എംസോൺ റിലീസ് – 3428 ഭാഷ സ്പാനിഷ് സംവിധാനം Michael Rowe പരിഭാഷ അഷ്കർ ഹൈദർ ജോണർ റൊമാൻസ്, ഡ്രാമ 5.8/10 ഫ്രീലാൻസ് ജേർണലിസ്റ്റായ ലോറയുടെ കഥയാണ് ലീപ് ഇയർ(Año bisiesto). പഴയതും ചെറുതുമായ ഒരു ഫ്ലാറ്റിൽ ഒറ്റക്കാണ് ലോറയുടെ താമസം. ഏറെക്കുറെ ആ ഫ്ലാറ്റിൽ തന്നെയാണ് അവളുടെ ജീവിതം. ഒറ്റപ്പെട്ടൊരു ജീവിതം ആഗ്രഹിക്കുന്നതു കൊണ്ടു തന്നെ അവൾക്കിഷ്ട്ടം ഏകാന്തതയാണ്. എന്നാലത് മറ്റുള്ളവരുടെ മുമ്പിൽ തുറന്നു കാട്ടാൻ അവൾ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് കുടുംബാംഗങ്ങൾക്ക് മുമ്പിൽ. അടിച്ചു പൊളിച്ചുള്ള […]
The Legacy of the Bones / ദ ലെഗസി ഓഫ് ദ ബോൺസ് (2019)
എംസോൺ റിലീസ് – 3348 ഭാഷ സ്പാനിഷ് സംവിധാനം Fernando González Molina പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രെെം, ത്രില്ലർ 6.4/10 Fernando González Molina യുടെ സംവിധാനത്തിൽ 2019-ൽ പുറത്തിറങ്ങിയ സ്പാനിഷ് ക്രൈം-ത്രില്ലർ ചിത്രമാണ് ‘ദ ലെഗസി ഓഫ് ദ ബോൺസ്‘. ബസ്താൻ ട്രിളജിയിലെ ആദ്യ ചിത്രമായ ‘ദി ഇൻവിസിബിൾ ഗാർഡിയന്റെ (2017)‘ രണ്ടാം ഭാഗമാണ് ‘ദ ലെഗസി ഓഫ് ദ ബോൺസ്‘. ആദ്യഭാഗത്തിലെ കഥയും കഥാപാത്രങ്ങളും, കഥാപരിസരങ്ങളും രണ്ടാം ഭാഗത്തിലും വരുന്നതിനാൽ ആദ്യഭാഗം കണ്ടതിനു […]
Y Tu Mamá También / യി തു മമാ തമ്പിയെൻ (2001)
എംസോൺ റിലീസ് – 3316 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Alfonso Cuarón പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 7.7/10 അൽഫോൺസോ ക്വാറോൺ സംവിധാനം ചെയ്ത് 2001-ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് ചിത്രമാണ് “യി തു മമാ തമ്പിയെൻ“. ഹൂലിയോ, ടെനോച്ച് എന്നീ രണ്ട് കൗമാരക്കാരായ ആൺകുട്ടികൾ ലൂയിസ എന്ന സുന്ദരിയായ സ്ത്രീയോടൊപ്പം ഒരു റോഡ് ട്രിപ്പ് നടത്തുന്ന കഥയാണ് സിനിമ പറയുന്നത്. മൂവരും മെക്സിക്കൻ ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ, അവരുടെ അനുഭവങ്ങൾ, ലൈംഗികത, […]
God’s Crooked Lines / ഗോഡ്സ് ക്രൂക്കഡ് ലൈൻസ് (2022)
എംസോൺ റിലീസ് – 3303 ഭാഷ സ്പാനിഷ് സംവിധാനം Oriol Paulo പരിഭാഷ വിഷ്ണു ഷാജി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.1/10 ദ ബോഡി (2012), ദി ഇന്‍വിസിബിള്‍ ഗസ്റ്റ് (2016), മിറാഷ് (2018) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ ഒറിയോൾ പൗലോ 2022-ൽ സംവിധാനം ചെയ്ത് Bárbara Lennie അഭിനയിച്ച ഒരു സ്പാനിഷ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ഗോഡ്സ് ക്രൂക്കഡ് ലൈൻസ്. Lara Sendim-ന്റെ സഹകരണത്തോടെ ഒറിയോൾ പൗലോയും Guillem Clua യും ചേർന്ന് എഴുതിയ […]
The Road to San Diego / ദ റോഡ് ടു സാന്‍ ഡിയേഗോ (2006)
എംസോൺ റിലീസ് – 3268 ഭാഷ സ്പാനിഷ് സംവിധാനം Carlos Sorin പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി 7.0/10 അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച കളിക്കാരനായ ഡീഗോ മറഡോണയുടെ ഒരു കടുത്ത ആരാധകന്റെ കഥയാണ് “ദ റോഡ് ടു സാന്‍ ഡിയേഗോ” യിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. താത്തി ബെനിറ്റെ എന്നാണ് ആ ആരാധകന്റെ പേര്. മറഡോണ അടിച്ച ഗോളുകളുടെ കണക്കുമുതല്‍ മറഡോണയുടെ മക്കളുടെ ജനനസമയത്തെ തൂക്കം പോലും ദേഹത്ത് 10 എന്ന മാന്ത്രികസംഖ്യ പച്ചകുത്തിയ താത്തിക്ക് മനഃപാഠമാണ്. […]
Where the Tracks End / വേർ ദ ട്രാക്ക്സ് എൻഡ് (2023)
എംസോൺ റിലീസ് – 3256 ഭാഷ സ്പാനിഷ് സംവിധാനം Ernesto Contreras പരിഭാഷ രമേഷ് എ ആര് ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.1/10 ജാവിർ പെനലോസ രചന നിർവഹിച്ച്, എർണസ്റ്റോ കോൺട്രിറാസിന്റെ സംവിധാനത്തിൽ, 2023-ൽ പുറത്തിറങ്ങിയ മനോഹരമായ ഒരു സ്പാനിഷ് ചലച്ചിത്രമാണ്, വേർ ദ ട്രാക്ക്സ് എൻഡ്. ഇകൽ എന്ന ബാലനും അവന്റെ കുടുംബവും, അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് മെക്സിക്കോയിലെ ഒരു ഉൾ ഗ്രാമത്തിൽ എത്തുന്നതും, പിന്നീട് ഇകലിന്റ ജീവിതത്തിൽ സംഭവിക്കുന്നതുമായുള്ള കാര്യങ്ങളാണ് ഈ ചിത്രത്തിൽ […]
Sex and Lucía / സെക്സ് ആൻഡ് ലൂസിയ (2001)
എംസോൺ റിലീസ് – 3145 ഭാഷ സ്പാനിഷ് സംവിധാനം Julio Medem പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഭ്രാന്തമായ പ്രണയവും ഉന്മാദമായ സുഖവുമേകി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കാമുകൻ ലൊറെൻസോയെ എങ്ങും കാണാനാവാതെ നൊമ്പരപ്പെട്ട് നിൽക്കുന്ന ലൂസിയയെ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ആ വിളി പരിഭ്രാന്തയാക്കി. തീ പിടിപ്പിക്കുന്ന പ്രണയകഥകളുടെ രചയിതാവ് ലൊറെൻസോ, ആത്മവിഷാദത്തിന്റെ രാപ്പകലുകൾക്കപ്പുറം ആത്മാഹുതി ചെയ്ത വാർത്ത കേൾക്കാൻ പോലുമാവില്ലെന്ന് കരുതിയ ലൂസിയ ഒന്നും കേൾക്കാൻ വയ്യാതെ ഫോൺ […]
Boundless Miniseries / ബൗണ്ട്ലെസ്സ് മിനിസീരീസ് (2022)
എംസോൺ റിലീസ് – 3078 ഭാഷ സ്പാനിഷ് സംവിധാനം Simon West പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 6.7/10 കടല്‍ മാര്‍ഗ്ഗം ഭൂഗോളം ചുറ്റിക്കറങ്ങാനുള്ള പര്യവേഷണ യാത്രയുടെ തലവനായിരുന്നു പോര്‍ച്ചുഗീസുകാരനായ ഫെര്‍ഡിനാന്റ് മഗല്ലന്. പക്ഷെ, അദ്ദേഹം ജോലി ചെയ്തിരുന്നത് സ്പെയിനിനു വേണ്ടിയായിരുന്നു. യൂറോപ്പിന്റെ പടിഞ്ഞാറന്‍ ഭാഗത്തുകൂടി ആദ്യമായി ഏഷ്യയിലേക്ക് കപ്പലില്‍ സഞ്ചരിച്ചത് മഗല്ലനാണ്. ശാന്തസമുദ്രത്തിലൂടെ ആദ്യം സഞ്ചരിച്ചതും അദ്ദേഹം തന്നെ. യാത്രയ്ക്കിടയില്‍ ശാന്ത സമുദ്രത്തിന്റെ ശാന്തത കണ്ട് സഞ്ചാരപാതയെ മാ പസഫിക്കോ എന്ന് […]