The Bourne Ultimatum
ദി ബോൺ അൾട്ടിമേറ്റം (2007)

എംസോൺ റിലീസ് – 430

ഭാഷ:
സംവിധാനം: Paul Greengrass
പരിഭാഷ: മിഥുൻ ശങ്കർ, നിദർഷ് രാജ്
ജോണർ: ആക്ഷൻ, ത്രില്ലർ
Download

5113 Downloads

IMDb

8/10

‘ഐഡന്റിറ്റി’യുടെയും ‘സുപ്രിമസി’യുടെയും തുടര്‍ച്ചയായി പോള്‍ ഗ്രീന്‍ഗ്രാസിന്റെ തന്നെ സംവിധാനത്തില്‍ 2007 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ദി ബോണ്‍ അള്‍ട്ടിമേറ്റം’. നിരന്തരമായ വേട്ടയാടലിന് ശേഷം ശക്തമായി പ്രതികരിക്കാന്‍ ബോണ്‍ നിര്‍ബന്ധിതനാവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മിക്ക തുടര്‍ പരമ്പരകളും കാര്യമായി വിജയം നേടാതെ പോവുന്ന ഹോളിവുഡില്‍ ‘ബോണ്‍ സീരീസ്’ വ്യത്യസ്തമാണ്. ഈ പരമ്പരയില്‍ ഏറ്റവും ജനപ്രീതി നേടിയ ചിത്രമാണ് മൂന്നാം ഭാഗമായ ‘അള്‍ട്ടിമേറ്റം’. Sound Editing, Sound Mixing, Film Editing എന്നീ വിഭാഗങ്ങളില്‍ അക്കാദമി അവാര്‍ഡ്‌ നേടിയിട്ടുണ്ട്. IMDB ‘Top Rated Movies’ ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുമുണ്ട്.