എംസോൺ റിലീസ് – 3389
ഭാഷ | ജാപ്പനീസ് |
സംവിധാനം | Haruo Sotozaki |
പരിഭാഷ | എല്വിന് ജോണ്‍ പോള്‍ |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ |
കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ.
1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ സഹോദരിയായ നെസുകോ മാത്രമേ ജീവനോടെയുള്ളൂ. അവളാണേല്‍ ഒരു രക്ഷസ്സായി മാറിയിരിക്കുന്നു. തന്റെ കുടുംബത്തെ കൊന്ന രക്ഷസ്സുകളോട് പ്രതികാരം ചെയ്യാനായിട്ടും തന്റെ അനിയത്തിയെ തിരിച്ച് ഒരു മനുഷ്യസ്ത്രീയാക്കാനും വേണ്ടി അവന്‍ രക്ഷസ്സ് വേട്ട സംഘത്തില്‍ ചേരാന്‍ തീരുമാനിക്കുന്നു. അതിനായി ഉള്ള പരിശീലനങ്ങള്‍ അവന്‍ നടത്തുന്നു.
ഒരു മാങ്ക, അനിമേ സീരീസിലെ ഒരേ കഥാസന്ദര്‍ഭത്തെ ചുറ്റി പറ്റിയുള്ള അദ്ധ്യായങ്ങള്‍, എപ്പിസോഡുകളെ കോര്‍ത്തിണക്കി ഒരു ആര്‍ക്ക് എന്ന് വിളിക്കും. ഡീമൺ സ്ലേയർ സീസൺ നാലിൽ ആകെയുള്ളത് ഹാഷിറ ട്രെയിനിംഗ് ആര്‍ക്കാണ്.
കഴിഞ്ഞ സീസണിന്റെ അവസാനമുണ്ടായ നിർണ്ണായകമായ വഴിത്തിരിവിനെ തുടർന്ന് ഹാഷിറകളെല്ലാം കൂടെ രക്ഷസ്സുകളുമായി വരാനിരിക്കുന്ന അവസാന യുദ്ധം മുന്നിൽ കണ്ട് രക്ഷസ്സ് വേട്ട സംഘത്തിലെ പടയാളികളെ പരിശീലിപ്പിക്കുന്നതാണ് ഈ സീസണിൻ്റെ ഇതിവൃത്തം.
ശ്രദ്ധിക്കുക: ചില സ്ട്രീമിംഗ് സൈറ്റുകള്‍ സീസണ്‍ രണ്ടിന്റെ രണ്ട് ഭാഗങ്ങളെ രണ്ട് വ്യത്യസ്ത സീസണുകളായി ലിസ്റ്റ് ചെയ്ത സ്ഥിതിക്ക് സീസൺ 4 അവര്‍ സീസണ്‍ 5 എന്നാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
NB: ആദ്യ സീസണിന്റെ സബ് ഫയലുകള്‍ ഡൗൺലോഡ് ചെയ്യുമ്പോള്‍ കൂടെ കിട്ടിയ ഫോണ്ട് ഫയലുകളും അതിന്റെ കൂടെയുള്ള readme pdf ഫയലിലെ നിര്‍ദ്ദേശങ്ങളും ഉപയോഗിക്കുക.