എംസോൺ റിലീസ് – 2934 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 04 ഭാഷ ടർക്കിഷ് സംവിധാനം Ömer Faruk Sorak പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡ്രാമ, റൊമാൻസ് 7.2/10 “ആഗ്രഹങ്ങളല്ല, തീരുമാനങ്ങളുമല്ല, സന്ദര്‍ഭങ്ങളാണ് മനുഷ്യന്റെ വിധി നിര്‍ണയിക്കുന്നത്”. ഇസ്താംബൂളിലെ പ്രശസ്ത ഫോട്ടോഗ്രാഫറാണ് ഉസ്ഗുർ. തൻ്റെ പിതാവിൻ്റെ ഓർമ്മക്കായി അയാൾ നടത്തുന്ന ഫോട്ടോ പ്രദർശനത്തിലേക്ക് ഒരു ദിവസം ഒരു യുവതി കയറി വരുന്നു. അവിടെ കാണുന്ന ഒരു ചിത്രം, തൻ്റെ കുട്ടിക്കാലത്തെ ചിത്രമാണ് എന്നാണ് അവളുടെ […]
Bizim Için Sampiyon / ബിസിം ഇച്ചിൻ സാമ്പ്യോൻ (2018)
എംസോൺ റിലീസ് – 2879 ഭാഷ ടർക്കിഷ് സംവിധാനം Ahmet Katiksiz പരിഭാഷ റിയാസ് പുളിക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 8.3/10 തുർക്കിയുടെ കുതിരയോട്ട മത്സരങ്ങളുടെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ എഴുതപ്പെട്ട രണ്ടുപേരുകളാണ് ഹാലിസ് കരതാഷിന്റെതും ബോൾഡ് പൈലറ്റിന്റേതും. ഒരാൾ കുതിരയോട്ട മത്സരപ്രേമികൾ “മാന്ത്രികൻ” എന്ന ഓമനപ്പേരിട്ട് വിളിച്ച തുർക്കിയുടെ ഇതിഹാസ ജോക്കിയും മറ്റൊരാൾ ഗാസി റേസിലെ ഏറ്റവും വേഗതയേറിയ കുതിര എന്ന റിക്കോർഡിന് ഉടമയായ ഒരു കുതിരയും. തുർക്കിയുടെ കുതിരയോട്ട ചരിത്രത്തിൽ ഇത്രയധികം ആരാധിക്കപ്പെട്ട ഒരു […]
Barbaroslar: Akdeniz’in Kilici – Season 01 / ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി – സീസൺ 01 (2021)
എംസോൺ റിലീസ് – 2780 ഭാഷ ടർക്കിഷ് നിർമാണം ES Film പരിഭാഷ റിയാസ് പുളിക്കൽ, ഫാസിൽ മാരായമംഗലം,സാബിറ്റോ മാഗ്മഡ്, ഡോ. ഷാഫി കെ കാവുന്തറ,ഷിഹാസ് പരുത്തിവിള, ഐക്കെ വാസിൽ,ആദം ദിൽഷൻ, നിഷാദ് മലേപറമ്പിൽ ജോണർ ആക്ഷൻ, ഡ്രാമ, വാർ 9.2/10 പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മെഡിറ്ററേനിയൻ ഉൾക്കടലിനെ കിടുകിടാ വിറപ്പിച്ച, “മെഡിറ്ററേനിയന്റെ വാൾ” എന്നറിയപ്പെട്ട “ബാർബറോസാ” സഹോദരന്മാരുടെ ഐതിഹാസിക ചരിത്രം പറയുന്ന ടർക്കിഷ് സീരീസാണ് “ബാർബറോസ്ലാർ: അക്ദെനിസിൻ കിലിജി” അഥവാ ബാർബറോസമാർ : മെഡിറ്ററേനിയന്റെ വാൾ. […]
Cep Herkülü: Naim Süleymanoglu / ജെപ് ഹെർക്കുലു: നയീം സുലൈമാനോളു (2019)
എംസോൺ റിലീസ് – 2692 ഭാഷ ടർക്കിഷ് സംവിധാനം Ozer Feyzioglu പരിഭാഷ റിയാസ് പുളിക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 8.3/10 നയീം സുലൈമാനോളു, ബൾഗേറിയയിലെ ഒരു തുർക്കി കുടുംബത്തിൽ ഒരു ബസ് ഡ്രൈവറുടെ മകനായിട്ടാണ് ജനിക്കുന്നത്. നന്നേ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞു അക്കാലത്തെ ഏറ്റവും മികച്ച വെയ്റ്റ്ലിഫ്റ്റിങ് കോച്ചുകളിൽ ഒരാളായിരുന്ന എൻവർ തുർക്കിലേരി, നയീമിനെ ഏറ്റെടുത്തു പരിശീലിപ്പിക്കുന്നു. ഇരുപത് ലക്ഷത്തിൽപരം തുർക്കി വംശജരായിരുന്നു അക്കാലത്ത് ബൾഗേറിയയിൽ മാത്രം ജീവിച്ചിരുന്നത്. മത്സര വിജയങ്ങൾ […]
Dabbe 5: Curse of the Jinn / ദബ്ബെ 5: കഴ്സ് ഓഫ് ദ ജിൻ (2014)
എംസോൺ റിലീസ് – 2687 ഭാഷ ടർക്കിഷ് സംവിധാനം Hasan Karacadag പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഹൊറർ, മിസ്റ്ററി 5.9/10 ഹസൻ കരജദയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദബ്ബെഎന്ന ഹൊറർ സീരീസിലെ അഞ്ചാം ഭാഗമാണ്, സെഹ്‌ർ-ഇ-ജിൻ അഥവാ കഴ്സ് ഓഫ് ദ ജിൻ. അതിമാനുഷികമായ പ്രമേയത്തിൽ ജിന്നുകളുടെ ഭീകരകഥകൾ കോർത്തിണക്കിയിട്ടുള്ള സിനിമാസീരീസാണ് ദബ്ബെ. ഈ അഞ്ചാം ഭാഗവും വ്യത്യസ്തമല്ല. പക്ഷേ ആദ്യാവസാനം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതിൽ മറ്റ് ഭാഗങ്ങളെക്കാൾ ബഹുദൂരം മുന്നിലായിരുന്നു “സെഹ്‌ർ-ഇ-ജിൻ”. ഉമർ-ദിലിക് ദമ്പതികളുടെ […]
Hunting Season / ഹണ്ടിങ് സീസൺ (2010)
എം-സോണ്‍ റിലീസ് – 2565 ഭാഷ ടർക്കിഷ് സംവിധാനം Yavuz Turgul പരിഭാഷ അരുണ വിമലൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.4/10 ഇസ്താൻബുൾ പോലീസ് ഹോമിസൈഡ് ഡിപ്പാർട്മെന്റിലേക്ക് കാടിനരികെ വെള്ളക്കെട്ടിൽ ഒരു കൈ കാണപ്പെട്ടു എന്ന വിവരം ലഭിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ നാലോ അഞ്ചോ ദിവസം മുൻപ് കൊല്ലപ്പെട്ട, 15-16 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്കുട്ടിയുടേതാണ് കൈ എന്നും, വിശദമായ പരിശോധനയിൽ പാമുക് സെയ്‌ഹാൻ എന്ന പെണ്കുട്ടിയുടേതാണെന്നും കണ്ടെത്തപ്പെടുന്നു. 16 വയസ്സിൽ ബത്താൾ ചോലാക്ക്സാദേ […]
Mommo The Bogeyman / മൊമ്മോ ദി ബൂഗിമാൻ (2009)
എം-സോണ്‍ റിലീസ് – 2504 ഭാഷ ടർക്കിഷ് സംവിധാനം Atalay Tasdiken പരിഭാഷ ഡോ. ജമാൽ ജോണർ ഡ്രാമ, ഫാമിലി 7.7/10 ഫീൽ ഗുഡ് സിനിമകളെ പോലെ ഫീൽ ബാഡ് സിനിമകളും ആസ്വദിക്കാൻ കഴിയുന്നവർക്ക് ധൈര്യമായി കാണാവുന്ന ഒരു കൊച്ചു ടർക്കിഷ് സിനിമയാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള മൊമ്മോ. തീരെ ചെറു പ്രായത്തിൽ സ്വന്തം ഉമ്മയെ നഷ്ടപ്പെടുകയും പിതാവ് ഉപേക്ഷിച്ചു പോവുകയും ചെയ്ത രണ്ട് കുട്ടികളുടെ കഷ്ടപ്പാടുകളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും കഥയാണ് മൊമ്മോ. ഉമ്മയുടെ മരണ ശേഷം […]
Hadi Be Oglum / ഹദി ബേ ഓളും (2018)
എം-സോണ്‍ റിലീസ് – 2503 ഭാഷ ടർക്കിഷ് സംവിധാനം Bora Egemen പരിഭാഷ ഷെഹീർ ജോണർ ഡ്രാമ 7.1/10 അച്ഛൻ-മകൻ വൈകാരിക ബന്ധത്തെ ആസ്പദമാക്കി കൊണ്ട് മുന്നോട്ട് പോകുന്ന ടർക്കിഷ് ചിത്രമാണ് ഹദി ബേ ഓളും. ഓട്ടിസം ബാധിച്ച ഏഴ് വയസുകാരനായ എഫേയുടെയും മകനുവേണ്ടി എന്തും ചെയ്യുന്ന പിതാവ് അലിയുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. തന്നെ ഒരിക്കൽ പോലും നോക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത മകനു വേണ്ടി എന്ത് ചെയ്യാനും തയ്യാറായി നിൽക്കുമ്പോൾ തന്നെയൊന്ന് മനസിലാക്കാനും ആശയ […]