Rurouni Kenshin Part III: The Legend Ends
റുറോണി കെൻഷിൻ പാർട്ട് 3: ദി ലെജൻഡ് എൻഡ്സ് (2014)

എംസോൺ റിലീസ് – 1644

Download

13062 Downloads

IMDb

7.5/10

(Mild Spoilers Ahead)
റുറോണി കെൻഷിൻ സീരീസിലെ മൂന്നാം ചിത്രമാണ് റുറോണി കെൻഷിൻ: ദി ലെജൻഡ് എൻഡ്സ്. രണ്ടാം ഭാഗത്തിന്റെ ഉദ്വേഗഭരിതമായ അവസാനത്തിൽ നിന്നാണ് മൂന്നാം ഭാഗം തുടങ്ങുന്നത്. അതിശക്തനായിത്തീർന്ന ഷിഷിയോ വലിയ പടക്കപ്പലുമുപയോഗിച്ച് ടോക്കിയോ പിടിച്ചടക്കാൻ വരുകയാണ്. ഗവൺമെന്റിന്റെ മുന്നിലുള്ള ഒരേയൊരു വഴി കെൻഷിനാണ്. എന്നാൽ ക്യോട്ടോയിലെ യുദ്ധത്തിനുശേഷം കടലിൽ അകപ്പെട്ടുപോയ കെൻഷിനെ കാത്തിരിക്കുന്നതാകട്ടെ, അപ്രതീക്ഷിത വഴിത്തിരിവുകളും. മികച്ച ആക്ഷൻരംഗങ്ങൾക്കൊപ്പം ടകേരു സറ്റോയുടെയും ടറ്റ്സൂയ ഫ്യുജിവാരയുടെയും പ്രകടനങ്ങളും മൂന്നാം ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.