Ghost in the Shell
ഗോസ്റ്റ് ഇൻ ദി ഷെൽ (1995)

എംസോൺ റിലീസ് – 1664

Download

2182 Downloads

IMDb

7.9/10

1995-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ, സൈബർപങ്ക്, അനിമേ ചിത്രമാണ് ഗോസ്റ്റ് ഇൻ ദി ഷെൽ. മസമുനെ ഷിരോയുടെ ഇതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രം, സംവിധാനം ചെയ്തിരിക്കുന്നത് മമോരു ഒഷീ ആണ്. 2029-ൽ ജപ്പാനിലാണ് കഥ നടക്കുന്നത്. ‘പപ്പെറ്റ് മാസ്റ്റർ’ എന്നറിയപ്പെടുന്ന അജ്ഞാതനായ ഒരു ഹാക്കറെ കണ്ടെത്താനുള്ള, മൊട്ടൊകോ കുസനാഗി എന്ന സൈബോർഗ് സെക്യൂരിറ്റി ഏജന്റിന്റെയും സംഘത്തിന്റെയും ശ്രമങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഫിലോസഫിക്കൽ തീമുകളും ഗംഭീര വിഷ്വൽസും ബാക്ഗ്രൌണ്ട് സ്കോറും അടങ്ങിയ ചിത്രത്തിന് ലോകമെമ്പാടും ആരാധകരുണ്ട്. (പിന്നീട് ഹോളിവുഡ്ഡിൽ റീമേക്ക് ചെയ്യപ്പെട്ടു.) ലോകത്തിലെ ഏറ്റവും മികച്ച സയൻസ് ഫിക്ഷൻ ചിത്രങ്ങളിലൊന്നായും ഗോസ്റ്റ് ഇൻ ദി ഷെല്ലിനെ നിരൂപകർ വാഴ്ത്തുന്നു.