗമായിരുന്ന പോടെംകിൻ എന്ന പടക്കപ്പലിലെ അടിമ സമാനജീവിതം നയിച്ചിരുന്ന പടയളികൾ ഒരു സുപ്രഭാതത്തിൽ തങ്ങൾക്കുള്ളിൽ അടക്കി വച്ചിരുന്ന […]
Dovlatov / ദോവ്ലതോവ് (2018)
എം-സോണ്‍ റിലീസ് – 1056 Best of IFFK 2018 ഭാഷ റഷ്യന്‍ സംവിധാനം Aleksey German Jr. പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, ബയോഗ്രഫി 6.4/10 കുട്ടിക്കാലംമുതൽ എഴുത്തുകാരനാവാൻ ആഗ്രഹിക്കുകയും കുറ്റവാളികൾക്കുള്ള അതീവ സുരക്ഷാ ക്യാമ്പിൽ പാറാവുകാരനായി എത്തിപ്പെടുകയും ചെയ്ത സെർജി ദോവ്ലതോവിന്റെ ജീവിതത്തിലെ കുറച്ചു ദിവസങ്ങൾ അവതരിപ്പിക്കുന്ന സിനിമയാണ് ദോവ്ലതോവ്. 1971 -ലെ ലെനിൻഗ്രാഡാണ് ചലച്ചിത്രത്തിന്റെ പശ്ചാത്തലം. അയാളുടെ മാതാവ് അർമീനിയക്കാരിയും പിതാവ് നാടകസംവിധായകനായ ജൂതവംശജനുമായിരുന്നു. ഫാക്ടറി തൊഴിലാളികൾക്കു വേണ്ടിയുള്ള മാഗസീനിൽ കുറച്ചു കാലം […]
Come and See / കം ആന്‍ഡ് സീ (1985)
എം-സോണ്‍ റിലീസ് – 770 ഭാഷ റഷ്യൻ സംവിധാനം Elem Klimov പരിഭാഷ രാഹുൽ മണ്ണൂർ ജോണർ ഡ്രാമ, വാർ 8.3/10 കാണിയെ വളരെയേറെ ഇറിട്ടേറ്റ് ചെയ്യിക്കുന്നതും പക്ഷേ വളരെ മനോഹരവുമായ വാർ മൂവിയാണ് കം ആൻഡ് സീ.എലെം ക്ലിമോവ് ഈ എപിക് റഷ്യൻ വാർ മൂവി പറയുന്നത് വേൾഡ് വാർ 2 വിന്റെ കഥയാണ് പറയുന്നത്.ഈ മൂവി ഇന്നത്തെ ബെലാറസിലെ വില്ലേജുകളിൽ നാസികൾ കാണിച്ച ക്രൂരതയുടെയും അവരോട് പോരാടിയ സോവിയറ്റ് പാർടിസൻ സേനയുടെയും കഥ നാസികൾക്കെതിരെ […]
The Banishment / ദി ബാനിഷ്മെന്റ് (2007)
എം-സോണ്‍ റിലീസ് – 674 ഭാഷ റഷ്യൻ സംവിധാനം Andrey Zvyaginstev പരിഭാഷ ഷാൻ വി എസ് ജോണർ ഡ്രാമ, റൊമാൻസ് 7.6/10 പൂര്‍ണ്ണമായി ക്രൈം മൂവിയെന്നോ, ത്രില്ലര്‍ എന്നോ, ഫാമിലി ഡ്രാമ എന്നോ വിശേഷിപ്പാന്‍ കഴിയാത്ത എന്നാല്‍ ഈ അംശങ്ങള്‍ എല്ലാം ഉള്‍ക്കൊല്ലുള്ള ഒരു റഷ്യന്‍ ചിത്രമാണ് ദി ബാനിഷ്മെന്റ്.വളരെ സ്വാഭാവികവും ഇഴഞ്ഞു നീങ്ങുന്നതുമായ മൂഡ് ആണ് സിനിമയുടെത്. എങ്കിലും പ്രമേയത്തിന്റെ പ്രത്യേകത കൊണ്ട് അടുത്ത രംഗത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കും.തോളിലേറ്റ മുറിവുമായി കാറോടിച്ചു പോകുന്ന […]
Loveless / ലൗവ്ലെസ് (2017)
എം-സോണ്‍ റിലീസ് – 639 ഭാഷ റഷ്യൻ സംവിധാനം Andrey Zvyagintsev പരിഭാഷ മിയ സുഷീർ, സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ 7.6/10 സെന്യയും ബോറിസും വിവാഹമോചനത്തിന് വക്കിലാണ്. ആരോപണ പ്രത്യാരോപണങ്ങളുടേയും വെറുപ്പിന്റെയും നിരാശയുടെയും ഘട്ടത്തിലൂടെ അവരുടെ ജീവിതം കടന്നു പോകുന്നു. രണ്ടു പേരും കണ്ടെത്തിക്കഴിഞ്ഞ പുതിയ പങ്കാളികളമായി ജീവിതം തുടങ്ങാനും ജീവിതത്തിന്റെ പഴയ താളുകൾ മറയ്ക്കാനുള്ള കാത്തരിപ്പിലാണ്, ഇതിനിടയിൽ പന്ത്രണ്ടുകാരനായ മകൻ അലോഷ്യ അനാഥത്വത്തിലേക്ക് തള്ളപ്പെടും എന്നത് പോലും പരിഗണിക്കാതെ, ഒരു ദിവസം രണ്ടു പേരും […]