എം-സോണ്‍ റിലീസ് – 1796 ഭാഷ തെലുഗു സംവിധാനം Hanumantha Rao Raghavapudi പരിഭാഷ വിനിൽ ദേവ് കൊണ്ടോട്ടി ജോണർ ഡ്രാമ, റൊമാൻസ് 6.4/10 കൊൽക്കത്തയിൽ ജീവിക്കുന്ന സൂര്യയുടെയും വൈശാലിയുടെയും കഥയാണ് ‘പഡി പഡി ലെചേ മനസു’. ഫുട്ബാൾ താരമായ സൂര്യ, മെഡിക്കൽ വിദ്യാർത്ഥിനിയായ വൈശാലിയെ കണ്ട മാത്രയിൽ പ്രണയിക്കുന്നു. തുടർന്ന് പല രസകരമായ കാര്യങ്ങൾ ചെയ്ത് വൈശാലിയെ സൂര്യ പ്രണയത്തിൽ വീഴ്ത്തുകയാണ്. പ്രണയത്തിലായതും വൈശാലി, വിവാഹത്തെപ്പറ്റി സംസാരിക്കുന്നു. പ്രണയവിവാഹം ചെയ്തിട്ടും വളരെ നേരത്തെ തന്നെ പിരിഞ്ഞ […]
The Ghazi Attack / ദി ഗാസി അറ്റാക്ക് (2017)
എം-സോണ്‍ റിലീസ് – 1784 ഭാഷ തെലുഗു, ഹിന്ദി സംവിധാനം Sankalp Reddy പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ആക്ഷൻ, ത്രില്ലർ, വാർ 7.6/10 1971ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധവുമായി ബന്ധപ്പെട്ടു നടന്ന യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ‘ദ ഗാസി അറ്റാക്ക്’. തെലുഗു, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കപ്പെട്ട ഈ സിനിമ ഇന്ത്യയിലെ ആദ്യ നാവിക യുദ്ധ ചിത്രമാണ്. പാക് മുങ്ങിക്കപ്പലായ ഗാസി വിശാഖപട്ടണം തീരത്തിനരികെ തകർക്കപ്പെട്ടതിന്റെ നിഗൂഢതകളിലേയ്ക്കാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് […]
MalliRaava / മള്ളി രാവാ (2017)
എം-സോണ്‍ റിലീസ് – 1716 ഭാഷ തെലുഗു സംവിധാനം Gowtam Tinnanuri പരിഭാഷ സാമിർ ജോണർ ഡ്രാമ, റൊമാൻസ് 8.0/10 കാർത്തികും അഞ്ജലിയും അവരുടെ പതിനാലാമത്തെ വയസ്സിൽ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. പരസ്പരം അഗാധമായ പ്രണയം ഉണ്ടായിരുന്നിട്ടും, സാഹചര്യങ്ങൾ അവരെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വേർപിരിക്കുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടെ രക്ഷിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ എത്രത്തോളം കുട്ടികളെ ബാധിക്കുന്നുണ്ട് എന്ന കാര്യവും പറഞ്ഞു വെക്കുന്നുണ്ട്, മള്ളി രാവാ എന്ന ഈ ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Jaanu / ജാനു (2020)
എം-സോണ്‍ റിലീസ് – 1694 ഭാഷ തെലുഗു സംവിധാനം C. Prem Kumar പരിഭാഷ വിനിൽ ദേവ് കൊണ്ടോട്ടി ജോണർ ഡ്രാമ, റൊമാൻസ് 7.0/10 2020 ൽ സി പ്രേം കുമാറിന്റെ സംവിധാനത്തിൽ പിറന്ന തെലുഗു ലവ് സ്റ്റോറിയാണ് ജാനു. സ്കൂളിൽ ചെറുപ്പം തൊട്ടേ ഒന്നിച്ചു പഠിക്കുന്നവരാണ് റാമും ജാനുവും. പത്തിൽ പഠിക്കുന്ന സമയത്താണ് തനിക്ക് ജാനുവിനോട് പ്രണയമാണെന്ന് റാം തിരിച്ചറിയുന്നത്. സുഹൃത്തുക്കളാണെങ്കിൽ തന്നെയും ഉള്ളിലുള്ള പ്രണയം ജാനുവിനോട് പറയാനുള്ള ധൈര്യം റാമിനില്ലായിരുന്നു. എപ്പോഴെങ്കിലും തന്നോട് ഇഷ്ടമാണെന്ന് […]
118 (2019)
എം-സോണ്‍ റിലീസ് – 1667 ഭാഷ തെലുഗു സംവിധാനം K.V. Guhan പരിഭാഷ സാമിർ ജോണർ ആക്ഷൻ, ത്രില്ലർ 6.5/10 നവാഗത സംവിധായകൻ K.V ഗുഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ഒരു തെലുഗു ആക്ഷൻ ത്രില്ലർ ചിത്രമാണ് 118. നന്ദമൂരി കല്യാൺ റാം, ശാലിനി പാണ്ഡെ, നിവേദ തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ് ആയ ഗൗതം തന്റെ സ്വപ്നത്തിൽ സ്ഥിരമായി ഒരു പെൺകുട്ടിയെയും കുറെ വിചിത്രമായ […]
Aswathama / അശ്വത്ഥാമാ (2020)
എം-സോണ്‍ റിലീസ് – 1655 ഭാഷ തെലുഗു സംവിധാനം Ramana Teja പരിഭാഷ അർജുൻ ശിവദാസ് ജോണർ ആക്ഷൻ, ത്രില്ലർ 6.5/10 2020ൽ റിലീസ് ചെയ്ത ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന തെലുങ്ക് ചിത്രമാണ് അശ്വത്ഥാമാ. യുഎസിൽ നിന്ന് അനിയത്തിയുടെ കല്യാണം കൂടാനായി എത്തുകയാണ് ഗണാ. തുടർന്ന് സന്തോഷകരമായി പോകുന്ന ഗണയുടെ അനിയത്തിയ്ക്ക് സംഭവിക്കുന്ന ഒരു പ്രശനവും, അതെങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താൻ ഇറങ്ങുന്ന ഗണയെയും കാണിച്ച് കഥ മുന്നോട്ട് പോകുമ്പോൾ അത്യാവശ്യം നല്ലൊരു ത്രില്ലിംഗ് അനുഭവം […]
Hit / ഹിറ്റ് (2020)
എം-സോണ്‍ റിലീസ് – 1513 ഭാഷ തെലുഗു സംവിധാനം Sailesh Kolanu പരിഭാഷ അലൻ അഗസ്റ്റിൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.9/10 2020ൽ പുറത്തിറങ്ങിയ ഒരു ക്രൈം ത്രില്ലർ മൂവിയാണ് ‘ഹിറ്റ്’. നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ നിയോഗിക്കപ്പെട്ട എച്ച്.ഐ.ടി എന്ന ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന്റെ ഹെഡാണ് വിക്രം. പെട്ടന്നൊരു ദിവസം വിക്രമിന്റെ കാമുകിയെ കാണാതാവുന്നു. കാമുകിയെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണം ചെന്ന് നിൽക്കുന്നത് മറ്റൊരു പെൺകുട്ടിയുടെ മിസ്സിംഗ് കേസിലാണ്. തുടർന്നുള്ള അന്വേഷണത്തിന്റെ ഓരോ നിമിഷങ്ങളും പ്രേക്ഷകരെ ആകാംഷയുടെ […]
Kalki / കൽക്കി (2019)
എം-സോണ്‍ റിലീസ് – 1493 ഭാഷ തെലുഗു സംവിധാനം Prasanth Varma പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ആക്ഷൻ, ത്രില്ലർ 7/10 “ശേഖർ ബാബുവിനെ കൊന്നതാരാണ്?കൊല്ലാപ്പൂരിൽ ഒളിഞ്ഞിരിക്കുന്ന ദുരൂഹതകൾ എന്തൊക്കെയാണ്?” കൊല്ലാപ്പൂർ എന്ന ഗ്രാമത്തിലെ നീതിമാനും, നാട്ടുകാർക്ക് പ്രിയങ്കരനുമായിരുന്ന ശേഖർ ബാബുവിനെ ആരോ ഒരു മരത്തിൽ കെട്ടിത്തൂക്കി, യാതൊരു തെളിവും ബാക്കി വെയ്ക്കാതെ അതിക്രൂരമായി കത്തിച്ച് കൊല്ലുന്നു. ആ കേസന്വേഷിക്കാനായി കൽക്കി എന്ന IPS ഉദ്യോഗസ്ഥൻ കൊല്ലാപ്പൂരിലെത്തുന്നു. കൊല്ലാപ്പൂർ MLA നരസപ്പയുടെ സഹോദരനായിരുന്നു കൊല്ലപ്പെട്ട ശേഖർ ബാബു. […]